കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെതിരെ യുദ്ധത്തിന് ട്രംപിന്റെ ഉത്തരവ്... അവസാന നിമിഷം പിൻവലിക്കൽ; നാടകീയ രംഗങ്ങൾ

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കയും ഇറാനും ബദ്ധവൈരികള്‍ ആണ്. ബരാക്ക് ഒബാമയുടെ അസാന കാലത്ത് ഇറാനുമായി കരാര്‍ ഉണ്ടാക്കി സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയതിന് പിറകേ ആ കരാര്‍ റദ്ദാക്കുകയായിരുന്നു. അടുത്തിടെ അമേരിക്ക-ഇറാന്‍ പ്രശ്‌നം രൂക്ഷമാണ്.

ഇറാന് പണികിട്ടും എന്ന് ഉറപ്പ്... എണ്ണക്കപ്പലുകള്‍ ആക്രമിച്ചത് റെവല്യൂഷണി ഗാര്‍ഡ്‌സ്; വീഡിയോ പുറത്ത്ഇറാന് പണികിട്ടും എന്ന് ഉറപ്പ്... എണ്ണക്കപ്പലുകള്‍ ആക്രമിച്ചത് റെവല്യൂഷണി ഗാര്‍ഡ്‌സ്; വീഡിയോ പുറത്ത്

ഇതിനിടെ ആണ് അമേരിക്കയുടെ ആളില്ലാ ചാര വിമാനം ഇറാന്‍ വെടിവച്ചിട്ടത്. ആരാലും കണ്ടെത്താന്‍ കഴിയില്ലെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്ന ആര്‍ക്യു-4 ഗ്ലോബല്‍ ഹൗക്ക് എന്ന ഡ്രോണ്‍ ആയിരുന്നു ഇറാന്‍ റെവല്യൂഷണി ഗാര്‍ഡ് തകര്‍ത്തത്. അമേരിക്കയ്ക്ക് അടുത്ത കാലത്തുണ്ടായ വലിയ തിരിച്ചടികളില്‍ ഒന്നായിരുന്നു ഇത്.

ഇതിന് പ്രതികാരമായിട്ടാണ് ഇറാന് നേരെ സൈനിക നടപടിയ്ക്ക് ട്രംപ് ഉത്തരവിട്ടത്. അമേരിക്കന്‍ സൈനിക സംവിധാനങ്ങള്‍ എല്ലാം തന്നെ ആക്രമണത്തിന് തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു. അതിനിടെ ട്രംപ് തീരുമാനം മാറ്റുകയായിരുന്നു.

പറഞ്ഞതുപോലെ ട്രംപ് പ്രഖ്യാപിച്ചു

പറഞ്ഞതുപോലെ ട്രംപ് പ്രഖ്യാപിച്ചു

ചാര വിമാനം വെടിവച്ചിട്ടത് അമേരിക്കയെ അത്രമാത്രം പ്രകോപിപ്പിച്ചിരുന്നു. ഇറാന്‍ ചെയ്തത് വലിയ തെറ്റാണെന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് ഉടന്‍ കണ്ടെത്താനാകും എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി. ഒടുവില്‍ ഇറാനെ ആക്രമിക്കാന്‍ തീരുമാനിക്കുകയും അതിന് ഉത്തരവിടുകയും ചെയ്തു.

തിരക്കിട്ട ചര്‍ച്ചകള്‍

തിരക്കിട്ട ചര്‍ച്ചകള്‍

വ്യാഴാഴ്ച രാത്രി വരെ നീണ്ട തിരക്കിട്ട ചര്‍ച്ചകള്‍ക്കിടെ ആയിരുന്നു ഇറാനെ ആക്രമിക്കാനുള്ള തീരുമാനം വന്നത്. വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചകളില്‍ പ്രസിഡന്റി ഉന്നത ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതാക്കളും എല്ലാം പങ്കെടുത്തിരുന്നു. ആക്രമണം നടത്താനുള്ള ഉത്തരവ് കൈമാറിയെങ്കിലും പിന്നീട് അത് പിന്‍വലിക്കുകയായിരുന്നു.

എല്ലാം തയ്യാര്‍

എല്ലാം തയ്യാര്‍

ഇറാനിലെ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അമേരിക്കന്‍ സൈന്യം അക്ഷരാര്‍ത്ഥത്തില്‍ തയ്യാറെടുത്തിരുന്നു. റഡാര്‍ സംവിധാനങ്ങളും മിസൈല്‍ സംവിധാനങ്ങളും തകര്‍ക്കുകയായിരുന്നു ലക്ഷ്യം വച്ചിരുന്നു. രാത്രിയില്‍ ആക്രമണം നടത്തുക വഴി പരമാവധി ആള്‍ നാശം ഒഴിവാക്കാനാകും എന്നായിരുന്നു അമേരിക്കയുടെ പദ്ധതി. പക്ഷേ, അവസാന നിമിഷം ട്രംപ് തന്നെ തീരുമാനം മാറ്റി.

അന്തിമ തീരുമാനമോ?

അന്തിമ തീരുമാനമോ?

ഇറാനെ ആക്രമിക്കേണ്ടതില്ലെന്നത് അന്തിമ തീരുമാനം ആണോ, അതോ താത്കാലികമായി നിര്‍ത്തിച്ചവച്ചതാണോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ഇക്കാര്യത്തില്‍ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല. ന്യൂയോര്‍ക്ക് ടൈംസ് ആയിരുന്നു വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്. ഈ വാര്‍ത്ത വൈറ്റ് ഹൗസ് നിഷേധിച്ചിട്ടും ഇല്ല.

തീരുമാനത്തില്‍ നിന്ന് ട്രംപ് സ്വയം പിന്‍മാറിയതാണോ അതോ സാഹചര്യങ്ങള്‍ പരിഗണിച്ച് ഉദ്യോഗസ്ഥ സമ്മര്‍ദ്ദത്തിന് വഴങ്ങിയതാണോ എന്നും വ്യക്തമല്ല

നാണംകെട്ട തിരിച്ചടി

നാണംകെട്ട തിരിച്ചടി

ലോകത്തിലെ ഏറ്റവും ശക്തമായ ചാരവിമാനം എന്നായിരുന്നു ആര്‍ക്യു-4 ഗ്ലോബല്‍ ഹൗക്കിനെ കുറിച്ചുള്ള അമേരിക്കയുടെ അവകാശവാദം. ഇത് ആരാലും കണ്ടെത്താനാവില്ലെന്നും അമേരിക്ക അവകാശപ്പെട്ടിരുന്നു. ഈ ചാര വിമാനം ആണ് ഇറാന്‍ പുല്ല് പോലെ വെടിവച്ചിട്ടത്. അമേരിക്കയെ സംബന്ധിച്ച് ഏറെ നാണക്കേടുണ്ടാക്കിയ സംഭവം തന്നെ ആയിരുന്നു ഇത്.

ആദ്യം നിഷേധിച്ചു, പിന്നെയും നാണക്കേട്

ആദ്യം നിഷേധിച്ചു, പിന്നെയും നാണക്കേട്

ചാര വിമാനം ഇറാന്‍ വെടിവച്ചിട്ടു എന്ന വാര്‍ത്ത പുറത്ത് വന്ന ഉടന്‍ അമേരിക്ക അത് നിഷേധിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ക്ക് തന്നെ അത് സ്ഥിരീകരിക്കേണ്ടി വന്നു. എന്നാല്‍ അന്താരാഷ്ട്ര ജലപാതയ്ക്ക് മുകളില്‍ ആയിരുന്നു ഡ്രോണ്‍ എന്നാണ് അമേരിക്ക പിന്നീട് ഉയര്‍ത്തിയ വാദം. തങ്ങളുടെ അതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍, മുന്നറിയിപ്പുകള്‍ നല്‍കിയതിന് ശേഷം ആണ് ഡ്രോണ്‍ വെടിവച്ചിട്ടത് എന്ന് ഇറാനും വ്യക്തമാക്കി.

പശ്ചിമേഷ്യ കലുഷിതം

പശ്ചിമേഷ്യ കലുഷിതം

പശ്ചിമേഷ്യയില്‍ അമേരിക്ക സമീപ കാലങ്ങളില്‍ രണ്ട് തവണയാണ് സൈനിക ആക്രമണം നടത്തിയിട്ടുള്ളത്. അത് രണ്ടും ട്രംപിന്റെ കാലത്തായിരുന്നു. സിറിയയില്‍ ആയിരുന്നു ഈ ആക്രമണങ്ങള്‍. ഇറാനെതിരെ ആക്രമണം നടത്തിയിരുന്നു എങ്കില്‍ അത് ഇത്തരത്തിലുള്ള മൂന്നാമത്തെ ആക്രമണം ആകുമായിരുന്നു.

 കലിപ്പുമായി അമേരിക്ക

കലിപ്പുമായി അമേരിക്ക

ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അടുത്തിടെ ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേര്‍ക്ക് നടന്ന ആക്രമണങ്ങളാണ് ഇപ്പോള്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാക്കിയത്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍ ആണെന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍ ഇറാന്‍ ഇത് പൂര്‍ണമായും നിരാകരിക്കുകയും ചെയ്തു.

അണ്വായുധം നിര്‍മിക്കുന്നു?

അണ്വായുധം നിര്‍മിക്കുന്നു?


അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു പ്രഖ്യാപനവും അടുത്തിടെ ഇറാന്‍ നടത്തിയിരുന്നു. 2015 ലെ ആണവ കരാറില്‍ നിന്ന് പിന്‍മാറുകയാണെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. യുറേനിയം സമ്പുഷ്ടീകരണം ഈ മാസം അവസാനത്തോടെ വീണ്ടും തുടങ്ങും എന്നും ഇറാന്‍ വ്യക്തമാക്കി.

English summary
Donald Trump approved strike against Iran, later abruptly cancelled- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X