Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയില്‍ ഒറ്റയടിക്ക് 14 മില്യണ്‍ ആളുകള്‍ക്ക് കൊവിഡ് ടെസ്റ്റ്, ടിയാന്‍ജിനില്‍ കേസുകളില്‍ വന്‍ വര്‍ധന

ബെയ്ജിംഗ്: ചൈനയില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. ഉത്തര ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ ചൈന വിചാരിക്കുന്നതിലും മുകളിലേക്ക് രോഗനിരക്ക് വര്‍ധിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് കര്‍ശനമായ നിയന്ത്രണങ്ങളാണ് ചൈന കൊണ്ടുവന്നിരിക്കുന്നത്. 14 മില്യണ്‍ ആളുകളെയാണ് ടിയാന്‍ജിനില്‍ കൊവിഡ് ടെസ്റ്റുകള്‍ക്ക് വിധേയരാക്കിയിരിക്കുന്നത്. ഇവരോട് പുറത്തിറങ്ങരുതെന്നും നര്‍ദേശിച്ചിട്ടുണ്ട്. വീടുകളില്‍ തന്നെ തുടരാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഒമൈക്രോണിനെ തുടര്‍ന്നും ടിയാന്‍ജിനില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ചൈനയിലേക്ക് കൊവിഡ് കേസുകളുടെ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

1

ടിയാന്‍ജിനാണ് പുതിയ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി 20 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ അധികവും വിദേശത്ത് നിന്ന് വന്നവരാണ്. അതാണ് ആശങ്കപ്പെടുത്തുന്നത്. സമൂഹ വ്യാപനത്തിന് വഴിയൊരുക്കുമോ എന്നാണ് ഭയം. ഇതില്‍ രണ്ട് കേസുകള്‍ ഒമൈക്രോണ്‍ ബാധിച്ചതാണ്. ചൈനയില്‍ ഒമൈക്രോണ്‍ വ്യാപനത്തിന് വഴിയൊരുക്കാന്‍ ഇതിന് സാധിച്ചേക്കുമെന്നും ഭയമുണ്ട്. അതേസമയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം ബാധിച്ചത്. പതിനഞ്ചോളം പേരാണ് ഇത്തരത്തിലുള്ളത്. ചൈനയിലെ പല നഗരങ്ങളിലും കൊവിഡ് വ്യാപന ഭീതിയിലാണ്.

അതേസമയം തലസ്ഥാന നഗരിയായ ബെയ്ജിംഗും മാസ് ടെസ്റ്റിംഗുകള്‍ ആരംഭിച്ചിട്ടുണ്ട്. കൂട്ടപ്പരിശോധനയിലൂടെ വ്യാപനം ഒഴിവാക്കാനാണ് നീക്കം. ന്യൂക്ലിക് ആസിഡ് സ്‌ക്രീനിംഗ് അടക്കം ചൈന നടത്തുന്നുണ്ട്. കടുത്ത രീതിയിലുള്ള ലോക്ഡൗണ്‍ നടപടികള്‍ നടപ്പാക്കി തുടങ്ങിയിട്ടില്ല. ചൈനയ്ക്ക് ഇപ്പോള്‍ തന്നെ വലിയൊരു തലവേദന ഷിയാന്‍ നഗരത്തിലുണ്ട്. ഇവിടെ വന്‍ തോതിലാണ് കൊവിഡ് കേസുകള്‍ വര്‍ധിച്ചത്. ചൈനീസ് സര്‍ക്കാരിന്റെ കടുത്ത ലോക്ഡൗണും കൂട്ടപ്പരിശോധനകളും ഇതോടെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. 2019ല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും വളരെ കൃത്യമായ നിയന്ത്രണങ്ങളോടെ കൊവിഡ് കേസുകള്‍ കുറച്ച് കൊണ്ടുവരാന്‍ ചൈനയ്ക്ക് സാധിച്ചിരുന്നു.

നെഗറ്റീവ് ടെസ്റ്റ് ഫലം വരുന്നത് വരെ ടിയാന്‍ജിന്‍ നിവാസികളോട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ഇവര്‍ക്ക് പുറത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ അടക്കം ഗ്രീന്‍ കോഡുകള്‍ ആവശ്യമാണ്. ഇത് ടിയാന്‍ജിന്‍ സ്വദേശികള്‍ക്ക് നല്‍കില്ല. നിലവില്‍ ചൈനീസ് പൗരന്മാര്‍ക്ക് ബസ്സുകളിലും മറ്റും യാത്ര ചെയ്യുന്നതിന് അടക്കം ഇത് ആവശ്യമാണ്. ബെയ്ജിംഗില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രം അകലെയുള്ള നഗരമാണ് ടിയാന്‍ജിന്‍. അതേസമയം ഷിയാന്‍ നിവാസികള്‍ക്ക് നിരവധി പരാതികളാണ് ഉന്നയിക്കാനുള്ളത്. ലോക്ഡൗണിന്റെ സമയത്ത് ഭക്ഷണോ അവശ്യ സാധനമോ ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഗര്‍ഭം അലസിപ്പോയ സംഭവം വരെ ഉണ്ടായതായി ഇവര്‍ പറയുന്നു. ഇവരെ കൊവിഡ് ടെസ്റ്റ് നടത്താതെ ആശുപത്രിയിലെത്തിക്കാനാവില്ലെന്ന വാശിയിലായിരുന്നു അധികൃതര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+