ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്കയില്‍: ട്രപിന്‍റെ യുദ്ധഭീഷണി വലിയ തന്ത്രം, വിലപ്പോവില്ലെന്ന് വിദഗ്ധര്‍
കടുത്ത പ്രതിസന്ധിയിലൂടെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതിന് പിന്നാലെ എണ്ണവിലയില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് വിലയിടിവ് മിക്ക ഗള്‍ഫ് രാഷ്ട്രങ്ങളേയും സാമ്പത്തികമായി പിടിച്ചു കുലുക്കിയിരിക്കുകയാണ്. ഉല്‍പാദനം കുറച്ച് വില വര്‍ധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നേട്ടമുണ്ടായില്ല.
ആഗോളതലത്തില്‍ കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാവുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതോടെ എണ്ണയെ മാത്രം ആശ്രയിച്ചുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വലിയ ആശങ്കയിലൂടെയാണ് കടന്നു പോവുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന അന്വേഷണത്തിലാണ് ഒപെക് ഉള്‍പ്പടേയുള്ള എണ്ണ ഉല്‍പാദക രാജ്യങ്ങള്‍. ഇറാനെതിരെ ട്രംപ് മുഴക്കിയ ഭീഷണിയും ഈ സാഹചര്യത്തില്‍ നിര്‍ണ്ണായകമാണ്. അമേരിക്കയിലെ എണ്ണ വ്യവസായ മേഖല പ്രസിഡന്‍റ് ട്രംപിന് വലിയ പിന്തുണയാണ് ഇതുവരെ നല്‍കി വന്നിരുന്നത്.

വലിയ ആശങ്ക
എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാന എണ്ണ ഉത്പാദനശാലകളും, എണ്ണ കിണറുകളും അടച്ചുക്കൊണ്ടിരിക്കുന്നത് വലിയ ആശങ്കയാണ് ഈ മേഖലയില്‍ സൃഷ്ട്ടിച്ചിരിക്കുന്നത്. വിലിയിടിവ് ഈ രീതിയില്‍ തുടര്‍ന്നാല്‍ 20 ശതമാനം ഉത്പാദനം കുറയുകയും, ആയിരക്കണക്കിന് തൊഴിലാളികൾ തൊഴിൽരഹിതരാവുകയും ചെയ്യുമെന്നാണ് അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഐഎച്ച്എസ് മാർക്കറ്റ് ലിമിറ്റഡ് പറയുന്നത്.

പ്രതീക്ഷ
പ്രതിദിനം 1.75 ദശ ലക്ഷം ബാരൽ ഉത്പാദനം സ്തംഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല എന്ന ഐഎച് സിയുടെ അറിയിപ്പും ഈ ഘട്ടത്തില്‍ ഏറെ നിര്‍ണ്ണായകമാണ്. തകര്‍ച്ചയില്‍ നിന്നും തങ്ങളെ രക്ഷിക്കാന്‍ ട്രംപിന്‍റെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടാവുമെന്നാണ് അമേരിക്കയിലെ എണ്ണ വ്യവസായ മേഖല പ്രതീക്ഷിക്കുന്നത്.

യുദ്ധ മുറവിളി
തിരഞ്ഞെടുപ്പ് അടിത്തിരുന്ന സാഹചര്യത്തില്‍ വോട്ടുറപ്പിക്കാന്‍ യുദ്ധ മുറവിളി അടക്കം എന്ത് നിലപാടും ട്രംപ് സ്വീകരിച്ചേക്കുമെന്നാണ് റബോ ബാങ്ക് അനലിസ്റ്റുകൾ പറയുന്നത്. ഗൾഫ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി എണ്ണ വില കൂട്ടാനുള്ള ശ്രമം ഇതിനകം ആരംഭിച്ചു കഴിഞ്ഞു എന്നാണ് ഏജൻസി പറയുന്നത്. ഇറാനെതിരെ കഴിഞ്ഞ ദിവസം നടത്തിയ വെല്ലുവിളി ഇതിന്‍റെ തെളിവായാണ് കാണുന്നത്.

വെടിവച്ച് നശിപ്പിക്കുക
"യുഎസ് കപ്പലുകളെ ഉപദ്രവിച്ചാൽ ഇറാനിയൻ ആയുധ കപ്പലുകളെ വെടിവച്ച് നശിപ്പിക്കുക" എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ വെച്ച് 11 അമേരിക്കന്‍ സൈനിക കപ്പലുകളെ ഇറാന്‍ കപ്പലുകള്‍ വളഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. മേഖലയില്‍ ഇത്തരം നീക്കങ്ങള്‍ നേരത്തെ പതിവായിരുന്നെങ്കിലും അതൊരു യുദ്ധ ഭീഷണിയിലേക്ക് നയിക്കാറില്ലായിരുന്നു.

ട്രംപിനെ നയിച്ചത്
എന്നാല്‍ വരാൻ പോവുന്ന തെരഞ്ഞെടുപ്പും, അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക തകർച്ചയും ഇത്തരമൊരു യുദ്ധ ഭീഷണിയിലേക്ക് ട്രംപിനെ നയിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ട്രംപിൻെറ പ്രസ്താവനക്ക് ശേഷം എണ്ണ വിലയിൽ ചെറിയ തോതിലുള്ള വർദ്ധനവ് രേഖപ്പെടുത്തിയെങ്കിലും അത് നീണ്ട് നിന്നില്ല.
Recommended Video

സുലൈമാനിയുടെ വധം
നേരത്തെ ഇറാൻ ജനറൽ കാസിം സുലൈമാനിയുടെ വധത്തിനു ശേഷം എണ്ണ വിലയിൽ ഗണ്യമായ ഉയർച്ച ഉണ്ടായിരുന്നെങ്കിലു അതും നീണ്ട് നിന്നിരുന്നില്ല. അതുകൊണ്ട് തന്നെ എണ്ണ മേഖലയെ വൻ തകർച്ചയിൽനിന്ന് രക്ഷപെടുത്താൻ ഇത്തരം ഭീഷണികൾ മതിയാവില്ല എന്നാണ് പ്രശസ്ത സാമ്പത്തിക ശാത്രജ്ഞൻ ടോം കൂൾ പറയുന്നത്. എണ്ണ വില ബാരലിന് 10 ഡോളര്‍ എന്ന നിലയില്‍ തന്നെ കൂടുതല്‍ ദിവസം നിലനില്‍ക്കാനാണ് സാധ്യത എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്‍റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്‍ -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications