കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവ മിസൈല്‍ പരീക്ഷണം; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

  • By Anwar Sadath
Google Oneindia Malayalam News

വാഷിങ്ടണ്‍: ഇറാനുമായുള്ള അമേരിക്കയുടെ ഇനിയുള്ള ബന്ധം സുഖകരമാകില്ലെന്ന സൂചനയുമായി പുതിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആണവ ആയുധങ്ങള്‍ വഹിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയ ഇറാന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ ഔദ്യോഗികമായി നിരീക്ഷണത്തിലാണെന്ന് ട്വിറ്ററിലൂടെ ട്രംപ് വ്യക്തമാക്കി.

ഇറാന്റെ മിസൈല്‍ പദ്ധതിക്ക് അന്ത്യമിടുമെന്ന് തിരഞ്ഞെടുപ്പുകാലത്തു ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞദിവസമാണ് ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി സ്ഥിരീകരിച്ചത്. യുഎസിന്റെ നേതൃത്വത്തിലുണ്ടാക്കിയ കരാറിനോട് ഇറാന്‍ നന്ദികാണിക്കേണ്ടിയിരുന്നുവെന്ന് ട്രംപ് പരിഹസിച്ചു.

donald-trump

എന്നാല്‍, 2015ല്‍ വന്‍രാഷ്ട്രങ്ങളുമായി ഏര്‍പ്പെട്ട ആണവകരാറിന്റെ ലംഘനമാണിതെന്ന വാദം ഇറാന്‍ തള്ളി. പ്രതിരോധ ആവശ്യങ്ങള്‍ക്കായാണ് പരീക്ഷണം നടത്തിയത്. ഇറാന്‍ അതിന്റെ പരമാധികാരത്തിനുള്ളില്‍ നിന്നുകൊണ്ടുമാത്രമാണ് പ്രവര്‍ത്തിച്ചതെന്നും ഇറാന്‍ പ്രതിരോധമന്ത്രി ഹുസൈന്‍ ദെഹ്ഖാന്‍ വ്യക്തമാക്കി.

അതേസമയം, ഇസ്രയേലിലും സമീപത്തെ യുഎസ് താവളങ്ങളിലും വരെ എത്താന്‍ കഴിയുന്ന മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചതെന്ന് യുഎസ് പറയുന്നു. കഴിഞ്ഞദിവസം ഇറാനില്‍ നിന്നുള്‍പ്പെടെയുള്ള കുടിയേറ്റക്കാരെ അമേരിക്ക വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പ്രകോപനവുമായി അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.

English summary
Donald Trump puts Iran 'on notice' after ballistic missile test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X