10 വര്‍ഷത്തോളം ലോട്ടറിയെടുത്തിട്ടും ഒന്നും കിട്ടിയില്ല; ഭാഗ്യപരീക്ഷണം വിട്ടില്ല, അടിച്ചത് ലക്ഷങ്ങള്‍
ടൊറന്റോ: ലോട്ടറി അടിക്കുന്നതിന് ക്ഷമ കൂടി ആവശ്യമാണ്. എത്രത്തോളം നമ്മള്‍ ക്ഷമ കാണിക്കുന്നുവോ അത്രത്തോളം ഭാഗ്യം വരാനുള്ള സാധ്യത വര്‍ധിക്കുകയാണ് ചെയ്യുന്നത്. ലോട്ടറി അടിക്കാതെ വരുമ്പോഴുള്ള നിരാശയില്‍ നമ്മള്‍ ചിലപ്പോള്‍ ടിക്കറ്റ് എടുക്കുന്നത് തന്നെ അവസാനിപ്പിക്കും. അതല്ലെങ്കില്‍ മറ്റേതെങ്കിലും ലോട്ടറി ടിക്കറ്റ് എടുക്കാനായിരിക്കും തീരുമാനം.
ഇത് രണ്ടും സാധ്യതകളെ പൂര്‍ണമായി ഇല്ലാതാക്കുന്നതാണ്. എന്നാല്‍ കാനഡയില്‍ നിന്നുള്ള ഒരു കൂട്ടം സഹപ്രവര്‍ത്തകര്‍ ഇപ്പോള്‍ ലക്ഷാധിപതികളായിരിക്കുകയാണ്. ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ തുക ലോട്ടറിയിലൂടെ വന്നിരിക്കുകയാണ്. എങ്ങനെ ആ ഭാഗ്യത്തിന്റെ വരവെന്ന് നോക്കാം.

ടൊറന്റോയിലെ ഭാഗ്യവാന്മാര്‍
അന്ന് പതിവ് പോലെ നല്ല തിരക്കേറിയ ദിവസമായിരുന്നു. ജോലി തിരക്കിന് ഇടയില്‍ ഭാഗ്യം വരുമെന്ന് ഇവര്‍ ചിന്തിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. എന്നാല്‍ ഇവരുടെ ഭാഗ്യത്തെ തടയാന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല. 12 സഹപ്രവര്‍ത്തകര്‍ക്കാണ് സമ്മാനം അടിച്ചിരിക്കുന്നത്.
ഇവര്‍ ഗ്രേറ്റര്‍ ടോറന്റോയില്‍ നിന്നുള്ളവരാണ്. 72300 കനേഡിയന്‍ ഡോളറുകളാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്. 44 ലക്ഷത്തിന് മുകളില്‍ വരുന്നൊരു വലിയ തുകയാണിത്. സഹപ്രവര്‍ത്തകര്‍ ഭാഗ്യം വരുമെന്ന് പ്രതീക്ഷിക്കാതെ ഇരിക്കുമ്പോഴാണ് ഇവരെ തേടി ലക്ഷങ്ങള്‍ എത്തിയത്.
ക്ഷമയാണ് ഈ നേട്ടത്തിന് കാരണം
പത്ത് വര്‍ഷത്തോളമായി ഈ സഹപ്രവര്‍ത്തകര്‍ ടിക്കറ്റെടുക്കുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഇവര്‍ക്ക് സമ്മാനം അടിച്ചിട്ടില്ല. എന്നാല്‍ അതുകൊണ്ട് ഇവര്‍ ലോട്ടറിയെടുക്കുന്നത് അവസാനിപ്പിച്ചിരുന്നില്ല. ഇവര്‍ എടുക്കുന്ന ലോട്ടറിയില്‍ വിശ്വസിച്ചത് കൊണ്ടാണ് സമ്മാനം തേടിയെത്തിയത്.
ഇവര്‍ ഒരു ടീമായി ഒരുമിച്ച് ലോട്ടറിയെടുക്കുന്നത് കൊണ്ട് സമ്മാനം നേടുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. സഹപ്രവര്‍ത്തകരില്‍ വൂഡ് ബ്രിഡ്ജ് നിവാസിയായ കാര്‍ലോസ് റോഡിഗ്രസ് ഈ നേട്ടത്തില്‍ ആകെ ഞെട്ടിപ്പോയി. ഒരു ഗ്യാസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് ഈ ഫലം അദ്ദേഹം തിരിച്ചറിഞ്ഞത്.
ഫോണ്‍ കോളില്‍ എല്ലാം അറിഞ്ഞു
അതേസമയം സമ്മാനം അടിച്ച ഉടനെ ഒന്നും ആലോചിക്കാതെ തന്റെ ഗ്രൂപ്പിനെ വിളിച്ച് പറയുകയായിരുന്നു. ആ സമയം താന്‍ ഒരാള്‍ക്ക് എത്ര രൂപ കിട്ടുമെന്ന് പരിശോധിക്കുകയായിരുന്നുവെന്നും കാര്‍ലോസ് പറഞ്ഞു. അതേസമയം ഇവര്‍ ഒഎല്‍ജി പ്രൈസ് സെന്ററിലെത്തി സമ്മാനം വാങ്ങി.
ഗൂസപ്പെ ഷിഫാനോ ആ നേട്ടം അറിഞ്ഞത് എങ്ങനെയെന്നും വ്യക്തമാക്കി. കാര്‍ലോസാണ് തന്നോട് ആദ്യം ഇക്കാര്യം പറഞ്ഞത്. എത്രയുണ്ട് തുകയെന്ന് ചോദിച്ചു. അത് കേട്ടപ്പോള്‍ അമ്പരന്ന് പോയി. വൈകാതെ തന്നെ ബാക്കിയുള്ളവരെ എല്ലാം വിളിച്ചു പറഞ്ഞെന്നും ഷിഫാനോ പറഞ്ഞു.
അവര്‍ക്കൊക്കെ സന്തോഷം
കാര്‍ലോസ് പറഞ്ഞത് ആദ്യം മാശ പോലെയാണ് ഷിഫാനയോക്ക് തോന്നിയത്. കുറച്ച് മണിക്കൂര്‍ നേരത്തെ അതൊന്നും വിശ്വസിക്കാനുമായില്ല. ചിരിച്ച് കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. സഹപ്രവര്‍ത്തകര്‍ ഇതിന്റെ കരണമാണ് ചോദിച്ചത്.
ആറായിരം ഡോളറില്‍ അധികം ഒരാള്‍ക്ക് സമ്മാനമായി ലഭിച്ചു. അതേസമയം തനിക്കൊരിക്കല്‍ പോലും ലോട്ടറിയടിച്ചിരുന്നില്ല. സമ്മാന തുകയില്‍ എല്ലാവരും സന്തോഷവാന്മാരാണെന്നും ഷിഫാനോ പറഞ്ഞു.












Click it and Unblock the Notifications