സ്ത്രീലൈംഗികഹോര്‍മോണുകള്‍ കോറോണ വൈറസിനെ പ്രതിരോധിക്കും; ഗവേഷകരുടെ നിഗമനം
ദില്ലി: ലോകത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം മുപ്പത് ലക്ഷം കവിഞ്ഞിരിക്കുകയാണ്. 3,086,832 പേര്‍ക്കാണ് ഇരുന്നൂറിലേറെ രാജ്യങ്ങളിലായി ഇതുവരെ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 212,665 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ മാത്രം രോഗികളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞിട്ടുണ്ട്. മരണസംഖ്യയും ഉയര്‍ന്നു വരികയാണ്.
കാര്യങ്ങള്‍ ഇത്ര ഗുരുതരമായി തുടരുകയാണെങ്കില്‍ കൊറോണ വൈറസിന് ഫലപ്രദമായ ഒരു പ്രതിരോധമരുന്ന് ഇതുവരെ കണ്ടെത്താന്‍ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. പലരും പ്രതിരോധ വാകിസാനായുള്ള ഗവേഷണത്തിലാണ്. ഇതിനിടയിലാണ് സ്ത്രീലൈംഗികഹോര്‍മോണുകള്‍ കോവിഡിനെ പ്രതിരോധിക്കുമെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍..

സ്ത്രീലൈംഗികഹോര്‍മോണ്‍
മനുഷ്യനടക്കമുള്ള സസ്തനികളിലെ സ്ത്രീലൈംഗികഹോര്‍മോണുകള്‍ക്ക് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നാണ് സെഡാര്‍സ്- സിനായ് ആശുപത്രിയിലെ പള്‍മനോളജിസ്റ്റായ ഡോ. സാറാ ഗാന്‍ഡേഹരിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്.

പ്രതിരോധ ശേഷി
സ്ത്രൈണ സവിശേഷതകള്‍ക്ക് കാരണമാവുന്ന ഹോര്‍മോണുകള്‍ക്ക് സ്ത്രീകളിലെ കോവിഡ് പ്രതിരോധ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് ഗവേഷകരുടെ അവകാശവാദം. ലോകത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരഷന്‍മാരാണ് ഉള്ളത്. ഈ വസ്തുതയുടെ അടിസ്ഥാനത്തിലായിരുന്നു ഗവേഷകരുടെ പഠനം.

സ്ത്രീശരീരത്തില്‍
സ്ത്രീ ലൈംഗികഹോര്‍മോണായ ഈസ്ട്രജനും പുറമെ പ്രൊജസ്റ്റിറോണ്‍ പോലുള്ള മറ്റ് ഹോര്‍മോണുകളും സ്ത്രീകളില്‍ വൈറസ് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതായാണ് ഗവേഷകരുടെ കണ്ടെത്താല്‍. സ്ത്രീശരീരത്തില്‍ ഈ ഹോര്‍മോണുകള്‍ ഉദപാദിക്കപ്പെടുന്ന കാലയളവില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ പ്രതിരോധ ശേഷിയുണ്ടാവും

ചെറിയ അളവില്‍
പുരുഷശരീരത്തില്‍ സ്ത്രീ ഹോര്‍മോണുകള്‍ തീരെ ചെറിയ അളവില്‍ കാണപ്പെടുന്നുണ്ടെങ്കിലും പുരുഷശരീരത്തില്‍ ഇവയുടെ പ്രവര്‍ത്തനം കുറവായിരിക്കുകയോ പ്രവര്‍ത്തനരഹിതമായിരിക്കുകയോ ചെയ്യും. അതിനാല്‍ വൈറസിനെതിരായ പ്രതിരോധം നടക്കില്ല. ലൈംഗികഹോര്‍മോണുകളുടെ ഉത്പാദനത്തിലെ ഉയര്‍ന്ന അളവ് സ്ത്രീകളിലെ പ്രതിരോധശേഷി വര്‍ധിപ്പിച്ചുണ്ടാവുമെന്ന് വിദഗ്ധര്‍ കരുതുന്നു.

കൃത്യമായ ഇടവേളകളില്‍
ലൈംഗികഹോര്‍മോണുകള്‍ വൈറസിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയാല്‍ കൃത്യമായ ഇടവേളകളില്‍ പുരുഷന്മാരില്‍ സ്ത്രീ ലൈംഗികഹോര്‍മോണുകള്‍ നല്‍കി പുരുഷന്മാരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമോ എന്നാണ് ഗവേഷകര്‍ പരീക്ഷിക്കുന്നത്. ന്യൂയോര്‍ക്ക് ലോങ് ഐലന്‍ഡിലെ ഒരു സംഘം ഡോക്ടര്‍മാര്‍ കോവിഡ് ബാധിതരില്‍ ഈ പരീക്ഷണം ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

ഗർഭിണികളില്‍
ഗർഭിണികളില്‍ സാധാരണയായി രോഗപ്രതിരോധശേഷി ഇല്ലാത്തവരും എന്നാൽ ഉയർന്ന അളവിൽ ഈസ്ട്രജനും പ്രോജസ്റ്ററോണും ഉള്ളവരാണ്. ഗർഭകാലത്ത് സ്ത്രീകളുടെ സംരക്ഷണമാണ് ഹോർമോണുകൾ. അതുതന്നെയാണ് ഇത്തരത്തിൽ ചിന്തിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചതെന്ന് ഡോ. സാറാ ഗാന്‍ഡേഹരി പറഞ്ഞു.












Click it and Unblock the Notifications