യുഎഇയിലെ ഗര്‍ഭിണികളാകാന്‍ പോകുന്ന സ്ത്രീകള്‍ ശ്രദ്ധിക്കണം; മൂന്നിലൊന്ന് ഗര്‍ഭിണികള്‍ക്കും പ്രമേഹം

  • Posted By: Desk
Subscribe to Oneindia Malayalam

ദുബായ്: പല സ്ത്രീകള്‍ക്കും ഗര്‍ഭകാലത്ത് പ്രമേഹം വരാറുണ്ട്. ഇത്തരം ഒരു സാധ്യത ഡോക്ടര്‍മാര്‍ തന്നെ മുന്‍കൂട്ടി പറയാറും ഉണ്ട്. മിക്കവര്‍ക്കും പ്രസവത്തിന് ശേഷം അത്തരം പ്രശ്‌നങ്ങള്‍ അവസാനിക്കുകയും ചെയ്യും.

സൗദി രാജവംശത്തിന് 'ജൂത പാരമ്പര്യം'; വഹാബിസം എവിടെ നിന്ന്... അതിലും ജൂതരഹസ്യം? ഞെട്ടിപ്പിക്കുന്ന കഥകൾ

എന്നാല്‍ ഇപ്പോള്‍ യുഎഇയില്‍ നിന്ന് വരുന്ന കണക്ക് അത്ര സുഖകരമല്ല. അവിടെ ഗര്‍ഭിണിയാകുന്ന സ്ത്രീകളില്‍ മൂന്നില്‍ ഒരാള്‍ക്കെങ്കിലും പ്രമേഹം ഉണ്ടാകുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ലോക പ്രമേഹ ദിനത്തില്‍ ആണ് ഇത്തരം ഒരു കണക്ക് പുറത്ത് വന്നിട്ടുള്ളത്.

Pregnant

അന്താരാഷ്ട്ര ഡയബെറ്റിസ് ഫെഡറേഷന്റെ പഠനം പ്രകാരം ലോകത്ത് ഏഴില്‍ ഒന്ന് ഗര്‍ഭിണികള്‍ക്ക് ഗര്‍ഭകാല പ്രമേഹം ഉണ്ടാകാറുണ്ട്. എന്നാല്‍ അത് വച്ച് നോക്കുമ്പോള്‍ യുഎഇയിലെ കണക്ക് ഭയപ്പെടുത്തുന്നതാണ്.

സൗദിയിൽ ചരിത്ര സംഭവം; മുഹമ്മദ് ബിൻ രാജകുമാരന്റെ വാഗ്ദാനങ്ങൾ നടപ്പിലാകുന്നു? വനിത ബാസ്‌കറ്റ് ബോൾ

ഗര്‍ഭകാല പ്രമേഹം ഒരുപാട് സങ്കീര്‍ണതകളിലേക്ക് നയിക്കാറുണ്ട്. ചിലപ്പോള്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവന് തന്നെ ഇത് ഭീഷണിയായി മാറിയേക്കും. കുട്ടിക്ക് പ്രമേഹം വരാനുള്ള സാധ്യതയും കൂടുതലാണ്. ഈ സാഹചര്യത്തില്‍ സ്ത്രീകളില്‍ കൂടുതല്‍ ബോധവത്കരണം നടത്തുക മാത്രമാണ് അധികൃതര്‍ക്ക് മുന്നിലുള്ള വഴി.

സാധാരണ ഗതിയില്‍ ഗര്‍ഭകാലത്ത് ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ തന്നെ ആണ് ഗര്‍ഭകാല പ്രമേഹത്തിലും പ്രകടമാകാറുള്ളത്. അതുകൊണ്ട് തന്നെ പലരും ഇത് ശ്രദ്ധിക്കാറും ഇല്ല. ഇത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അമിത വണ്ണവും ഗര്‍ഭകാലത്തെ അമിത ശരീരഭാര വര്‍ദ്ധനവും ഒക്കെ ഇത്തരത്തിലുള്ള പ്രമേഹത്തിന് കാരണമാകാം. മുന്‍ പ്രസവത്തില്‍ അമിതഭാരമുള്ള കുട്ടി ജനിച്ചവര്‍ക്കും പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഉള്ളവര്‍ക്കും ഗര്‍ഭകാല പ്രമേഹത്തിന് സാധ്യത കൂടുതലാണ്.

English summary
One in three women in the UAE will develop diabetes during pregnancy, said experts ahead of World Diabetes Day being marked today. This year, the day has been dedicated to 'Women and Diabetes: Our right to a healthy future'.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്