ഹാഫിസ് സയീദിന് വധഭീഷണി: പാകിസ്താനില്‍ സുരക്ഷ ശക്തം, പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ ഭയം!!

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും പാക് ഭീകര സംഘടനാ തവലന്‍ ഹാഫിസ് സയീദിന് വധഭീഷണി. വധഭീഷണി ലഭിച്ചതോടെ പാക് ഭീകര സംഘടന ലഷ്കര്‍ ഇ ത്വയ്ബ പ്രത്യേക സുരക്ഷയാണ് ഹാഫിസ് സയീദിന് ഒരുക്കിയിട്ടുള്ളത്. പ്രത്യേക സുരക്ഷാ സംഘത്തെ നിയമിച്ചുവെന്നാണ് പാകിസ്താനില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. മുംബൈ ഭീകരാക്രണക്കേസിന്‍റെ സൂത്രധാരനായ ഹാഫിസ് സയീദ് ഇന്ത്യ തിരയുന്ന കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നയാളാണ്.

പ്രതീക്ഷകളുടെ പുതുവര്‍ഷം: ധനലാഭവും സല്‍ക്കീര്‍ത്തിയും, 2018 നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്നറിയാം

ആധുനിക ആയുങ്ങളും സ്ഫോടകവസ്തുുക്കളും കൊണ്ട് സജ്ജരായ സംഘമാണ് ഭീകര നേതാവിന് സുരക്ഷയൊരുക്കുന്നതെന്നാണ് പുറത്തുവരുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍. ലാഹോറിന് പുറത്തേയ്ക്ക് സഞ്ചരിക്കുമ്പോള്‍ പോലും ലഷ്കര്‍ ഇ ത്വയ്ബ ഏജന്റുമാര്‍ സുരക്ഷയൊരുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 പള്ളിയിലും സുരക്ഷ!

പള്ളിയിലും സുരക്ഷ!

കഴിഞ്ഞ വെള്ളിയാഴ്ച പാകിസ്താനിലെ ജിടി റോഡില്‍ ഖുത്ബ പ്രാര്‍ത്ഥനയ്ക്കെത്തിയതും സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെയായിരുന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐക്യരാഷ്ട്ര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹാഫിസ് സയീദ് പത്ത് മാസത്തെ വീട്ടുതടങ്കലിന് ശേഷം അടുത്തകാലത്താണ് മോചിപ്പിക്കപ്പെട്ടത്. പാക് ഭീകരവിരുദ്ധ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു മോചനം.

 അമേരിക്ക പണികൊടുത്തു!!!

അമേരിക്ക പണികൊടുത്തു!!!

ജെറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ രാഷ്ട്രീയ പ്രസ്താവനകളുമായാണ് ഹാഫിസ് ഒടുവില്‍ രംഗത്തെത്തിയത്. പാലസ്തീന് അനുകൂലമായി പ്രസ്താവന നടത്തിയ ഹാഫിസ് സയീദ് പാലസ്തീന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും പങ്കുവച്ചിരുന്നു. ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിന്റെ നീക്കത്തിനെതിരെ പ്രസ്താവന നടത്തിയ സയീദ് ഇത് സിയോണിസ്റ്റ് അനുകൂല നീക്കമെന്നും മുസ്ലിം വിരുദ്ധ നീക്കമാണെന്നും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

 ട്രംപിന് മുന്നറിയിപ്പ്

ട്രംപിന് മുന്നറിയിപ്പ്

ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രസ്താവിച്ച യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ നീക്കത്തിന് സയീദ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുസ്ലിം ലോകം മിഡില്‍ ഈസ്റ്റില്‍ അങ്ങോളമിങ്ങോളം യുദ്ധപ്രഖ്യാപനം നടത്തുമെന്നായിരുന്നു സയീദിന്‍റെ താക്കീത്. പാലസ്തീനിലെയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള മുസ്ലിങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ തുടരുന്ന നിശബ്ദതയെയും സയീദ് അപലപിച്ചിരുന്നു. ഡിസംബര്‍ 12ന് കറാച്ചിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ഹാഫിസ് സയീദ് ഇക്കാര്യം വ്യക്തമാക്കിയത്.

 ഭീകര സംഘടന രാഷ്ട്രീയത്തിലേയ്ക്ക്

ഭീകര സംഘടന രാഷ്ട്രീയത്തിലേയ്ക്ക്

പാക് ഭീകര സംഘടന ജമാഅത്ത് ഉദ് ദവ 2018ലെ പാക് പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഹാഫിസ് സയീദ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മിലി മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുടെ ബാനറിലായിരിക്കും മത്സരിക്കുകയെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ മിലി മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചിട്ടില്ല. പാകിസ്താനില്‍ ഹാഫിസ് സയീദിന്റെ നേതൃത്വത്തില്‍ പാകിസ്താനില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് നേരത്തെ അമേരിക്ക രംഗത്തെത്തിയിരുന്നു.

 മോചനം നവംബറില്‍

മോചനം നവംബറില്‍


പത്ത് മാസത്തോളം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച ഹാഫിസ് സയീദിനെ നവംബറിലാണ് മോചിപ്പിച്ചത്. വീട്ടു തടങ്കലിൽ കഴിഞ്ഞ ജനുവരി 31 മുതൽ സയീദ് ഉള്‍പ്പെടെ പേരെ പാകിസ്താനിലെ ഭീകര വിരുദ്ധ നിയമവും പൊതു നിയമവും അനുസരിച്ച് വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പാക് ഭീകരവിരുദ്ധ കോടതിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു സയീദിനെ മോചനം.

 സയീദ് വീട്ടുതടങ്കലില്‍

സയീദ് വീട്ടുതടങ്കലില്‍

കഴിഞ്ഞ ജനുവരി 30നാണ് ചൗബുര്‍ജിയിലെ ജമാഅത്ത് ഉദ് ദവ ആസ്ഥാനത്ത് ഹാഫിസ് സയീദ് ഉള്‍പ്പെടെ അ‍ഞ്ച് സംഘടനാ പ്രവര്‍ത്തകരെ പാകിസ്താന്‍ തടവിലാക്കുന്നത്. സയീദിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഐക്യരാശഷ്ട്ര സഭാ പ്രമേയങ്ങളുടെ ലംഘനമാണെന്ന് കാണിച്ചാണ് പഞ്ചാബ് പ്രവിശ്യാ ആഭ്യന്തര മന്ത്രാലയം സദീയിദിനെ തടവിലാക്കിയിട്ടുള്ളത്. പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം പൊലീസെത്തി സയീദിനെ വീട്ടുതടങ്കലിലാക്കുകയായിരുന്നു.

കലിപ്പ് അമേരിക്കയോട്

കലിപ്പ് അമേരിക്കയോട്

രാജ്യത്തിന്റെ ഭീകരവാദ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് സയീദിനെ വീട്ടുതടങ്കലിൽ വെച്ചിട്ടുള്ളതെന്നാണ് പാകിസ്താന്റെ വാദം. എന്നാൽ അമേരിക്കയുടെ സമ്മർദ്ദം മൂലം ഇന്ത്യയ്ക്ക് വേണ്ടിയാണ് പാകിസ്താൻ തന്നെ വീട്ടുതടങ്കലിലാക്കിയതെന്നായിരുന്നു ഹാഫിസ് സയീദിന്റെ ട്വീറ്റ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയക്ഷി ബന്ധം മെച്ചപ്പെട്ടതും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തിയതും ഈ വാദത്തിന് ബലം നല്‍കുന്നതായിരുന്നു.

അ‍ഞ്ച് പേർ വീട്ടുതടങ്കലിൽ

അ‍ഞ്ച് പേർ വീട്ടുതടങ്കലിൽ

ജമാഅത്തുദ്ദഅ് വ നേതാക്കളായ സഫർ ഇക്ബാൽ, അബ്ദുല്ല ഉബൈദ്, ഖാസി കാസിഫ് നിയാസ്, അബ്ദുൽ റഹ്മാൻ ആബിദ് എന്നിവരാണ് ഹാഫിസ് സയീദിനൊപ്പം പാകിസ്താന്‍ ത ടവിലാക്കിയിട്ടുള്ളത്. എന്നാല്‍ വീട്ടുതടങ്കലിലാക്കിയതിനെതിരെ ഹാഫിസ് സയീദും സംഘവും ലാഹോർ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തടങ്കല്‍ കാലാവധി അവസാനിച്ചതോടെ വീണ്ടും കാലാവധി പുതുക്കി നിശ്ചയിക്കുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Pakistan-based terror outfit Lashkar-e-Toiba (LeT) is believed to have created a "special security team" to protect Jamaat-ud-Dawa (JuD) chief Hafiz Saeed who is wanted in India for masterminding the 26/11 Mumbai terror attacks.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്