• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലാന്‍ ആഞ്ഞടുത്ത് ഭീമാകാരനായ സ്രാവ്; യുവാവിനെ പൊതിഞ്ഞ് ഡോള്‍ഫിനുകള്‍, വൈറല്‍ വീഡിയോ

Google Oneindia Malayalam News

വെല്ലിങ്ടണ്‍: കടലില്‍ നീന്തിയിട്ടുണ്ടോ? കുറച്ച് പേടിയുണ്ട് അല്ലേ. പല അപകടങ്ങളും അതിലൂടെ സംഭവിക്കാം. എന്നാല്‍ അപകടത്തില്‍ നിന്ന് മാറി അദ്ഭുതം തന്നെ നടന്നിരിക്കുകയാണ് ഒരു യുവാവിന്റെ ജീവിതത്തില്‍. സംഭവം നടന്നിരിക്കുന്നത് ന്യൂസിലന്‍ഡിലാണ്. ഒരു യുവാവിനെ കടലിലുള്ള നീന്തലിനിടെ സ്രാവ് ആക്രമിക്കാന്‍ വന്നതാണ് സംഭവം. എന്നാല്‍ യുവാവ് രക്ഷപ്പെട്ടിരിക്കുകയാണ്.

അത് ഒരു കൂട്ടം ഡോള്‍ഫിനുകളെ കൊണ്ടാണ്. സംഭവം സോഷ്യല്‍ മീഡിയയിലാകെ തരംഗമാണ്. ഇതിന്റെ വീഡിയോ യുവാവ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ഡോള്‍ഫിനുകള്‍ നെറ്റിസണ്‍സിന് ഇടയില്‍ ഹീറോയായി മാറിയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

1

സ്രാവ് കടിയേല്‍ക്കാതെ കടലില്‍ നിന്ന് കയറാന്‍ കഴിയുക എന്നത് തന്നെ വലിയ കാര്യമാണ്. ശരിക്കും പറഞ്ഞാല്‍ ഇതിനെ ഭാഗ്യമെന്നോ, അതിജീവന ശേഷിയുടെ മികവെന്നോ വിളിക്കാവുന്നതാണ്. സ്രാവ് തുടരെ നമ്മളെ പിന്തുടരുകയാണെങ്കില്‍ തീര്‍ച്ചയായും വലിയ അപകടം നമ്മളെ കാത്തിരിക്കുന്നുണ്ട് എന്നത് ഉറപ്പിക്കാവുന്ന കാര്യമാണ്. ഇവിടെ സ്രാവ് പിന്തുടര്‍ന്നിട്ടും രക്ഷപ്പെടുകയായിരുന്നു ന്യൂസിലന്‍ഡിലെ യുവാവ്. ദൈവത്തിന്റെ കരങ്ങള്‍ എന്നൊക്കെ പറയുമ്പോഴുള്ള കാര്യങ്ങളാണ് നടന്നിരിക്കുന്നത്.

2

ഇവിടെ മാലാഖയെ പോലെ വന്നിരിക്കുന്നത് ഒരു കൂട്ടം ഡോള്‍ഫിനുകളാണ്. ആദം വാക്കര്‍ എന്ന യുവാവിനെ പിന്തുടര്‍ന്ന് ഒരു ഭീമാകാരനായ വൈറ്റ് ഷാര്‍ക്ക് എന്ന സ്രാവാണ്. എന്നാല്‍ ഒരുപറ്റം ഡോള്‍ഫിനുകള്‍ ഇയാളുടെ സഞ്ചാര പദത്തെ ഒന്നാകെ പൊതിഞ്ഞത് കൊണ്ട് സ്രാവിന് ഒരു പോറല്‍ പോലുമേല്‍പ്പിക്കാന്‍ സ്രാവിന് സാധിച്ചില്ല. ന്യൂസിലന്‍ഡ് സമുദ്ര മേഖലയിലാണ് ആദം നീന്താനിറങ്ങിയത്. ആഴങ്ങളില്‍ നിന്നായിരുന്നു ഈ അപകടകാരിയായ സ്രാവ് ആദത്തിന്റെ പിന്നാലെ കൂടിയത്. ഇത് ആദം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

3

'ബാലചന്ദ്രകുമാറിനെ കുടുക്കാന്‍ നോക്കിയ ഈ 6 പേര്‍ ഉള്ളിലാവും; എല്ലാം ദിലിപ് അനുകൂലികള്‍''ബാലചന്ദ്രകുമാറിനെ കുടുക്കാന്‍ നോക്കിയ ഈ 6 പേര്‍ ഉള്ളിലാവും; എല്ലാം ദിലിപ് അനുകൂലികള്‍'

കുക്ക് കടലിടുക്ക് എന്ന് അറിയപ്പെടുന്ന ഈ മേഖല വളരെ സുരക്ഷിതമാണെന്ന് സുഹൃത്ത് പറഞ്ഞത് കൊണ്ടാണ് ആദം വാക്കര്‍ ഇവിടെ നീന്താനിറങ്ങിയത്. ഈ മേഖലയില്‍ സ്രാവുകള്‍ ഒന്നും ഇല്ലെന്ന് സുഹൃത്ത് പറഞ്ഞിരുന്നു. എന്നാല്‍ എല്ലാം തെറ്റുന്നതാണ് കണ്ടത്. ആദമിന്റെ യുട്യൂബ് ചാനലിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണ് ഈ വീഡിയോ. എന്നാല്‍ ഇത് ഒരിക്കല്‍ കൂടി വൈറലായിരിക്കുന്നത്. തന്നെ രക്ഷിച്ചത് ഡോള്‍ഫിനുകളാണെന്ന് ആദം തന്നെ പറഞ്ഞിട്ടുണ്ട്.

4

തൂവെള്ളയില്‍ ക്യൂട്ടായി അമൃത സുരേഷ്; ഇത് ഗോപി സുന്ദറിനുള്ളത്, ആ ചിരിക്കാണ് നൂറ് മാര്‍ക്ക്, വൈറലായി ചിതങ്ങള്‍

ആദം ഒരു വശത്ത് നിന്ന് നീന്തുന്നതും സ്രാവ് ആക്രമിക്കാനായി വരുന്നതും ഈ വീഡിയോയില്‍ കാണാം. എന്നാല്‍ ഈ സമയം ഡോള്‍ഫിനുകള്‍ ആദമിനെ വളയുന്നതും രക്ഷപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. അതേസമയം ഏറ്റവും രസകരമായ കാര്യം തനിക്ക് പിന്നാലെ ഔരു സ്രാവുണ്ടെന്ന് ആദമിന്അറിയുക പോലുമില്ലായിരുന്നു. വെള്ളത്തില്‍ നിന്ന് കരകയറിയ ശേഷം മാത്രമാണ് സ്രാവ് ഉണ്ടെന്ന കാര്യം അറിഞ്ഞത്. സാധാരണ സ്രാവുകളാണ് ഡോള്‍ഫിനുകളെ വേട്ടയാടാറുള്ളത്. അതുകൊണ്ട് ഇവ കൂട്ടത്തോടെ നിന്ന് പരസ്പരം സംരക്ഷിക്കുകയാണ് ചെയ്യാറുള്ളത്. ആദമിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്.

ഉറക്കത്തില്‍ ഹൃദയാഘാതം, വീട്ടുടമസ്ഥയെ രക്ഷിച്ച് വളര്‍ത്തുപൂച്ച, സംഭവം ഇങ്ങനെ, വൈറല്‍ഉറക്കത്തില്‍ ഹൃദയാഘാതം, വീട്ടുടമസ്ഥയെ രക്ഷിച്ച് വളര്‍ത്തുപൂച്ച, സംഭവം ഇങ്ങനെ, വൈറല്‍

English summary
dolphins save a swimmer when white shark trying to stalks, video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X