മോശം പെരുമാറ്റം; ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിനെ നോട്ടമിട്ട് ട്രംപ്

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: യുഎന്‍ വിലക്കുകള്‍ ലംഘിച്ച് തുടരെ ആണവ മിസൈലുകള്‍ പരീക്ഷിക്കുന്ന ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തരകൊറിയ പുതിയ റോക്കറ്റ് എന്‍ജിന്‍ പരീക്ഷിച്ചതിന് പിന്നാലെ ഉന്നിന്റെ പെരുമാററം വളരെ മോശമാണെന്ന് ട്രംപ് പ്രതികരിച്ചു.

ഉത്തരകൊറിയയ്‌ക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകള്‍ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ട്രംപ് ചര്‍ച്ച നടത്തി. ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പദ്ധതികളില്‍ അമേരിക്ക പലവട്ടം ആശങ്ക രേഖപ്പെടുത്തുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അമേരിക്കയെ ഭയമില്ലെന്നും അമേരിക്കയില്‍ എത്തുന്ന ആണവ മിസൈലുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നുമായിരുന്നു ഉന്നിന്റെ പ്രതികരണം.

donald-trump

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് പുതിയ റോക്കറ്റ് എഞ്ചിന്റെ പരീക്ഷണവും നടത്തി ഉന്‍ ശ്രദ്ധാകേന്ദ്രമായത്. വിജയത്തിന്റെ പ്രാധാന്യം എന്താണെന്ന് ഉടന്‍ ലോകം അറിയും. മാര്‍ച്ച് 18 വിപ്ലവം എന്ന് ഇതറിയപ്പെടും എന്നാണ് കിം ജോങ് ഇതേക്കുറിച്ച് പ്രതികരിച്ചത്. രാജ്യത്തെ റോക്കറ്റ് വ്യവസായത്തിന് വലിയ മുതല്‍ക്കൂട്ടായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.


English summary
Donald Trump, Kim Jong un and the threat of nuclear war
Please Wait while comments are loading...