കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ റേഡിയോ അവതാരക മാപ്പു പറഞ്ഞു

Google Oneindia Malayalam News

ലണ്ടന്‍ : ജസീന്ത സല്‍ധാന...കാലമെത്ര കഴിഞ്ഞാലും ഒരു വിങ്ങലോടെ മാത്രമെ ലോകം ആ പേര് ഓര്‍ക്കൂ. കെയ്റ്റ് രാജകുമാരിയുടെ ആരോഗ്യവിവരം അറിയാനായി ഓസ്‌ട്രേലിയയിലെ റേഡിയോ ജോക്കികള്‍ നടത്തിയ ഫോണ്‍ കോള്‍ തട്ടിപ്പില്‍ കുടുങ്ങി ആത്മഹത്യചെയ്ത ഇന്ത്യന്‍ നഴ്‌സിനെ ഓര്‍മ്മയില്ലേ ? ഇപ്പോള്‍ 21 മാസങ്ങള്‍ക്ക് ശേഷം ജസീന്തയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഇന്‍ക്വസ്റ്റ് നടക്കുന്നതിനിടെ റേഡിയോ അവതാരക മെല്‍ ഗ്രെഗ് ജസീന്തയുടെ കുടുംബത്തോട് പരസ്യമായി മാപ്പ് പറഞ്ഞിരിക്കുകയാണ്.

2012 ഡിസംബര്‍ ഏഴിനാണ് ഏറെ വിവാദം സൃഷ്ടിച്ച ആ ഫോണ്‍ കോള്‍ ലണ്ടനിലെ കിങ് എഡ്വേര്‍ഡ് സെവന്‍ത് ഹോസ്പിറ്റലില്‍ ജസീന്തയെ തേടിയെത്തുന്നത്. കെയ്റ്റിന്റെ ആരോഗ്യവിവരമറിയാന്‍ എലിസബത്ത് രാജ്ഞിയെന്ന വ്യാജേനയാണ് ഓസ്‌ട്രേലിയയിലെ ടു ഡേ റേഡിയോ എന്നു പേരുളള എഫ്.എം. ചാനലില്‍ നിന്ന് റേഡിയോ ജോക്കികള്‍ ഡ്യൂട്ടി നേഴ്‌സിനെ വിളിച്ചത്. മെല്‍ ഗ്രെഗ്, മൈക്കിള്‍ ക്രിസ്റ്റിയന്‍ എന്നിവരാണ് ഫോണ്‍ ചെയ്തത്. റിസ്പഷനിസ്റ്റ് ഇല്ലാത്തതിനാല്‍ വാര്‍ഡിലെത്തിയ ഫോണ്‍കോള്‍ ലഭിച്ചത് ജസീന്തയ്ക്കായിരുന്നു. രാജ്ഞിയായതിനാല്‍ കെയ്റ്റിന്റെ വിവരങ്ങള്‍ കൈമാറാന്‍ ജസീന്ത മടിച്ചില്ല.

jacintha-saldanha

കെയ്റ്റിന്റെ വിവരങ്ങള്‍ പുറത്തുവിട്ടശേഷം വ്യാജ ഫോണ്‍കോളിലൂടെയാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും നഴ്‌സിന് തങ്ങളെ തിരിച്ചറിയാനായില്ലെന്നും റേഡിയോ സംപ്രേക്ഷണം ചെയ്തു. ഇതോടെയാണ് വ്യജ ഫോണ്‍കോള്‍ ലോകമെങ്ങും വാര്‍ത്തയായത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായ ജസീന്ത മൂന്ന് ദിവസങ്ങള്‍ക്കുശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

English summary
Australian radio DJ Melanie Greig on Friday publicly apologized to the family of Jacintha Saldanha, with whom she came face to face for the first time at the inquest into the death of the Indian nurse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X