കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിന് വേണ്ടി പാകിസ്താനില്‍ റാലിയും കോണ്‍ഫറന്‍സും: പാക് ഭീകരസംഘടനയുടെ ലക്ഷ്യം!!

ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനെ വീട്ടുതടങ്കലിലാക്കിയതിന് പിന്നാലെയാണിത്

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഹാഫിസ് സയീദ് സ്ഥാപകനായ ജമാഅത്തെ ഉദ് ദവ പുതിയ പേര് സ്വീകരിച്ചു. തെഹരീക്ക് ആസാദി ജമ്മു കശ്മീര്‍ എന്ന പേരാണ് ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഭാഗമായ സംഘടന സ്വീകരിച്ചിട്ടുള്ളത്. ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനെ വീട്ടുതടങ്കലിലാക്കിയതിന് പിന്നാലെയാണിത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തണമെന്നുമായിരുന്നു ആവശ്യം.

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജമാഅത്തെ ഉദ് ദവ തലവന്‍ ഹാഫിസ് സയീദിനൊപ്പം മറ്റ് നാല് പേരെക്കൂടി പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. ജനുവരി 27നാണ് പഞ്ചാബ് ആഭ്യന്തര മന്ത്രാലയം സയീദ്, അബ്ദുള്ള ഉബൈദ്, സഫര്‍ ഇഖ്ബാല്‍, അ്ബദുര്‍ റഹ്മാന്‍ ആബിദ്, ഖാസി കാഷിഫ് നിയാസ് എന്നിവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിയ്ക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിയ്ക്കുന്നത്. അമേരിക്കയുടേത് സമ്മര്‍ദ്ദതന്ത്രമാണ് ഇതിന് പിന്നിലെന്നാണ് ഹാഫിസ് സയീദ് അവകാശപ്പെട്ടിരുന്നത്.

അടവുമാറ്റി പയറ്റി സയീദ്

അടവുമാറ്റി പയറ്റി സയീദ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ പാകിസ്താന്‍ കഴിഞ്ഞ ദിവസം വീട്ടുതടങ്കലില്‍ ആക്കിയിരുന്നു ഇതിന് പിന്നാലെയാണ് സംഘടനയുടെ പേര് മാറ്റിക്കൊണ്ട് പാക് ഭീകരസംഘടനയുടെ രംഗപ്രവേശം.

മുന്‍കൂട്ടി അറിഞ്ഞിരുന്നു

മുന്‍കൂട്ടി അറിഞ്ഞിരുന്നു

പാക് ഭീകര സംഘടനയായ ജമാഅത്ത് ഉദ് ദവയ്‌ക്കെതിരെയും സയീദ് സ്ഥാപകനായ ഫലാഹ് ഇ ഇന്‍സാനിയത്തിനെതിരെയും നടപടി സ്വീകരിക്കാനുള്ള പാക് സര്‍ക്കാരിന്റെ നീക്കങ്ങള്‍ മനസ്സിലാക്കി ഹാഫിസ് സയീദ് സംഘടനയെ പുനഃര്‍നാമകരണം ചെയ്യുകയായിരുന്നുവെന്നും സൂചനയുണ്ട്.

പ്രവര്‍ത്തനം തുടങ്ങി

പ്രവര്‍ത്തനം തുടങ്ങി

രണ്ട് സംഘടനകളും തെഹരീക്ക് ആസാദി ജമ്മു കശ്മീര്‍ എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. കശ്മീര്‍ ദിനമായ ഫെബ്രുവരി അഞ്ചിന് പാകിസ്താനില്‍ പരിപാടികള്‍ നടത്താനുള്ള ഒരുക്കങ്ങളും നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായി ലാഹോറിലെ പൊതു സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കശ്മീര്‍ കോണ്‍ഫറന്‍സും വൈകിട്ട് നടത്തും.

പ്രവര്‍ത്തനങ്ങള്‍

പ്രവര്‍ത്തനങ്ങള്‍

പഞ്ചാബിലെയും ലാഹോറിലെയും വിവിധ ജില്ലകളില്‍
സംഭാവന കേന്ദ്രങ്ങള്‍ ആംബുലന്‍സ് സര്‍വ്വീസ് എന്നിവ സംഘടന പുനഃരാരംഭിച്ചിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടും സംഘടനയുടെ വളന്റിയര്‍മാര്‍ വെള്ളിയാഴ്ച രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 എല്ലാം നിരീക്ഷണത്തില്‍

എല്ലാം നിരീക്ഷണത്തില്‍

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ വ്യക്തമാക്കുന്നു. സയീദിന്റെ വീട്ടുതടങ്കലിനെ തുടര്‍ന്ന് ഇരു സംഘടനകളുടേയും ഓഫീസുകള്‍ തിങ്കളാഴ്ച തന്നെ അടച്ചിട്ടിരുന്നു.

വീട്ടുതടങ്കലില്‍

വീട്ടുതടങ്കലില്‍

പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ ലാഹോറിലെ മസ്ജിദ് ഇ ഖുദ്സിയ ചൗബുര്‍ജിയില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുള്ള സയീദിനെ ജൗഹര്‍ ടൗണിലെ വീട്ടിലാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. തിങ്കളാഴ്ച പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം പൊലീസെത്തി സയീദിനെ വീട്ടുതടങ്കലിലാക്കുകയായിരുന്നു.

ജമാഅത്ത് ഉദ് ദവ ചട്ടം ലംഘിച്ചു

ജമാഅത്ത് ഉദ് ദവ ചട്ടം ലംഘിച്ചു

സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാവുന്ന തരത്തിലുള്ള നീക്കങ്ങള്‍ സംഘടയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നും ഇത് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ 1267ാമത് പ്രമേയത്തിന്റെ ലംഘനമാണെന്നും കാണിച്ച് പാകിസ്താന്‍ പുറപ്പെടുവിച്ച പ്രസ്താവനയെ തുടര്‍ന്നാണ് പാകിസ്താന്‍ സയീദിനെ നടപടി സ്വീകരിച്ചിട്ടുള്ളത്.

സയീദിന്റെ ട്വീറ്റിന് പിന്നില്‍

സയീദിന്റെ ട്വീറ്റിന് പിന്നില്‍

ഇന്ത്യയുടെ സമ്മര്‍ദ്ദം മൂലം അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പാകിസ്താന്‍ തന്നെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് ഹാഫിസ് സയീദ് ട്വീറ്റ് ചെയ്തിട്ടുള്ളത്. 2017 കശ്മീരിന്റെ ആണെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും താന്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ലക്ഷക്കണക്കിന് ആളുകള്‍ ശബ്ദമുയര്‍ത്തുമെന്നും സയീദ് ട്വിറ്ററില്‍ കുറിച്ചു.

English summary
Jamaat-ud-Dawa has rebranded under the new name of 'Tehreek Azadi Jammu and Kashmir', just days after its chief Hafiz Saeed was put under house arrest and a crackdown launched on the organisation's activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X