കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആട്ടവും പാട്ടും സ്‌കിന്നി ജീന്‍സും... അര്‍മാദം; ബാങ്ക് വിളിച്ചപ്പോള്‍ നിര്‍ത്തി, ഇതാണ് പുതിയ സൗദി

Google Oneindia Malayalam News

റിയാദ്: ഇടയ്ക്കിടെ മതകാര്യ പോലീസ് റോന്തു ചുറ്റും. ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ, ബാങ്ക് വിളിച്ച ശേഷവും കടകള്‍ തുറന്നിരിപ്പുണ്ടോ, സംഗീത പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടോ, വസ്ത്ര ധാരണത്തിലെ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്നെല്ലാം പരിശോധിക്കുകയായിരുന്നു ഇവരുടെ ദൗത്യം. ശാസനയും താക്കീതും പിഴയുമെല്ലാം അച്ചടക്ക നടപടികളുടെ ഭാഗമായുണ്ടാകും... അഞ്ച് വര്‍ഷം മുമ്പുള്ള സൗദി അറേബ്യ ഇങ്ങനെയായിരുന്നു.

എന്നാല്‍ ഇന്ന് സൗദി പൂര്‍ണമായും മാറിയിരിക്കുന്നു. നൃത്തവും സംഗീത ഷോകളുമെല്ലാം ഇന്ന് സൗദിയില്‍ നടക്കും. ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. സ്ത്രീകള്‍ക്കും ഇത്തരം പരിപാടികളില്‍ പങ്കെടുക്കാം... സൗദിയിലെ പുതിയ മാറ്റങ്ങള്‍ ലോക മാധ്യമങ്ങളില്‍ പ്രധാന ചര്‍ച്ചയാകുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഹെല്‍മറ്റ് വച്ചവര്‍, മാസ്‌കിട്ടവര്‍... രഞ്ജിത്തിനെ കൊല്ലാന്‍ 12 പേര്‍; എത്തിയത് പോലീസ് സ്‌റ്റേഷന് മുന്നിലൂടെഹെല്‍മറ്റ് വച്ചവര്‍, മാസ്‌കിട്ടവര്‍... രഞ്ജിത്തിനെ കൊല്ലാന്‍ 12 പേര്‍; എത്തിയത് പോലീസ് സ്‌റ്റേഷന് മുന്നിലൂടെ

1

കഴിഞ്ഞ ദിവസം സൗദിയില്‍ നടന്ന നൃത്തോല്‍സവമാണ് മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ആഘോഷത്തിന്റെ രാവായിരുന്നു സൗദിയിലെ യുവജനങ്ങള്‍ക്ക്. അവര്‍ ആടിയും പാടിയും സമയം ചെലഴിച്ചു. ബാങ്ക് വിളിക്കുന്ന വരെ സംഗീതം തുടര്‍ന്നു. ബാങ്ക് വിളിച്ചപ്പോള്‍ പെട്ടെന്ന് എല്ലാം നിര്‍ത്തി. 15 മിനുട്ടിന് ശേഷം വീണ്ടും എല്ലാവരും എത്തി സംഗീതം തുടര്‍ന്നു. ബ്ലൂംബെര്‍ഗ് ടെലിവിഷനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

2

ശരീരത്തില്‍ ഒട്ടിയ വസ്ത്രങ്ങളാണ് മിക്കവരും ധരിച്ചിരുന്നത്. നേരത്തെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങുന്നതിന് അനുവാദമുണ്ടായിരുന്നില്ല. അയഞ്ഞതും കട്ടിയുള്ളതുമായ വസ്ത്രം ധരിക്കണമെന്നായിരുന്നു പഴയ നിബന്ധന. സ്ത്രീകളും പുരുഷന്‍മാരും നൃത്തം ചെയ്യുന്ന ഷോകള്‍ സൗദിയില്‍ നേരത്തെ ആലോചിക്കാന്‍ പോലും പറ്റുമായിരുന്നില്ല.

3

സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിങിനുണ്ടായിരുന്ന വിലക്ക് നീക്കിയതും മതകാര്യ പോലീസിനെ ഒഴിവാക്കിയതുമെല്ലാം പരിഷ്‌കാരങ്ങളുടെ ഭാഗമാണ്. സിനിമാ ശാലകള്‍ തുറന്നതും നൃത്ത പരിപാടികള്‍ സംഘടിപ്പിക്കുന്നതും സൗിയിലെ പുതിയ മാറ്റമാണ്.

4

നാല് ദിവസം നീണ്ടു നിന്ന എംജിഎല്‍ ബീസ്റ്റ് സൗണ്ട് സ്റ്റോം ഉല്‍സവം സര്‍ക്കാര്‍ പിന്തുണയോടെയായിരുന്നുവത്രെ. ആഗോള തലത്തില്‍ പ്രശസ്തരായ ബാന്‍ഡ് ടീമുകളാണ് ഇതില്‍ പങ്കാളികളായത്. ആദ്യ ദിനത്തിലെ രാത്രിയില്‍ 180000 പേരാണ് പങ്കെടുത്തതെന്ന് സംഘാടകര്‍ പറയുന്നു. സൗദി അറേബ്യ അതിരുകളെല്ലാം ഭേദിച്ച് മുന്നോട്ട് പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

'പ്രിയദര്‍ശന്‍ മറന്നിട്ടില്ല'; വിവാദ രംഗവുമായി മരക്കാര്‍... മലയാളത്തില്‍ ഇല്ലാത്ത രംഗം മറ്റു ഭാഷകളില്‍'പ്രിയദര്‍ശന്‍ മറന്നിട്ടില്ല'; വിവാദ രംഗവുമായി മരക്കാര്‍... മലയാളത്തില്‍ ഇല്ലാത്ത രംഗം മറ്റു ഭാഷകളില്‍

5

സൗദി അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗമാകുകയാണ് എന്ന് ഫഹദ് ആലുസൗദ് രാജകുമാരന്‍ പറയുന്നു. സൗദി രാജകുടുംബാംഗവും വ്യവസായിയുമാണ് ഇദ്ദേഹം. പാരമ്പര്യ സൗദി വേഷമായിരുന്നില്ല അദ്ദേഹം ധരിച്ചിരുന്നത്. ഫോര്‍മുല വണ്‍ റേസിനും സൗദി സാക്ഷിയായി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സന്ദര്‍ശിച്ച വേളയിലും വലിയ ആഘോഷമാണ് സംഘടിപ്പിച്ചത്.

6

അടുത്തിടെ ജിദ്ദയില്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരുന്നു. സ്ലീവ്‌ലെസ് ഗൗണ്‍ ധരിച്ചാണ് സ്ത്രീകള്‍ ഇതില്‍ പങ്കെടുത്തത്. യൂറോപ്പില്‍ നിന്നുള്ള നിരവധി താരങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. ഇപ്പോള്‍ സൗദിയില്‍ എല്ലാമുണ്ടെന്നും ലോകം ഞങ്ങള്‍ക്കൊപ്പം വരികയാണെന്നും 29കാരനായ അബ്ദുല്ല അല്‍ഹംദിയെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജാന്‍വി ധരിച്ചത് പര്‍ദ്ദയാണോ? സൗദിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് നടി, വൈറല്‍ ഫോട്ടോകള്‍ കാണാം

Recommended Video

cmsvideo
മാധ്യമങ്ങൾ മിണ്ടാത്ത John Brittasന്റെ കിടിലൻ പ്രസംഗം രാജ്യസഭയിൽ | Oneindia Malayalam
7

ഒട്ടേറെ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും ഇപ്പോഴും സൗദിയില്‍ നിരോധനമാണ്. എന്നാല്‍ വൈകാതെ ആഘോഷ വേളകളില്‍ ഇക്കാര്യത്തില്‍ ഇളവുകള്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ക്കെതിരെ വിമതസ്വരം ഇതുവരെ ഉയര്‍ന്നിട്ടില്ല. വിനോദത്തിനും ടൂറിസത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് സൗദിയുടെ തീരുമാനം. അതുവഴി പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനും സൗദി പദ്ധതിയിടുന്നു.

English summary
Dance, Music, Skinny Jeans and Film Festival... New Face Of Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X