കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിനെ ലക്ഷ്യമിട്ട് ഉത്തരകൊറിയൻ മിസൈല്‍, യുദ്ധമല്ലാതെ മറ്റൊരു മാർഗമില്ലെന്ന് ട്രംപ്

കരാറുകളില്‍ ഒപ്പുവെച്ച് മഷിയുണങ്ങുംമുന്‍പ് അത് ലംഘിക്കപ്പെട്ടു. അമേരിക്കയുടെ സമാധാനശ്രമങ്ങളെയെല്ലാം പരിഹസിക്കുകയായിരുന്നു, ഉത്തരകൊറിയ.

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
അമേരിക്കയെ ലക്ഷ്യമിട്ട് ഉത്തരകൊറിയന്‍ മിസൈല്‍! യുദ്ധം?

വാഷിങ്ടൺ: ഉത്തരകൊറിയയ്ക്ക് അമേരിക്കയുടെ യുദ്ധ മുന്നറിയിപ്പ്. ഉത്തരകൊറിയയുമായുള്ള സമാധാന ശ്രമങ്ങളൊക്കെ പരാജയമായിരുന്നെന്നും യുദ്ധമല്ലാതെ മറ്റൊരു മാർഗമില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഉത്തര കൊറിയയ്ക്ക് ട്വിറ്ററിലൂടെയാണ് ട്രംപ് മുന്നറിയിപ്പു കൊടുത്തത്.

സഹായ ഹസ്തവുമായി വീണ്ടും സുഷമ, രണ്ട് പാക് സ്വദേശികള്‍ക്ക് മെഡിക്കല്‍ വിസ അനുവദിച്ചുസഹായ ഹസ്തവുമായി വീണ്ടും സുഷമ, രണ്ട് പാക് സ്വദേശികള്‍ക്ക് മെഡിക്കല്‍ വിസ അനുവദിച്ചു

trump

കഴിഞ്ഞ 25 വർഷമായി അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ സമാധാന ചർച്ചകൾ നടത്തി വരുകയാണ്. വലിയ കരാറുകൾ ഉണ്ടാക്കിയെങ്കിലും അതൊന്നും പ്രയോജനപ്പെട്ടില്ല. അമേരിക്കയുടെ സമാധാനശ്രമങ്ങളെയെല്ലാം പരിഹസിക്കുകയായിരുന്നു, ഉത്തരകൊറിയ. ഇനി ഒരേയൊരു കാര്യം മാത്രമേ നടക്കൂ- സൈനിക നീക്കത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഇപ്പോൾ ട്രംപ് രംഗത്തെത്തിയത്.

 ഉത്തര കൊറിയയെ തകർക്കും

ഉത്തര കൊറിയയെ തകർക്കും

മിസൈല്‍- ആണവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്ന ഉത്തരകൊറിയയെ പൂര്‍ണമായി തകര്‍ക്കുമെന്ന് ട്രംപ് ഭീഷണി.

 അമേരിക്കയെ ലക്ഷ്യമിട്ട് മിസൈൽ

അമേരിക്കയെ ലക്ഷ്യമിട്ട് മിസൈൽ

അമേരിക്ക ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ തയ്യാറെടുക്കുകയാണെന്ന് അടുത്തിടെ ഉത്തരകൊറിയ സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ് അംഗം അന്റണ്‍ മൊറോസോവ് വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില രൂപരേഖകള്‍ കണ്ടതായും ഉത്തരകൊറിയന്‍ അധികൃതരുമായി ഇക്കാര്യം സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

 പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാം

പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാം

ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്കുള്ള സാധ്യത അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടിലേഴ്‌സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുദ്ധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉത്തരകൊറിയയുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഉത്തരകൊറിയയുമായി സംസാരിക്കാന്‍ യുഎസിന് മാര്‍ഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

 എതിർത്ത് ട്രംപ്

എതിർത്ത് ട്രംപ്

എന്നാൽ റെക്‌സ് ടിലേഴ്‌സണിന്റെ സന്ധി സംഭാഷണ നടപടിയെ എതിർത്ത് ട്രംപ് രംഗത്തെത്തിയിരുന്നു. കൊറിയയുമായുള്ള സന്ധി സംഭഷണം തങ്ങളുടെ സമയം നഷ്ടപ്പെടുത്തുക മാത്രമേയുള്ളൂവെന്നും പ്രത്യേകിച്ച് ഗുണം ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.

യുഎസിന്റെ സൈനികാഭ്യാസം

യുഎസിന്റെ സൈനികാഭ്യാസം

നേരത്തെ ഉത്തര​കൊറിയയുടെ മുകളിലൂടെ യുഎസ് ബോംബർ വിമാനങ്ങൾ പറത്തിയിരുന്നു. ​കൊറിയയുടെ ഏതു ഭീഷണിയും തകർക്കാൻ യുഎസ് സൈന്യം സജ്ജമാണെന്ന് തെളിയിക്കുന്നതിനാണ് സൈനികാഭ്യാസമെന്ന് പെന്റഗൺ അറിയിക്കുകയും ചെയ്തിരുന്നു. ട്രംപും ഉന്നും തമ്മിലുള്ള വക്പോര് രൂക്ഷമായതിന്റെ പിന്നാലെയാണ് യുഎസ് യുദ്ധ വിമാനം പറത്തിയത്

വെല്ലുവിളി

വെല്ലുവിളി

ഉത്തര​കൊറിയയെ പൂർണമായും നശിപ്പിക്കുമെന്ന് ട്രംപ് യുഎന്നിൽ പറഞ്ഞിരുന്നു. ട്രംപ് കുരയ്ക്കുന്ന പട്ടി മാത്രമാണെന്നായിരുന്നു ഉത്തര​കൊറിയയുടെ മറുപടി

English summary
US President Donald Trump said Saturday that diplomatic efforts with North Korea have consistently failed, adding that "only one thing will work."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X