• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ; ബിസിനസ് സാമ്രാജ്യം തകർന്ന് ട്രംപ്.. 17 സ്ഥാപനം അടച്ചു!! തകർന്ന് 'മഹാകോടീശ്വരൻമാർ'

  • By Desk

ദില്ലി; കൊവിഡ് ഭീതിയിൽ ഓഹരി വിപണി ഉലഞ്ഞതിന്റെ ആഘാതത്തിൽ ശതകോടീശ്വൻമാരുടെ കീശയിൽ വൻ ചോർച്ചയാണ് ഉണ്ടായത്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ രണ്ടുമാസംകൊണ്ട് ഇടിവുണ്ടായത് 28 ശതമാനമാണ്. ഗൗദം അദാനിയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

ലോകത്തെ ശതകോടീശ്വരൻമാരെ ആകെ പിടിച്ചുലച്ചിരിക്കുന്ന കൊവിഡിൽ കനത്ത സാമ്പത്തിക നഷ്ടമാണ് യുഎസ് പ്രസിഡ്‍റ് ഡൊണാൾഡ് ട്രംപിനും ഉണ്ടായിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 വിറങ്ങലിച്ച് ട്രംപും

വിറങ്ങലിച്ച് ട്രംപും

കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പെല്ലാം ട്രംപ് ലംഘിച്ചതിന്റെ അന്തരഫലമാണ് ഇപ്പോൾ രാജ്യം അനുഭവിക്കുന്നതെന്ന വിമർശനമാണ് ഉയരുന്നത്. ഇതുവരെ നാല് ലക്ഷത്തോളം പേർക്കാണ് അമേരിക്കയിൽ രോഗം പിടിപ്പെട്ടത്. മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ഇനിയും കൂടുമെന്ന മുന്നറിയിപ്പാണ് വിദ്ഗദർ നൽകുന്നത്.

 1 ബില്യൺ ഡോളർ

1 ബില്യൺ ഡോളർ

അതേസമയം കൊവിഡ് ട്രംപിന് കനത്ത സാമ്പത്തിക പ്രതിസന്ധി കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ഓഫീസുകൾ, ഷോപ്പിംഗ് സെന്ററുകൾ, ഹോട്ടലുകൾ, ഗോൾഫ് കോഴ്സുകൾ എല്ലാം നിലവിൽ അടച്ച് പൂട്ടിയിരിക്കുകയാണ്. ഇതോടെ ട്രംപിന്റെ ആസ്തിയിൽ 1 ബില്യൺ കോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

 റിയൽ എസ്റ്റേറ്റിൽ നിന്ന്

റിയൽ എസ്റ്റേറ്റിൽ നിന്ന്

മാർച്ച് 1 ന് 3.1 ബില്യൺ ഡോളര്‍ ആയിരുന്നു ട്രംപിന്റെ സമ്പാദ്യം. അത് മാർച്ച് 18 ആയപ്പോഴേക്കും 2.1 ബില്യൺ ഡോളറായി കുറഞ്ഞു. കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ച സമയത്തായിരുന്നു ഇത്. ട്രംപിന്റെ സ്വത്തിൽ ഭൂരിഭാഗവും അദ്ദേഹത്തിന്റെ റിയൽ എസ്റ്റേറ്റിൽ നിന്നാണ്.

 ട്രംപിന്റെ ബിസിനസ് സാമ്രാജ്യം

ട്രംപിന്റെ ബിസിനസ് സാമ്രാജ്യം

മാൻഹട്ടനിലെ ട്രംപ് ടവർ , വിന്റെർ വൈറ്റ് ഹൗസ് എന്ന് ട്രംപ് വിളിക്കുന്ന ഫ്ലോറിഡയിലെ മാർ-എ-ലാഗോ ക്ലബ് , ലാസ് വെഗാസ് സ്ട്രിപ്പിലെ ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ, സ്കോട്ട്ലൻഡിലെ ആബർ‌ഡീൻ‌ഷെയറിലെ ട്രംപ് ഇന്റർനാഷണൽ ഗോൾഫ് പോലുള്ള ഒരു ഡസനിലധികം ഹോട്ടലുകൾ, ഗോൾഫ് കോഴ്സുകൾ എന്നിവ ഉൾപ്പെടുന്നതാണ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യം.

 17 സ്ഥാപനങ്ങൾ

17 സ്ഥാപനങ്ങൾ

മക്കളായ ഡൊണാൾഡ് ജൂനിയറും എറിക്കും ചേർന്നാണ് ഇത് കൈകാര്യം ചെയ്യുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചതോടെ തന്റെ 17 സ്ഥാപനങ്ങളാണ് ട്രംപിന് അടച്ചിടേണ്ടി വന്നത്. പ്രതിദിനം 650,000 ഡോളർ വരെ വരുമാനം നേടിക്കൊണ്ടിരുന്ന സ്ഥാപനങ്ങളാണ് ഇവ.

 ഡൂഷ്യെ ബാങ്ക്

ഡൂഷ്യെ ബാങ്ക്

ഇവിടങ്ങളിലെ ഏകദേശം 1500 ഓളം വരുന്ന ജീവനക്കാരെ പിരിച്ചുവിടുകയാണോ താത്കാലികമായി ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നതോടെ ചില വായ്പകള്ഡ തിരിച്ചടക്കുന്നതിന് ഡ്യൂഷെ ബാങ്കിനോട് ട്രംപ് സമയം തേടിയെന്നാണ് റിപ്പോർട്ട്. ട്രംപിന്‍റെ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കുള്ള പ്രധാന വായ്പാ ദാതാവാണ് ജർമൻ സെൻട്രൽ ബാങ്കായ ഡ്യൂഷെ ബാങ്ക്.

'മഹാകോടീശ്വര പദവി'

'മഹാകോടീശ്വര പദവി'

അതേസമയം കൊവിഡ് ലോകത്തെ ഏറ്റവും സമ്പന്നരായ 267 പേർക്ക് 'മഹാകോടീശ്വര പദവി' നഷ്ടപ്പെടാൻ കാരണമായിട്ടുണ്ടെന്ന് ഫോബ്‌സ് മാസിക പറയുന്നു. ലോകത്ത് ഇപ്പോൾ 2,095 ഡോളർ ശതകോടീശ്വരന്മാരുണ്ട് - അവരിൽ 1,062 പേർക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ നഷ്ടമാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

English summary
covid crisis; Donald Trump lost $1bn in a month report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X