വുഹാന്‍ ലാബില്‍ നിന്നും കൊറോണവൈറസ് ചോര്‍ന്നോ? ലാബിലെ ഏക വിദേശി ശാസ്ത്രജ്ഞ പറയുന്നത് ഇങ്ങനെ
ബെയ്ജിംഗ്: ലോകം മുഴുവന്‍ കൊറോണവൈറസ് എവിടെ നിന്നാണ് വന്നതെന്ന് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുകയാണ് വുഹാന്‍ ലാബിലെ ഏക വിദേശി ശാസ്ത്ര ഡാനിയേല്ലെ ആന്‍ഡേഴ്‌സണ്‍. ഓസ്‌ട്രേലിയയില്‍ നിന്നുള്ള വൈറോളജിസ്റ്റാണ് ഡാനിയേല്ലെ. വവ്വാലുകളില്‍ നിന്ന് പടരുന്ന വൈറസുകളെ പഠിക്കുന്ന വിദഗ്ധയാണ് ഇവര്‍. അതേസമയം മാധ്യമങ്ങളില്‍ വന്നത് അര്‍ധ സത്യങ്ങള്‍ മാത്രമാണ്. വുഹാന്‍ ലാബ് പ്രവര്‍ത്തിച്ചിരുന്നത് മാധ്യമങ്ങളില്‍ പറയുന്നത് പോലെയല്ല. ലോകത്തെ മറ്റേത് ഹൈ കണ്ടെയിന്‍മെന്റ് ലാബും പോലെ തന്നെയാണ് ചൈനയിലെ ലാബും പ്രവര്‍ത്തിച്ചിരുന്നതെന്ന് ഡാനിയേല്ലെ പറഞ്ഞു.

നവംബര്‍ 2019നാണ് ഡാനിയേല്ലെയുടെ കാലാവധി വുഹാനില്‍ അവസാനിച്ചത്. 2016ലാണ് ഡാനിയേല്ലെ വുഹാനിലെത്തുന്നത്. അതിന് മുമ്പ് സിംഗപ്പൂരില്‍-എന്‍യുഎസ് മെഡിക്കല്‍ സ്‌കൂളിലെ ബയോ സേഫ്റ്റി ലാബിലെ സയന്റിഫിക്ക് ഡയറക്ടറായിരുന്നു അവര്‍. എബോളയും നിപ്പയും വവ്വാലുകളില്‍ യാതൊരു രോഗവും ഉണ്ടാക്കിയിട്ടില്ലെന്ന് ഇവരുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. നിലവില്‍ മെല്‍ബണിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. വുഹാനില്‍ എബോളയെ കുറിച്ചുള്ള പഠനം വലിയ സ്വപ്‌ന സാക്ഷാത്കാരമായിരുന്നുവെന്നും ഡാനിയേല്ലെ പറയുന്നു.
അതേസമയം കൊറോണവൈറസ് പടര്‍ന്ന് തുടങ്ങിയ സമയത്ത് വുഹാന്‍ ലാബിലുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. 2019 അവസാനം വരെ ലാബില്‍ അവര്‍ നിത്യ സന്ദര്‍ശകയായിരുന്നു. ചൈനീസ് അക്കാദമി ഓഫ് സയന്‍സില്‍ നിന്ന് വുഹാന്‍ ലാബിലേക്ക് ഒരു ബസ് നിത്യേനയുണ്ട്. അതിലെ സ്ഥിരം യാത്രക്കാരിയിരുന്നു ഡാനിയേല്ല. ബയോസേഫ്റ്റി അത്യാധുനിക രീതിയിലായിരുന്നു ലാബിലുണ്ടായിരുന്നതെന്ന് ഡാനിയേല്ല പറയുന്നു. 45 മണിക്കൂര്‍ പരിശീലനത്തിന് ശേഷമേ സ്വതന്ത്രമായി ലാബില്‍ വര്‍ക്ക് ചെയ്യാനാവൂ. ലാബില്‍ നിന്ന് പോകുന്നതിന് മുമ്പ് രണ്ട് തരത്തില്‍ ശരീര ശുദ്ധി വരുത്തും.
Recommended Video
തനിക്ക് സ്വന്തമായി ഒരു ലാബ് തന്നെ അവിടെ ഒരുക്കിയിരുന്നു. സ്ഥിരമായി ആശയവിനിമയം അവിടെ നടക്കാറുണ്ട്. വളരെ കനത്ത സുരക്ഷ തന്നെ അവിടെയുണ്ട്. ലാബില്‍ ജോലി ചെയ്യുന്നവര്‍ക്ക് രോഗം ബാധിച്ചാല്‍ അത് കൃത്യമായി പരിശോധിക്കാറുണ്ടായിരുന്നു. തനിക്ക് ഒരിക്കലും കൊവിഡ് ബാധിച്ചിട്ടില്ല. സിംഗപ്പൂരില്‍ വെച്ച് ടെസ്റ്റ് ചെയ്തു. അതിന് ശേഷം വാക്‌സിനുമെടുത്തു. ഇതുവരെ കൊവിഡ് വന്നിട്ടില്ലെന്ന് ഡാനിയേല്ല പറഞ്ഞു. വുഹാന്‍ ലാബില്‍ രഹസ്യമായി ഒന്നും നടന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ലാബിലെ ആര്‍ക്കും കൊവിഡ് ബാധിച്ചതായും അറിയില്ലെന്ന് അവര്‍ പറഞ്ഞു. അതേസമയ ലാബില്‍ നിന്ന് ചോര്‍ന്നതല്ലെന്ന് നൂറ് ശതമാനവും തനിക്ക് പറയാനാവില്ല. പക്ഷേ സ്വാഭാവികമായി ഉണ്ടായ വൈറസാണ് കൊറോണയെന്ന് താന്‍ വിശ്വസിക്കുന്നതായും അവര്‍ പറഞ്ഞു.












Click it and Unblock the Notifications