കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാചകന്റെ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത യുവാവിന് പാക്കിസ്ഥാനില്‍ വധശിക്ഷ

  • By Anwar Sadath
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇസ്ലാംമത വിശ്വാസത്തിന് നിരക്കാത്ത രീതിയില്‍ ഫേസ്ബുക്കില്‍ ചിത്രം ഷെയര്‍ ചെയ്ത യുവാവിന് വധശിക്ഷ വിധിച്ചു. പാക്കിസ്ഥാനിലെ ഭവല്‍പൂര്‍ സ്വദേശിയായ മുപ്പതുകാരനാണ് ശിക്ഷ ലഭിച്ചത്. തീവ്രവാദ വിരുദ്ധ കോടതി ജഡ്ജി ഷബിര്‍ അഹമ്മദാണ് വിമര്‍ശനത്തിനിടയാക്കിയ ശിക്ഷ വിധിച്ചിരിക്കുന്നത്.

തീവ്രവാദ വിരുദ്ധ സേന ഭവല്‍പൂരില്‍വെച്ച് കഴിഞ്ഞവര്‍ഷമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഷിയാ വിഭാഗക്കാരനായ യുവാവ് സുന്നികളുടെ മതവിശ്വാസത്തെ ഹനിക്കുന്ന രീതിയില്‍ പ്രവാചകന്റെയും ഭാര്യയുടേതുമെന്നരീതിയില്‍ ഫേസ്ബുക്കില്‍ ചിത്രം ഷെയര്‍ ചെയ്‌തെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പ്രവാചക നിന്ദയ്ക്കും തീവ്രവാദത്തിനും കേസെടുക്കുകയും ചെയ്തു.

death-sentence

കോടതിയുടെ അപൂര്‍വ ശിക്ഷാവിധിക്കെതിരെ പാക്കിസ്ഥാനില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മേല്‍ക്കോടതിയില്‍ ശിക്ഷയില്‍ ഇളവു ലഭിക്കുമെന്നാണ് കരുതുന്നതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകരന്‍ ഒമര്‍ ഖുറേഷി പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ പോസ്റ്റിന് വധശിക്ഷ വിധിച്ചത് പൗര സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന വിമര്‍ശനമാണ് പൊതുവെ ഉയര്‍ന്നുവന്നിട്ടുള്ളത്.


English summary
death sentence for Pak man over sharing ‘blasphemous content’ on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X