Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് കുരിക്ക്; 2 വാക്സിനും എടുത്താൽ മാത്രം യുഎഇയിൽ എത്താം; പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ...

കൊവിഡ് കുരിക്ക്; 2 വാക്സിനും എടുത്താൽ മാത്രം യുഎഇയിൽ എത്താം; പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ...

അബുദാബി: കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ യു എ ഇ കടുപ്പിക്കുന്നു. ഇന്ന് മുതൽ പുതിയ കൊവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ആവുകയാണ്. ഇതോടെ, പ്രഖ്യാപിച്ച യാത്ര നിയന്ത്രണങ്ങളും നിലവിൽ വന്നു. കൊവിഡ് വാക്സിൻ 2 ഡോസും സ്വീകരിക്കാത്തവർക്ക് യു എ ഇ യിലേക്ക് ഇനി മുതൽ പ്രവേശന വിലക്ക് ഉണ്ടാകും.

uae

2 ഡോസ് വാക്സിന് പുറമേ , കരുതൽ ഡോസ് ആയ ബൂസ്റ്റർ ഡോസും എടുക്കണമെന്ന് നാഷണൽ ക്രൈസ് ആൻഡ് എമർജൻസി മാനേജ്മെൻറ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
അതേ സമയം , ചില വിഭാഗത്തിൽപ്പെട്ടവർക്ക് യു എ ഇ യിലേക്ക് ഉള്ള യാത്രയിൽ ഇളവ് ഉണ്ടാവും.

എന്തെങ്കിലും തരത്തിലുള്ള അസുഖമുള്ളവർ, മെഡിക്കൽ കാരണങ്ങളാൽ വാക്സിൻ എടുക്കാൻ സാധിക്കാത്തവർ, എന്തെങ്കിലും തരത്തിലുള്ള മാനുഷിക പരിഗണന അർഹിക്കുന്ന വ്യക്തികൾ, ചികിത്സയുടെ ഭാഗമായി യാത്ര ചെയ്യേണ്ടി വരുന്ന രോഗികൾ എന്നിവർക്ക് ഈ തീരുമാനത്തിൽ നിന്നും ഇളവ് കിട്ടും.

കൊവിഡ് കേസുകൾ പൂർണമായും രാജ്യത്ത് പ്രതിരോധിക്കാനും നിയന്ത്രിക്കാനും വേണ്ടിയാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, യു എ ഇ യിൽ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 2759 പേർക്കു കൂടി കോവിഡ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയമാണ് സ്ഥിരീകരണ കണക്കുകൾ അറിയിച്ചത്. രാജ്യത്ത് 1 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ: 7,85,625 ഉണ്ട്. 24 മണിക്കൂറിനിടെ, 913 പേർ രോഗമുക്തി നേടി. ഇതോടെ, ആകെ രോഗമുക്തി നേടിയവർ: 7,53,033 ആയി മാറി. എന്നാൽ, ആകെ കോവി‍ഡ് മരണം: 2174 ആണ്. ചികിൽസയിൽ ഉള്ളവർ: 30418 പേർ ആണ്.

Recommended Video

cmsvideo
    സന്ധി വേദന, വിറയല്‍, തൊണ്ടയില്‍ കരകര, ഒമിക്രോണ്‍ സ്ഥിരീകരിച്ചെന്ന് ശോഭന

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+