കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍സര്‍ രോഗം എയ്ഡ്‌സ് രോഗാണു ഉപയോഗിച്ച് സുഖപ്പെടുത്തി

  • By Gokul
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മാരകമായ കാന്‍സര്‍ രോഗത്തെ അതിലും മാരകമായ എയ്ഡ്‌സ് രോഗാണുവിനാല്‍ ഭേദപ്പെടുത്തിയതായി വാര്‍ത്ത. അമേരിക്കയിലെ ഫിലാഡല്‍ഫിയിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഒരുസംഘം ഡോക്ടര്‍മാരാണ് കാന്‍സറിനെ തോല്‍പ്പിക്കാന്‍ ഭാവിയില്‍ പ്രയോജനപ്പെടുമെന്നു കരുതുന്ന ചികിത്സാ രീതി വികസിപ്പിച്ചെടുത്തത്.

രക്താര്‍ബുദം ബാധിച്ച മാര്‍ഷല്‍ ജെന്‍സണ്‍ എന്ന 29 കാരനില്‍ നടത്തിയ പരീക്ഷണം മികച്ച വിജയമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 2012ല്‍ ആണ് ജെന്‍സണ് ലുക്കീമിയ ബാധിക്കുന്നത്. ശേഷം അമേരിക്കയുടെ പലഭാഗങ്ങളിലും ശസ്ത്രക്രിയ അടക്കമുള്ള പലവിധ ചികിത്സകളും ജെന്‍സണ്‍ നടത്തി. എന്നാല്‍ നിരാശയായിരുന്നു ഫലം.

new-york-map

ആയിടയ്ക്കാണ് പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പെന്‍ മെഡിസിനില്‍ എയ്ഡ്‌സ് രോഗാണു ഉപയോഗിച്ച് ഒരു പുതിയ ചികിത്സ വികസിപ്പിച്ചകാര്യം ജെന്‍സണ്‍ അറിയുന്നത്. ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തില്‍ ചികിത്സ നടത്തിയ ജെന്‍സണ്‍ ഇപ്പോള്‍ കാന്‍സര്‍ രോഗത്തില്‍ നിന്നും പൂര്‍ണമായും മുക്തനായെന്ന് പറയുന്നു.

പ്രത്യേകമായി തയ്യാറാക്കിയ എച്ച്‌ഐവി രോഗാണുവിനെ രക്തത്തിനകത്തേക്ക് കടത്തിവിട്ട് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും പുതിയ കോശങ്ങള്‍ നിര്‍മിക്കുകയുമായിരുന്നു ചെയ്തിരുന്നതെന്ന് പെന്‍ മെഡിസിനിലെ ഡോ.കാള്‍ പറയുന്നു. മറ്റു കാന്‍സര്‍ ബാധിച്ച പന്ത്രണ്ടു രോഗികളില്‍ നടത്തിയ പരീക്ഷണവും വിജയകരമായിരുന്നെന്നാണ് ഡോക്ടര്‍മാരുടെ അവകാശവാദം.

English summary
Doctors use HIV to cure Utah man's leukemia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X