കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എ ആര്‍ റഹ്മാന്റെ പാട്ടിനും താളം പിടിക്കാം; ദുബായ് എക്സ്പോ 2020-ൽ ജനപ്രവാഹം

എ ആര്‍ റഹ്മാന്റെ പാട്ടിനും താളം പിടിക്കാം; ദുബായ് എക്സ്പോ 2020-ൽ ജനപ്രവാഹം

Google Oneindia Malayalam News

ദുബായ്: എക്‌സ്‌പോ 2020 ദുബൈയില്‍ വൻ ജനപ്രവാഹം ഇപ്പോഴും തുടരുന്നു. എക്സ്പോ ആറാഴ്ച പിന്നിട്ടപ്പോൾ ഇതുവരെ മുപ്പത്തഞ്ച് ലക്ഷത്തിലധികം പേർ സന്ദർശനം നടത്തിയതായി അധികൃതർ വ്യക്തമാക്കുന്നു. കൃത്യ കണക്ക് പ്രകാരം 35,78,653 പേരാണ് ഇതുവരെ എക്സ്പോ സന്ദർശിച്ചത്. അതേസമയം, വെർച്വലായി ഒരുകോടി അൻപത്തിയേഴു ലക്ഷം പേരും എക്സ്പോ കണ്ടു.

expo

ഒക്ടോബര്‍ ഒന്നിനാണ് എക്‌സ്‌പോ 2020 ആരംഭിച്ചത്. നവംബര്‍ പകുതി വരെ എക്പോ സന്ദര്‍ശിച്ചവരുടെ എണ്ണമാണ് ദുബൈ മീഡിയ ഓഫീസ് തിങ്കളാഴ്ച പുറത്ത് വിട്ടത്. കൊറിയന്‍ പോപ് ഗായകരുടെയും ലെബനീസ് സൂപ്പര്‍ താരങ്ങളായ നാന്‍സി അജ്‌റാമിന്റെയും റാഗിബ് അലാമയുടെയും പ്രകടനങ്ങളുമാണ് കഴിഞ്ഞ ആഴ്ചയില്‍ എക്‌സ്‌പോയിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം ഉയര്‍ത്തിയത്. ടിക്കറ്റിന്റെ വില പകുതിയായി കുറച്ച നംവബറിലെ ഓഫര്‍ നിരവധി പേര്‍ പ്രയോജനപ്പെടുത്തുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലാണ് ടിക്കറ്റിന് ഓഫര്‍ ലഭിക്കുക.

ഇടുക്കിയിൽ കാട്ടാന ശല്യം; തല വേദനയായത് പാവം കർഷകർക്ക്...ഇടുക്കിയിൽ കാട്ടാന ശല്യം; തല വേദനയായത് പാവം കർഷകർക്ക്...

ഈ ടിക്കറ്റിന് 45 ദിര്‍ഹമാണ് നിരക്ക്. എന്നാൽ, വെള്ളി, ശനി ദിവസങ്ങളില്‍ ടിക്കറ്റിന് സാധാരണ നിരക്കായ 95 ദിര്‍ഹമാണ്. പകുതി നിരക്കില്‍ ലഭ്യമാക്കുന്ന നവംബര്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 10 സ്മാര്‍ട്ട് ക്യൂ ബുക്കിങ് സൗകര്യവുമുണ്ട്. ഇത്തരത്തില്‍ സ്മാര്‍ട്ട് ക്യൂവില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് വരി നില്‍ക്കാതെ പവലിയനുകളില്‍ പ്രവേശിക്കാം. ഈ ആഴ്ചകളിൽ എ ആര്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള ഫിര്‍ദൗസ് ഓര്‍കസ്ട്രയുടെ പ്രകടനവും ഉണ്ട്. ഇതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

അതേസമയം, ഇന്ത്യയുടെ അഭിമാനമായ എ.ആർ റഹ്മാന്റെ ഫിർദോസ് ഓർക്കസ്ട്ര ഇന്നും 20നുമാണ് എക്സ്പോയിൽ സംഗീതപരിപാടി നടത്തുന്നത്. ഇന്നും രാത്രിയിലും രാജ്യാന്തര ശിശുദിനത്തോടനുബന്ധിച്ച് 20നും ജൂബിലി പാർക്കിലാണ് പരിപാടി നടത്തുക. യാസ്മിന സാബാ നയിക്കുന്ന ഓർക്കസ്ട്രയിൽ 1900 കാലഘട്ടത്തിലെ ലോകചലച്ചിത്ര സംഗീതം ഉൾപ്പടെ ഇന്ന് അവതരിപ്പിക്കുന്നുണ്ട്. സ്ലംഡോഗ് മില്ലനയർ, പാരഡൈസോ ചലച്ചിത്രങ്ങളിലെ ഗാനങ്ങളും ഇതിൽ ഉൾപ്പെടും. ജെംസ് ലഗസ് സ്കൂൾ ഗായകസംഘത്തിലെ കുട്ടികളുടെ പ്രകടനവും ഉണ്ടാകും. 20നുള്ള സംഗീതപരിപാടിയിൽ എ.ആർ റഹ്മാന്റെ മകൾ ഖദീജയും പാടും. ഡിസ്നി ക്ലാസിക്കുകളായ ബ്യൂട്ടി ആൻഡ് ബീസ്റ്റ്, ലിറ്റിൽ മെർമെയ്ഡ് എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങളും 20ന് അവതരിപ്പിക്കും.

English summary
Crowded people at Dubai Expo 2020 and also AR Rahman will join
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X