കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിൽ വിറച്ച് ലോകം; ജർമ്മനിയിലും ഫ്രാൻസിലും റെക്കോഡ് വർധന..രോഗം തളർത്തിയെന്ന് യുഎസ്

Google Oneindia Malayalam News

ദില്ലി; ഒമൈക്രോൺ വ്യാപനത്തിൽ വിറച്ച് ലോകരാജ്യങ്ങൾ. ഒമൈക്രോണിന്റ തീവ്ര വ്യാപനത്തിൽ ഞെട്ടിയിരിക്കുകയാണ് അമേരിക്ക. ബുധനാഴ്ച 10 ലക്ഷത്തിൽ അധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,896 മരണങ്ങളും സ്ഥിരീകരിച്ചു. ജനുവരി 10 മുതൽ 16 വരെയുള്ള രാജ്യത്ത് 5.4 ദശലക്ഷത്തിലധികം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഡിസംബർ ഓടെയാണ് രാജ്യത്ത് ഒമൈക്രോൺ വ്യാപനം രൂക്ഷമായത്. നിലവിലെ സാഹചര്യം അമേരിക്കയെ തളർത്തിയെന്നായിരുന്നു പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ 400 എം നോൺ - സർജിക്കൽ എൻ 95 മാസ്കുകൾ അടുത്ത ആഴ്ച മുതൽ പൊതുജനങ്ങൾക്ക് സൗജന്യമാക്കാൻ ഭരണകുടം തിരുമാനിച്ചിട്ടുണ്ട്.

pti09-06-2020-000100b-1591709934-1642

ജർമ്മനിയിൽ ഇന്നലെ 1,12,323 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായി രണ്ടാം ദിവസവും 4,00,000 പുതിയ കേസുകളാണ് ഫ്രാൻസിൽ റിപ്പോർട്ട് ചെയ്തത്. റഷ്യയിൽ ബുധനാഴ്ച 33,899 പുതിയ കോവിഡ് കേസുകളും 698 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കൊവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിൽ ഒന്നായ ബ്രസീലിൽ ബുധനാഴ്ച 204,854 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 38,759 പുതിയ കോവിഡ് കേസുകളാണ് ഡെൻമാർക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞാഴ്ചയെ അപേക്ഷിച്ച് 37 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഒമൈക്രോൺ സമൂഹ വ്യാപനം ഉണ്ടെങ്കിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നാണ് പ്രധാനമന്ത്രി ജസീന്ത ആർഡൻ വ്യക്തമാക്കിയത്. അതിനിടെ ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസ് വ്യാപനം അതിന്റെ കൊടുമുടിയിൽ എത്തിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ഒരുങ്ങുന്നത്. വലിയ പരിപാടികളിൽ പങ്കെടുക്കുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന നിബന്ധനകൾ ഉൾപ്പെടെ വേണ്ടെന്ന് വെയ്ക്കാനാണ് തിരുമാനം. ഐസോലേഷനിൽ കഴിയേണ്ട ദിവസങ്ങളുടെ എണ്ണവും കുറച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചാല്‍ ഏഴ് ദിവസത്തെ ഐസൊലേഷനായിരുന്നു ഉണ്ടായിരുന്നത്. ഇത് അഞ്ചായി കുറച്ചു.
ബ്രിട്ടനു പിന്നാലെ, നോർത്തേൺ അയർലൻഡും ഐസോലേനിൽ കഴിയേണ്ട ദിവസങ്ങൾ കുറച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യയിൽ കൊവിഡ് കേസുകളിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത് 3,17,532 പേര്‍ക്കാണ് നിലവില്‍ 19,24,051 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 5.03 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,23,990 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,58,07,029 ആയി.ദേശീയ രോഗമുക്തി നിരക്ക് 93.69 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,35,180 പരിശോധനകള്‍ നടത്തി. ആകെ 70.93 കോടിയിലേറെ (70,93,56,830) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 16.06 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 16.41 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 73 ലക്ഷത്തിലധികം (73,38,592) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 159.67 കോടി (1,59,67,55,879) പിന്നിട്ടു. 1,71,82,273 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

Recommended Video

cmsvideo
ഞായറാഴ്ച സമ്പൂര്‍ണ്ണ അടച്ചിടല്‍, സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം | Oneindia Malayalam

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 158.96 കോടിയിലധികം (1,58,96,34,485) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 12.72 കോടിയിലധികം (12,72,19,636) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും സർക്കാർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

English summary
Covid cases increasing all over the world;Record increase in Germany and France
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X