ക്രൂഡോയില്‍ വില ഉയര്‍ന്നു; ബാരലിന് 43.17 ഡോളര്‍
ദോഹ: ക്രൂഡോയില്‍ വില ബാരലിന് 43.17 ഡോളര്‍ നിരക്കിലേക്ക് ഉയര്‍ന്നു. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏപ്രില്‍ 17ന് എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ യോഗം ദോഹയില്‍ നടക്കാനിരിക്കെയാണ് വില ഉയര്‍ന്നത്.
എണ്ണവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഉത്പാദനം മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാ ഖത്തര്‍ വിളിച്ചു ചേര്‍ത്ത ഒപെക് അംഗങ്ങള്‍ ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ പങ്കെടുക്കും. വില കുതിച്ചു കയരുന്ന സാഹച്ര്യം ദോഹ ഉച്ചകോടിയെ കൂടുതല്‍ ശ്രദ്ധേയമാക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ലോക വിപണിയില്‍ നേരിടുന്ന അധിക ലഭ്യതയാണ് എണ്ണവില കൂപ്പു കുത്താന്‍ കാരണമെന്നാണ് പൊതു വിലയിരുത്തല്‍. അതുകൊണ്ട് തന്നെ അധിക വിതരണം പിടിച്ചു നിര്‍ത്താനുള്ള തന്ത്രമാകും ദോഹ സമ്മേളനം ആവിഷിക്കരിക്കുക. എണ്ണവില ഉയര്‍ത്താനുള്ള നടപടികളും തീരുമാനങ്ങളും ദോഹ സമ്മേളനത്തില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എണ്ണയുല്‍പ്പാദക രാജ്യങ്ങള്‍.
സൗദി അറേബ്യ, റഷ്യ, കുവൈത്ത്, യുഎഇ, വെനിസ്വേല, നൈജീരിയ, അള്‍ജീരിയ, ഇന്തോനേഷ്യ, ഇക്വഡോര്‍, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളാണ് ദോഹയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. അമോരിക്കന്‍ ഡോളറിന് കഴിഞ്ഞ ദിവസങ്ങളില്‍ വിലയിടിഞ്ഞതും ചൈനയില്‍ എണ്ണയ്ക്ക് ആവശ്യകത വര്‍ധിച്ചതും ദോഹ സമ്മേളനത്തെ സ്വാധീനിക്കുന്ന മികച്ച സൂചനകളാണ്.












Click it and Unblock the Notifications