• search

ഉത്തരകൊറിയയും ക്യൂബയും കൈകോർക്കുന്നു, ട്രംപിന് ഇനി കഷ്ടകാലം, ഏഷ്യൻ സന്ദർശനം ചീറ്റിപ്പോയി

 • By Ankitha
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ഹവാന: ഉത്തരകൊറിയയ്ക്ക് പിന്തുണയുമായി ക്യൂബ. കൊറിയൻ പെനിൻസുലയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഉത്തരകൊറിയ്ക്ക് പിന്തുണയുമായി ക്യൂബ രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തിൽ യുഎസിന്റെ സ്വേഛാധിപത്യ നിലപാട് അംഗീകരിക്കാനാവില്ലെന്നു ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരകൊറിയ- ക്യൂബ പ്രതിനിധികളുടെ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് വിഷയത്തിൽ ഇരു രാജ്യങ്ങളും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

  ചിന്നമ്മയ്ക്ക് വീണ്ടും തിരിച്ചടി; രണ്ടില ചിഹ്നം പളനിസാമി വിഭാഗത്തിന്

  ജനങ്ങളുടെ സമാധന ജീവിതത്തെ മാനിച്ച് വിഷയത്തിൽ ശാശ്വത പരിഹാരമാണ് വേണ്ടത്. അല്ലാതെ ആയുധ കരുത്തിലൂടെ കീഴടക്കാനുളള യുഎസിന്റെ നീക്കം നിയമലംഘനമാണെന്നും ക്യൂബ അഭിപ്രായപ്പെട്ടു. വിഷയം കൂടുതൽ വഷളാകുന്നതിനു മുപൻപ് ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ക്യൂബ കൂട്ടിച്ചേർത്തു.

  ഉത്തരകൊറിയ്ക്ക് ക്യൂബയുടെ പിന്തുണ

  ഉത്തരകൊറിയ്ക്ക് ക്യൂബയുടെ പിന്തുണ

  ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾക്കെതിരെ ലോക രാജ്യങ്ങളുടെ ഉപരോധം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തകരകൊറിയ്ക്ക് പിന്തുണയുമായി ക്യൂബ രംഗത്തെത്തിയിരിക്കുന്നത്. ചൈനയെപ്പോലെ തന്നെ ഉത്തരകൊറിയയോട് ഏറെ അടുത്തു നിൽക്കുന്ന രാജ്യം കൂടിയാണ് ക്യൂബ. ഉത്തരകൊറിയ- ക്യൂബ ബന്ധം അമേരിക്കയ്ക്ക് അത്ര സുഖകരമാകുകയില്ല.

  ആണവപരീക്ഷണങ്ങൾക്ക് എതിര്

  ആണവപരീക്ഷണങ്ങൾക്ക് എതിര്

  ഉത്തരകൊറിയയുമായി ക്യൂബയ്ക്ക് അടുത്ത ബന്ധമാണുള്ളതെങ്കിലും ആണവ പരീക്ഷണങ്ങളോട് എതിരഭിപ്രായമാണുള്ളത്. എന്നിരുന്നാലും കൊറിയൻ പെനിൻസുലവിഷയത്തിൽ ഉത്തരകൊറിയയെ അനുകൂലിക്കുന്നതിലൂടെ അമേരിക്കൻ നയങ്ങളെ പ്രത്യക്ഷമായി എതിർക്കുകയാണ് ക്യൂബ. യുഎസിനെ തകർക്കുമെന്ന ഉത്തരകൊറിയയുടെ മുന്നറിയിപ്പ് നിലനിൽക്കെ യാണ് ക്യൂബയുടെ പിന്തുണ എന്നതും ശ്രദ്ധേയമാണ്.

  ചൈനയേ പോലെ അടുത്ത ബന്ധം

  ചൈനയേ പോലെ അടുത്ത ബന്ധം

  ചൈനയെപ്പോലെ ഉത്തരകൊറിയയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന രാജ്യമാണ് ക്യൂബയും. 1960 മുതൽ കൊറിയൻ ദ്വീപുമായി വളരെ അടുത്ത ബന്ധമാണ് ക്യൂബയ്ക്കുള്ളത്. അതു കൊണ്ട് ആണവായുധ പ്രയോഗത്തിൽ നിന്ന് ഉത്തരകൊറിയയെ പിന്തിരിപ്പിക്കാൻ ക്യൂബയ്ക്കു കഴിയുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ

  ചൈനീസ് പ്രതിനിധി ഉത്തരകൊറിയയിൽ

  ചൈനീസ് പ്രതിനിധി ഉത്തരകൊറിയയിൽ

  അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് ചൈനീസ് പ്രതിനിധി ഉത്തരകൊറിയൻ സന്ദർശനം നടത്തിയിരുന്നു. എന്നാൽ ആണവായുധ പരീക്ഷണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയിൽ വിഷയമായോ എന്ന കാര്യത്തിൽ തീർച്ചയില്ല. ഇരുരാജ്യങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചക്കു ശേഷം പുറത്തു വന്ന ചൈനീസ് വാർത്താക്കുറിപ്പിലും കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ടിലും അക്കാര്യത്തെക്കുറിച്ചു സൂചനയില്ല. എന്നാൽ ചൈനീസ് പ്രതിനിധിയുടെ ഉത്തരകൊറിയൻ സന്ദർശനം ഏറ്റവും വലിയ ‘വലിയ ചുവട്' എന്നാണു ട്രംപ് വിശേഷിപ്പിച്ചത്.‌

  ആണവ അന്തർവാഹിനിയുടെ നിർമ്മാണം

  ആണവ അന്തർവാഹിനിയുടെ നിർമ്മാണം

  ബാലിസ്റ്റിക് മിസൈൽ വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനിയുടെ പണിപ്പുരയിലാണ് ഉത്തരെകൊറിയ. ഉത്തരകൊറിയൻ നാവിക കേന്ദ്രത്തിൽ കപ്പൽ നിർമ്മാണം നടക്കുന്നതായി 38 നോർത്ത് വെബ്സൈറ്റാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തരകൊറിയൻ നാവിക കപ്പൽ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് ലഭിച്ച ഉപഗ്രഹദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് വെബ്സൈറ്റ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആണവ അന്തർവാഹിനി നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കൾ തുടച്ചയായി ഉത്തരകൊറിയുടെ സിൻപോ സൗത്തിലെ കപ്പൽ നിർമ്മാണശാലയിൽ എത്തുന്നുണ്ട്.

  English summary
  Cuba said its foreign minister met with his North Korean counterpart in Havana on Wednesday and both rejected the United States’ “unilateral and arbitrary” demands while expressing concern about escalating tensions on the Korean peninsula.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more