കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊറോണ വൈറസ് മനുഷ്യനിർമ്മിതം', ചോർന്നത് ചൈനയിലെ വുഹാൻ ലാബിൽ നിന്നെന്ന് ശാസ്ത്രജ്ഞൻ

Google Oneindia Malayalam News

ദില്ലി: കൊവിഡ് എന്ന മാരക വൈറസിന്റെ പിടിയില്‍ നിന്നും രണ്ട് വര്‍ഷമെടുത്താണ് ലോകം മുക്തി നേടിയത്. കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രം ചൈന ആയിരുന്നു. കൊവിഡ് വൈറസ് മനുഷ്യ നിര്‍മ്മിതമാണോ എന്നുളള സംശയങ്ങള്‍ തുടക്കം മുതല്‍ക്കേ തന്നെ ഉണ്ടായിരുന്നു. ഈ സംശയങ്ങള്‍ ശരി വെച്ച് യുഎസില്‍ നിന്നുളള ശാസ്ത്രജ്ഞന്‍ രംഗത്ത് വന്നത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കൊവിഡിന് തുടക്കമില്ല ചൈനയിലെ വുഹാനിലെ ലാബില്‍ ജോലി ചെയ്തിരുന്ന ഗവേഷകനാണ് നടുക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

വുഹാനിലെ ലാബില്‍ വെച്ച് രൂപം കൊടുക്കപ്പെട്ട വൈറസ് ലീക്ക് ചെയ്യപ്പെടുകയായിരുന്നു എന്നാണ് ആന്‍്ര്രഡൂ ഹഫ് എന്ന ശാസ്ത്രജ്ഞന്‍ ബ്രിട്ടീഷ് പത്രമായ ദ സണിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളളതാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. ഈ സ്ഥാപനത്തിലെ ലാബില്‍ വെച്ചാണ് രണ്ട് വര്‍ഷം മുന്‍പ് കൊവിഡ് വൈറസ് ലീക്ക് ചെയ്യപ്പെട്ടത് എന്നാണ് ദി ട്രൂത്ത് എബൗട്ട് വുഹാന്‍ എന്നുളള തന്റെ ഏറ്റവും പുതിയ പുസ്തകത്തില്‍ എപിഡെമിയോളജിസ്റ്റ് ആയ ആന്‍ഡ്രൂ ഹഫ് പറയുന്നത്.

'ആ കൃപാസനം അത്ഭുതം എങ്ങനെ എഴുതണം എന്നറിയില്ല', ധന്യയ്ക്ക് പിറകെ നടി അശ്വതിയും, കുറിപ്പ് വൈറൽ'ആ കൃപാസനം അത്ഭുതം എങ്ങനെ എഴുതണം എന്നറിയില്ല', ധന്യയ്ക്ക് പിറകെ നടി അശ്വതിയും, കുറിപ്പ് വൈറൽ

covid

ദ സണ്ണില്‍ ഹഫിന്റെ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികളെ കുറിച്ച് പഠിക്കുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായിട്ടുളള നോണ്‍ പ്രോഫിറ്റ് സ്ഥാപനമായ എക്കോ ഹെല്‍ത്ത് അലയന്‍സിന്റെ മുന്‍ വൈസ് പ്രസിഡണ്ട് ആണ് ആന്‍ഡ്രൂ ഹഫ് എന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് വാര്‍ത്തയില്‍ പറയുന്നു. മതിയായ സുരക്ഷിതത്വം ഇല്ലാതെ ലാബില്‍ നടത്തിയ പരീക്ഷണങ്ങളാണ് വൈറസ് ലീക്കാകാനും മഹാവ്യാധി പടരാനുമുളള കാരണമെന്ന് പുസ്തകത്തില്‍ പറയുന്നതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് വര്‍ഷം മുന്‍പ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മുതല്‍ തന്നെ ചൈനയിലെ വുഹാന്‍ ലാബ് വിവാദ കേന്ദ്രമായിരുന്നു. ഈ ലാബില്‍ നിന്നാണ് വൈറസിന്റെ തുടക്കമെന്ന ആരോപണത്തെ ചൈനീസ് സര്‍ക്കാരും ലാബ് അധികൃതരും തള്ളിക്കളഞ്ഞിരുന്നു. എക്കോ ഹെല്‍ത്ത് അലയന്‍സ് എന്ന സ്ഥാപനം ഒരു ദശാബ്ദത്തില്‍ അധികമായി വവ്വാലുകളിലെ വിവിധ കൊറോണ വൈറസുകളെ കുറിച്ച് പഠനം നടത്തുന്നുണ്ട്. വുഹാനിലെ വിവാദ ലാബുമായി ഈ സ്ഥാപനം സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ആദ്യ ദിവസം മുതല്‍ക്കേ തന്നെ ഈ വൈറസ് തങ്ങളുടെ ലാബില്‍ നിന്ന് ലീക്കായതാണ് എന്ന് ചൈനയ്ക്ക് അറിയാമായിരുന്നുവെന്ന് ഹഫ് പറയുന്നു. മാത്രമല്ല അപകടകരമായ ബയോ ടെക്‌നോളജി സാങ്കേതിക വിദ്യ ചൈനയ്ക്ക് കൈമാറിയതിന് അമേരിക്കന്‍ സര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തേണ്ടത് എന്നും ഹഫ് പുസ്തകത്തില്‍ പറയുന്നു.

English summary
Covid epidemic was man made, leaked from China's Wuhan lab, reveals scientist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X