കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തിന്റെ അവശിഷ്ടമെത്തി; മലേഷ്യ വിമാനത്തിന്റേതാണോയെന്നറിയാം

  • By Anwar Sadath
Google Oneindia Malayalam News

സിഡ്‌നി: കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടമെന്ന് കരുതപ്പെടുന്ന ഭാഗങ്ങള്‍ ഓസ്‌ട്രേലിയയില്‍ പരിശോധനയ്‌ക്കെത്തി. മൊസാബിക് തീരത്തുനിന്നും അടുത്തിടെ കണ്ടെത്തിയ അവശിഷ്ടങ്ങളാണ് ഓസ്‌ട്രേലിയന്‍ വിദഗ്ധര്‍ പരിശോധിക്കുന്നത്. തകര്‍ന്നുവീണ വിമാനത്തിന്റെ ഭാഗങ്ങളാണോ കണ്ടെത്തിയത് എന്നാണ് പരിശോധിക്കുക.

രണ്ടുവര്‍ഷത്തോളമായി ബോയിങ് 777 വിഭാഗത്തില്‍ പെടുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് ഫ് ളൈറ്റ് എംഎച്ച്370 വിമാനം കാണാതായിട്ട്. വിമാനം ഇന്ത്യന്‍മഹാസമുദ്രത്തില്‍ തകര്‍ന്നുവീണതാണെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ സൂചനകളൊന്നും ഇതുവരെ ലഭിച്ചിരുന്നില്ല. നേരത്തെ തീരത്തുനിന്നും ചില വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും അവ മലേഷ്യന്‍ വിമാനത്തിന്റേതായിരുന്നില്ല.

mh370-india

ഏറെ പ്രതീക്ഷകളോടെയാണ് മൊസാബിക് തീരത്തുനിന്നും കണ്ടെത്തിയ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്നത്. പരിശോധനയില്‍ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ തന്നെയാണ് ഇതെന്ന് കണ്ടെത്തിയാല്‍ വിമാനത്തിന്റെ ദുരൂഹമായ അപ്രത്യക്ഷമാകലിന് ഉത്തരംകണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്നാണ് അധികൃതതരുടെ പ്രതീക്ഷ.

2014 മാര്‍ച്ച് എട്ടിനാണ് കൊലാലംപൂരില്‍ നിന്നും ബീജിങ്ങിലേക്ക് പുറപ്പെട്ട മലേഷ്യന്‍ വിമാനം കാണാതായത്. 239 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെക്കുറിച്ചോ വിമാനത്തെക്കുറിച്ചോ ഇതുവരെയായി യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഓസ്‌ട്രേലിയന്‍ മലേഷ്യന്‍ അധികൃതര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കുവേണ്ടി ഇപ്പോഴും തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

English summary
Debris reaches Australia for Malaysia Airlines flight MH370 analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X