കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന് ഗാന്ധിജിയെ അറിയില്ലേ? ഗാന്ധിജി ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടേയില്ല

  • By Sruthi K M
Google Oneindia Malayalam News

വാഷിങ്ടണ്‍: മഹാത്മാ ഗാന്ധിയെ അറിയില്ലെങ്കില്‍ മിണ്ടാതിരുന്നാല്‍ പോരായിരുന്നോ? ഇതു പറയുന്നത് മറ്റാരുമല്ല സോഷ്യല്‍ മീഡിയക്കാര്‍ തന്നെ. കാരണം മറ്റൊന്നുമല്ല അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അത്തരത്തിലുള്ള പ്രസ്താവനയാണ് ഇറക്കിയിരിക്കുന്നത്. ഗാന്ധിജിയുടെ വാക്കുകള്‍ എന്നു പറഞ്ഞ് ട്രംപ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് കണ്ട് എല്ലാവരുമൊന്നു ഞെട്ടി.

ഗാന്ധിജി പറയാത്ത കാര്യങ്ങളാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ഗാന്ധിജിയുടെ വാക്കുകള്‍ എന്നു തെറ്റിദ്ധരിച്ചാണ് ട്രംപ് പ്രസ്താവന ഇറക്കിയത്. 'ആദ്യം അവര്‍ നിങ്ങളെ അവഗണിച്ചു, പിന്നെ നിങ്ങളെ പരിഹസിച്ചു, അവര് നിങ്ങളോട് പോരാടി, പിന്നീട് നിങ്ങള്‍ വിജയിച്ചു'-മഹാത്മാ ഗാന്ധി. ഇതായിരുന്നു ട്രംപ് പോസ്റ്റ് ചെയ്ത വാക്കുകള്‍. എന്നാല്‍, ഇങ്ങനെയൊരു വാക്ക് ഗാന്ധിജി എവിടെയും പറഞ്ഞിട്ടില്ല.

donaldtrump

പോസ്റ്റിനൊപ്പം അലബാമയില്‍ ട്രംപ് നടത്തിയ റാലിയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, പോസ്റ്റിനെതിരെ വിമര്‍ശനങ്ങളുടെ പൊങ്കാല തന്നെയുണ്ടായിരുന്നു. വിവാദ പ്രസ്താവനകള്‍ നടത്തി ട്രംപ് ദിവസേന വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. യുഎസ് രാഷ്ട്രീയ വെബ്‌സൈറ്റില്‍ ഗാന്ധിജി ഇങ്ങനെയൊരു വാചകം ഉപയോഗിച്ചെന്നാണ് പറയുന്നത്. എന്നാല്‍ ഇതു തെറ്റിദ്ധാരണ മാത്രമാണെന്ന് വിമര്‍ശകര്‍ പറയുന്നു.

1918ല്‍ നേതാവ് നിക്കോളാസ് കീന്‍ നടത്തിയ പ്രസംഗത്തിലെ വാചകമാണിതെന്നും പറയുന്നു. പല പ്രമുഖ വെബ്‌സൈറ്റിലും ഗാന്ധിജിയുടെ വാക്കുകളാണിതെന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ വിക്കി കോട്ട്‌സ് എന്ന വെബ്‌സൈറ്റില്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കുന്നുണ്ട്.

English summary
Republican presidential front runner Donald Trump today posted a quote on Instagram attributing it to Mahatma Gandhi, but the American media said there is no evidence that the Indian leader had ever used these words.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X