കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുടെ ചുണ്ടില്‍ ചുംബിക്കരുതെന്ന് മതാപിതാക്കളോട് ഡോക്ടര്‍

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: കുട്ടികളുടോടുള്ള സ്‌നേഹപ്രകടനത്തിന്റെ ഭാഗമായി മാതാപിതാക്കള്‍ ചുണ്ടില്‍ ഉമ്മ നല്‍കുക പതിവുള്ള കാഴ്ചയാണ്. കുട്ടികളെ സ്‌കൂളില്‍ അയക്കുമ്പോഴും തിരിച്ചെത്തുമ്പോഴുമെല്ലാം ഇത്തരം സ്‌നേഹ പ്രകടനങ്ങള്‍ പരസ്യമായി തന്നെ കാണാം. എന്നാല്‍, കുട്ടികളുടെ ചുണ്ടില്‍ ഉമ്മ നല്‍കുന്നത് നല്ല ശീലമല്ലെന്ന് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് കാലിഫോര്‍ണിയയിലെ ഒരു ഡോക്ടര്‍.

കോലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഡോ. ഷാര്‍ലറ്റ് റെസ്‌നിക് ആണ് ആണ് ചുംബനക്കാര്യത്തില്‍ വിവാദമുണ്ടാക്കിയിരിക്കുന്നത്. കുട്ടികളുടെ സൈക്കോളജിസ്റ്റ് ആയ ലേഡി ഡോക്ടറുടെ നിര്‍ദ്ദേശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

mother1

കുട്ടികളോടുള്ള സ്‌നേഹപ്രകടനത്തിന് ഡോക്ടര്‍ എതിരല്ല. എന്നാല്‍ അവര്‍ക്ക് ചുണ്ടില്‍ ഉമ്മ നല്‍കുന്നത് അവരില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുമെന്നാണ് ഡോക്ടര്‍ പറയുന്നത്. ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ ലൈംഗികതയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുന്നുണ്ട്. മാതാപിതാക്കള്‍ തമ്മില്‍ ചുംബിക്കുന്നതും പലപ്പോഴും ഇവര്‍ കാണുന്നുണ്ടാകും. അതുകൊണ്ടുതന്നെ തങ്ങള്‍ക്കും അതേരീതിയില്‍ ചുണ്ടില്‍ നേരിട്ട് ഉമ്മ നല്‍കുന്നത് അവരില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുമെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

ഡോക്ടറുടെ സോഷ്യല്‍ മീഡിയ കമന്റിനെതിരെ മാതാപിതാക്കളടക്കം ഒട്ടേറെപേര്‍ രംഗത്തെത്തി. കുട്ടികളോടുള്ള സ്‌നേഹപ്രകടനം മറ്റൊരു അര്‍ഥത്തില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നാണ് അവരുടെ വാദം. അതേസമയം, മറ്റൊരു ഡോക്ടറായ ഡോ. പോള്‍ ഹോക്ക്‌മേയര്‍ പറയുന്നത് മാതാപിതാക്കള്‍ സ്‌നേഹപ്രകടനത്തില്‍ അതിര്‍വരമ്പുകള്‍ ഇടുന്നത് നല്ലതുതന്നെയാണെന്നാണ്. അതേസമയം, കുട്ടികളില്‍ കണ്‍ഫ്യൂഷനില്ലാത്തവിധം പെരുമാറുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Doctor warns parents not to kiss children on lips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X