കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളെ ഡ്രൈവിംഗ് സീറ്റിലേക്ക് തിരികെയെത്തിക്കുമെന്ന് സല്‍മാന്‍ രാജകുമാരന്‍

Google Oneindia Malayalam News

ജിദ്ദ: സ്ത്രീകളെ ഡ്രൈവിംഗ് സീറ്റിലേക്ക് തിരികെയെത്തിക്കുമെന്ന് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതിന്റെ ഭാഗമാണിതെന്ന് ബ്ലൂംബെര്‍ഗ്ഗിന്റെ പീറ്റര്‍ വാല്‍ഡര്‍മാന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ അവകാശങ്ങളുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു അതവര്‍ക്ക് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതായും സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. റോദത്ത് ഖുറൈയിമില്‍ വച്ച് സംസാരിക്കവേയായിരുന്നു രാജകുമാരന്റെ പ്രഖ്യാപനം.

സ്ത്രീകള്‍ വാഹനമോടിക്കുന്നതില്‍ മതാധികാരികള്‍ സ്വീകരിക്കുന്ന നിലപാടുകളല്ല തനിക്കുള്ളത്, സ്ത്രീകള്‍ വാഹനമോടിക്കുന്നതിനെ പ്രശ്‌നമായി കാണുന്നില്ലെന്നും സല്‍മാന്‍ പറയുന്നു. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ അനുവദിച്ചുനല്‍കുന്നത് വിലക്കുന്നതിനായി ഇസ്ലാം മതത്തെ കൂട്ടുപിടിച്ച് വസ്തുതകളെ വളച്ചൊടിക്കുന്ന മത സമ്പ്രദായങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

suadi-arabia

അമേരിക്കയിലെ സ്ത്രീകള്‍ക്ക് വോട്ടവകാശം നേടിയെടുക്കുന്നതിനായി ഏറെക്കാലം കാത്തിരുന്നുവെന്ന് ലോകം ഓര്‍ക്കണം. അതിനാല്‍ ഇക്കാര്യങ്ങളില്‍ മാറ്റമകൊണ്ടുവരാന്‍ നമുക്കും സമയം അനിവാര്യമാണെന്ന് നേരത്തെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ രാജാവ് ഓര്‍മ്മിപ്പിച്ചിരുന്നു. പൗരന്മാരെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ സമൂഹത്തിന്റെ പാകുതിയും സ്ത്രീകളാണ്, അതിനാല്‍ ഉല്‍പ്പാദന ക്ഷമമായ ഒരു പകുതിയെ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു.

മരണമടഞ്ഞ മുന്‍ സൗദി രാജാവ് അബ്ദുള്ളയുമായുണ്ടായിരുന്ന ഉടമ്പടിയെക്കുറിച്ച് സംസാരിച്ച സല്‍മാന്‍ രാജകുമാരന്‍ തങ്ങള്‍ തമ്മിലുണ്ടായിരുന്ന പ്രാഥമിക വ്യത്യാസങ്ങളെക്കുറിച്ചും പരാമര്‍ശിച്ചു. 26ാം വയസ്സില്‍ അബ്ദുല്ല രാജാവിന് പ്രതിരോധ മന്ത്രാലയത്തില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നതായും ചില അപവാദങ്ങള്‍ രാജകീയ കോടതിയിലെത്തിയതാണ് അതിലേക്ക് നയിച്ചതെന്നും സല്‍മാന്‍ പറയുന്നു. അത് രാജാവിനെ തകര്‍ക്കുന്നതുമായിരുന്നുവെന്നും സല്‍മാന്‍ ഓര്‍മ്മിക്കുന്നു.

സൗദി രാജാവില്‍ നിന്ന് പ്രോത്സാഹനം നേടിയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം വര്‍ഷം കൊണ്ട് സൗദി അറേബ്യയുടെ സര്‍ക്കാരിലും സമ്പദ് ഘടനയിലും പൂനഃര്‍നിര്‍മ്മിക്കാന്‍ കഴിഞ്ഞു. ഇത് തന്റെ പുതുതലമുറയ്ക്ക് ഭാവിയിയില്‍ പുതിയ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും സല്‍മാന്‍ ഒാര്‍മ്മിക്കുന്നു.

എല്ലാവര്‍ക്കുമറിയുന്നതുപോലെ സൗദി അറേബ്യയുടെ വിദേശ കരുതല്‍ ശേഖരം കുറയുന്നതിനെച്ചൊല്ലിയുള്ള ഭയം കഴിഞ്ഞ മൂന്ന് വര്‍ഷം തന്റെ ഉപദേഷ്ടാക്കള്‍ക്കിടയില്‍ നിലനിന്നിരുന്നു. രണ്ട് വര്‍ഷം കൊണ്ട് ഇത് ഇല്ലാതായെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇന്ധന വില കുത്തനെ താഴ്ന്നത് ബജറ്റില്‍ ഉലച്ചിലുകളുണ്ടാക്കിയെങ്കിലും ചെറിയ ഇടവേളക്ക് ശേഷം എണ്ണ കയറ്റുമതിയിലേക്ക് തിരിച്ചുവരാന്‍ സൗദി അറേബ്യക്ക് കഴിഞ്ഞതായും ബ്ലൂംബെര്‍ഗ്ഗിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

English summary
deputy crown prince Mohammed bin Salman supporting to provide women more freedom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X