കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ മുസ്ലീം പള്ളിയില്‍ ചാവേറാക്രമണം, 17പേര്‍ മരിച്ചു

  • By Sruthi K M
Google Oneindia Malayalam News

റിയാദ്: മുസ്ലീം പള്ളിയില്‍ പ്രാര്‍ത്ഥനക്കിടെ ചാവേറാക്രമണം. സൗദി അറേബ്യയിലെ ഷിയാ പള്ളിയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത.

അസീര്‍ പ്രവിശ്യയിലുള്ള അബ പട്ടത്തിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സൗദിയില്‍ സുരക്ഷാ സേന ഉപയോഗിച്ചു വരുന്ന പള്ളിയിലാണ് ആക്രമണമുണ്ടായത്. മരിച്ചവരില്‍ പത്തോളം പേര്‍ സുരക്ഷാ സൈനികരാണെന്നാണ് റിപ്പോര്‍ട്ട്.

saudi-arabia

യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സൗദി നഗരമാണ് അബ. ശരീരത്തില്‍ ബോംബ് വച്ചുകെട്ടി പള്ളിക്കുള്ളില്‍ കടന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്ന സൂചനയും നിലനില്‍ക്കുന്നുണ്ട്. യെമനില്‍ ഷിയ വിഭാഗക്കാരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വിമത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ക്യാമ്പയിന്‍ നടത്തിക്കുന്നുണ്ട്. ഇതിന്റെ പ്രതികാരമാണോ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും സംശയമുണ്ട്.

English summary
people killed in a suicide attack on a mosque in the country's southwest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X