കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം എവിടെയാണെന്ന് ആര്‍ക്കുമറിയില്ല... പക്ഷേ എനിക്കറിയാം, ട്രംപ് പറയുന്നു, ദക്ഷിണ കൊറിയയുടെ മറുപടി!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കിം ജോംഗ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വാദങ്ങള്‍ക്കിടെ ആശയക്കുഴപ്പമുണ്ടാക്കി ട്രംപ്. ഒരേസമയം തനിക്ക് കിമ്മിനെ കുറിച്ച് എല്ലാം അറിയാമെന്നും, എന്നാല്‍ അറിയില്ലെന്ന തരത്തിലുമാണ് ട്രംപ് സംസാരിച്ചത്. തനിക്ക് കിമ്മിന്റെ ആരോഗ്യ നിലയെ കുറിച്ച് കൃത്യ്മായി അറിയാം. എന്നാല്‍ അദ്ദേഹം എവിടെയാണ് ഉള്ളതെന്ന് ആര്‍ക്കുമറിയില്ലെന്നായിരുന്നു അടുത്ത മറുപടി. മാധ്യമങ്ങളോട് ഇക്കാര്യം പറയാനാവില്ല. പക്ഷേ എനിക്കറിയാം. ഇപ്പോള്‍ എനിക്ക് അക്കാര്യം പറയാനാവില്ല. അദ്ദേഹം സുഖമായിരിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് നിലപാട് മാറ്റിയത്.

1

ആര്‍ക്കും കിം എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയില്ലെന്നായിരുന്നു അടുത്ത വാര്‍ത്താസമ്മേളനത്തില്‍ ട്രംപിന്റെ മറുപടി. കിം റിസോര്‍ട്ട് ജോലിയിലുള്ള തൊഴിലാളികള്‍ക്ക് ആശംസ അറിയിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളെയും ട്രംപ് തള്ളി. തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും ട്രംപ് പറഞ്ഞു. യുഎസ് ഇന്റലിജന്‍സ് കിമ്മിനെ കുറിച്ചുള്ള നിരീക്ഷണം ശക്തമാക്കി വരികയാണ്. കഴിഞ്ഞ ദിവസം വോന്‍സാനിലെ റിസോര്‍ട്ടില്‍ കിമ്മിനെ കണ്ടതായി യുഎസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ കിമ്മിന്റെട്രെയിനും ഇവര്‍ ഇവിടെ കണ്ടെത്തിയിരുന്നു. കിം വോന്‍സാനിലാണ് നിരീക്ഷണത്തിലുള്ളതെന്നാണ് സൂചന. എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

കിമ്മിന്റെ ആരോഗ്യം സംബന്ധിച്ച വിഷയങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രയനും പറഞ്ഞു. ഈ റിപ്പോര്‍ട്ടുകള്‍ വളരെ സൂക്ഷമമായി പഠിക്കുന്നുണ്ട്. ഉത്തര കൊറിയ അടച്ചുപൂട്ടപ്പെട്ട രാജ്യമാണ്. അവിടെ മാധ്യമങ്ങളും ഇല്ല. അവര്‍ നല്‍കുന്ന പല വിവരങ്ങളും പകുതി സഥ്യങ്ങള്‍ മാത്രമാണ്. കിമ്മിന്റെ ആരോഗ്യ കാര്യവും അങ്ങനെയാണെന്ന് ഒബ്രയന്‍ പഞ്ഞു. ഏപ്രില്‍ 11നാണ് കിമ്മിനെ അവസാനമായി പൊതുമധ്യത്തില്‍ കണ്ടത്. ഇതിന് ശേഷം അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ അദ്ദേഹം മരിച്ചെന്നാണ് അഭ്യൂഹങ്ങള്‍. കിമ്മിന് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Recommended Video

cmsvideo
കിം ജോങ് ഉന്നിന്റെ സന്ദേശം ലഭിച്ചത് ഇവര്‍ക്ക് | Oneindia Malayalam

അതേസമയം ദക്ഷിണ കൊറിയ വളരെ വ്യത്യസ്തമായിട്ടാണ് പ്രതികരിക്കുന്നത്. കിം ജീവനോടെ ഉണ്ടെന്ന് തന്നെ അവര്‍ പറയുന്നു. കിം ശസ്ത്രക്രിയ കഴിഞ്ഞ് സുഖമായിരിക്കുന്നു. ഏപ്രില്‍ 13 മുതല്‍ വോന്‍സാനിലാണ് താമസിക്കുന്നത്. അവിടെ ഇതുവരെ സംശയകരമായ യാതൊരു പ്രവര്‍ത്തനവും കണ്ടിട്ടില്ലെന്നും ഇവര്‍ പറയുന്നു. കിമ്മിന്റെ ട്രെയിന്‍ വോന്‍സാനില്‍ ഉണ്ടെന്നത് കാരണം അദ്ദേഹം അവിടെയുണ്ടെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ലെന്നാണ് സൂചന. ഇത് ഉത്തര കൊറിയ ശ്രദ്ധ തിരിക്കാന്‍ വേണ്ടി ചെയ്തതാണെന്നും സൂചനയുണ്ട്. പ്യോങ് യാങില്‍ തന്നെ അദ്ദേഹമുണ്ടെന്നാണ് സൂചന. മരണവിവരം അംഗീകരിക്കാന്‍ കുറച്ച് സമയമെടുക്കുമെന്നാണ് സൂചന. ഇത് രാജ്യത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനാണ്. അധികാരം സഹോദരിക്ക് കൈമാറാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

English summary
trump says he knows kim's condition adds confusion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X