കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ 'മാന്ത്രിക മരുന്ന്' റെഡി; പൊതുവേദിയില്‍ കഴിച്ച് പ്രസിഡന്റ്, ഒട്ടേറെ രാജ്യങ്ങള്‍ ഓര്‍ഡര്‍ചെയ്തു

  • By Desk
Google Oneindia Malayalam News

ടൊഡോമ: ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊറോണ വൈറസ് രോഗം ഒട്ടേറെ പേരുടെ ജീവനെടുത്തെങ്കിലും ശാസ്ത്ര ലോകം അമ്പരന്ന് നില്‍ക്കുകയാണ്. മറ്റു രോഗങ്ങള്‍ക്ക് നല്‍കി വരുന്ന മുരുന്നുകള്‍ തന്നെയാണ് കൊറോണ രോഗികള്‍ക്കും നിലവില്‍ നല്‍കുന്നത്. കൊറോണക്കെതിരായ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ലോക രാജ്യങ്ങള്‍ നടത്തുന്നുണ്ട്. ആദ്യം ആര് കണ്ടെത്തുമെന്ന കാര്യം മാത്രമേ ഇനി അറിയാനുള്ളൂ.

അതിനിടെയാണ് കൊറോണക്കെതിരായ മരുന്ന് വില്‍പ്പന സജീവമായിരിക്കുന്നത്. മഡഗാസ്‌കറിലാണ് മരുന്ന് തയ്യാറായിരിക്കുന്നത്. ഒട്ടേറെ രാജ്യങ്ങള്‍ മരുന്ന് ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞു. എന്നാല്‍ ലോകാരോഗ്യ സംഘടന മരുന്നിനെതിരെ രംഗത്തുവന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഔഷധങ്ങള്‍ ചേര്‍ത്തുണ്ടാക്കിയത്

ഔഷധങ്ങള്‍ ചേര്‍ത്തുണ്ടാക്കിയത്

നിരവധി ഔഷധങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ മരുന്നാണ് മഡഗാസ്‌കര്‍ വില്‍ക്കുന്നത്. ഇവിടെ ഏറെ നാളായി ഈ മരുന്ന് വളരെ പ്രചാരത്തിലുണ്ട്. ഇപ്പോള്‍ വിദേശരാജ്യങ്ങളും വാങ്ങാന്‍ തുടങ്ങി. ടാന്‍സാനിയയിലേക്ക് കയറ്റുമതി ചെയ്തുകഴിഞ്ഞു. ആദ്യലോഡ് താന്‍സാനിയയിലെത്തി.

കോവിഡ് ഓര്‍ഗാനിക്‌സ്

കോവിഡ് ഓര്‍ഗാനിക്‌സ്

കോവിഡ് ഓര്‍ഗാനിക്‌സ് എന്ന പേരിലാണ് മരുന്ന് വില്‍പ്പന നടത്തുന്നത്. ഒട്ടേറെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ മഡഗാസ്‌കറില്‍ നിന്ന് മരുന്ന് ഓര്‍ഡര്‍ ചെയ്തുവെന്ന് പറയുമ്പോള്‍ മരുന്നിന്റെ സ്വീകാര്യത വര്‍ധിക്കുകയാണ്. അതേസമയം ലോകാരോഗ്യ സംഘടന മരുന്നിനെതിരെ രംഗത്തുവന്നു.

അര്‍ട്ടിമീസിയ തന്നെ

അര്‍ട്ടിമീസിയ തന്നെ

താന്‍സാനിയയില്‍ മരുന്ന് എത്തിയെന്നും വിതരണം തുടങ്ങിയെന്നും സര്‍ക്കാര്‍ വക്താവ് ഹസന്‍ അബ്ബാസ് ട്വിറ്ററില്‍ അറിയിച്ചു. മലേറിയ ചികില്‍സയ്ക്ക് ഉപയോഗിക്കുന്ന അര്‍ട്ടിമീസിയ തന്നെയാണ് കൊറോണ മരുന്നിലെയും പ്രധാന ചേരുവ. കൂടാതെ മഡഗാസ്‌കറിലെ തദ്ദേശീയമായ ഔഷധങ്ങളും ചേര്‍ത്താണ് മരുന്ന്.

 രോഗം മാറിയെന്ന് പ്രസിഡന്റ്

രോഗം മാറിയെന്ന് പ്രസിഡന്റ്

മഡഗാസ്‌കര്‍ പ്രസിഡന്റ് ആന്‍ഡ്രി രജോലിന അടുത്തിടെ പത്രസമ്മേളനം വിളിച്ചാണ് മരുന്നിന്റെ വിശ്വാസ്യതയെ കുറിച്ച് പരസ്യപ്പെടുത്തിയത്. രണ്ടു പേര്‍ക്ക് കൊറോണ രോഗം മാറിയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, പൊതുവേദിയില്‍ വച്ച് മരുന്ന് കുടിക്കുകയും ചെയ്തു അദ്ദേഹം.

ശാസ്ത്രീയ വശം തേടി

ശാസ്ത്രീയ വശം തേടി

പതിനായിക്കണക്കിന് കുപ്പിയില്‍ മരുന്ന് കയറ്റുമതി ചെയ്യുകയാണ് മഡഗാസ്‌കര്‍. ഇവിടെയുള്ള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലാഗസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് റിസര്‍ച്ച് ആണ് മരുന്ന് തയ്യാറാക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഇവര്‍ മരുന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. മരുന്നിന്റെ ശാസ്ത്രീയ വശങ്ങള്‍ വിശദീകരിക്കാന്‍ ആഫ്രിക്കന്‍ യൂണിയന്‍ മഡഗാസ്‌കറിനോട് ആവശ്യപ്പെട്ടു.

ഒരു കുപ്പിയുടെ വില

ഒരു കുപ്പിയുടെ വില

40 യുഎസ് സെന്റ് ആണ് ഒരു കുപ്പി മരുന്നിന് മഡഗാസ്‌കറില്‍ വാങ്ങുന്ന വില. അതായത് ഏകദേശം 30 ഇന്ത്യന്‍ രൂപ. താന്‍സാനിയ, ഇക്വട്ടോറിയല്‍ ഗിനിയ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്, കോംഗോ, ലൈബീരിയ, ഗിനിയ ബിസോ എന്നീ രാജ്യങ്ങളിലേക്കെല്ലാം മഡഗാസ്‌കറില്‍ നിന്നുള്ള മരുന്ന് എത്തിക്കഴിഞ്ഞു.

തങ്ങള്‍ക്ക് വിശ്വാസമെന്ന് ലൈബീരിയ

തങ്ങള്‍ക്ക് വിശ്വാസമെന്ന് ലൈബീരിയ

ആഫ്രിക്കന്‍ രാജ്യമാണ് മഡഗാസ്‌കര്‍. ആഫ്രിക്കക്കാരുണ്ടാക്കിയ മരുന്നാണ് കൊവിഡ് ഓര്‍ഗാനിക്‌സ്. അതുകൊണ്ടുതന്നെ വിതരണത്തിന് മുമ്പ് പ്രത്യേക പരീക്ഷണവും പരിശോധനയും നടത്തുന്നില്ലെന്ന് ലൈബീരിയന്‍ വാര്‍ത്താ വിതരണ സഹമന്ത്രി യൂജിനി ഫര്‍ഗൂന്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അദ്ദേഹം കാര്യമാക്കുന്നില്ല.

Recommended Video

cmsvideo
ബാറ്റ് വുമൺ എന്ന ചൈനയിലെ അജ്ഞാത ശാസ്ത്രജ്ഞ, ആരാണിവർ? | Oneindia Malayalam
ലോകാരോഗ്യ സംഘടന പറയുന്നത്

ലോകാരോഗ്യ സംഘടന പറയുന്നത്

മഡഗാസ്‌കറിന്റെ മരുന്ന് ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പരീക്ഷണം നടത്തി ഉറപ്പാക്കും മുമ്പ് മരുന്ന് വിതരണം ചെയ്യരുതെന്നും ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടു. മലേറിയക്കുള്ള മരുന്നാണ് കൊവിഡ് ഓര്‍ഗാനിക്‌സില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ ഈ മരുന്ന് മലേറിയക്ക് മാത്രമല്ല, മറ്റു പല അസുഖങ്ങള്‍ക്കും ഉപയോഗിക്കാറുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

English summary
Covid-Organics: Madagascar's new medicine disputed by WHO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X