കിം ജോങ് ഉന്നിനോട് സംസാരിക്കാന്‍ തയ്യാര്‍: ട്രംപിന് അനുസരണയുടെ സ്വരം, ഫലിക്കുന്നത് ഉന്നിന്റെ തന്ത്രം

  • Written By:
Subscribe to Oneindia Malayalam

വാഷിംട്ണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി നേരിട്ട് സംസാരിക്കാന്‍ സന്നദ്ധത അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം ജോങ് ഉന്നുമായി നേരിട്ട് സംസാരിക്കാമെന്ന് ട്രംപ് വ്യക്തമാക്കിയതോടെ ആണവായുധങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് സൂചനകള്‍. ഉത്തരകൊറിയ അടുത്തകാലത്തായി നടത്തിവരുന്ന ആയുധ പരീക്ഷണങ്ങളും ആണവപരീക്ഷണങ്ങളുമാണ് പലപ്പോഴും ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള വാക്പോരിലേയ്ക്ക് നയിച്ചത്.

അമേരിക്ക കൊടുത്ത പണി ഏറ്റു! ഹാഫിസ് സയീദിന്റെ സംഘടനയെ സഹായിച്ചാല്‍ തടവും പിഴയുമെന്ന് പാകിസ്താന്‍


ആരായിരുന്നു സുശീല ഗോപാലൻ?? മിസ്റ്റർ വിടി ബൽറാം നിങ്ങൾ അപമാനിച്ചത് എകെജിയെ മാത്രമല്ല, ഇവരെയും കൂടിയാണ്!

ഞാന്‍ എപ്പോഴും സംസാരത്തില്‍ വിശ്വസിക്കുന്നുവെന്നായിരുന്നു കിമ്മിനോട് ഫോണില്‍ സംസാരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ ട്രംപ് നല്‍കിയ മറുപടി. ക്യാമ്പ് ഡേവിഡ് പ്രസിഡന്‍ഷ്യല്‍ റിട്രീറ്റില്‍ പങ്കെടുക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രകടനം. കിമ്മുമായി സംസാരിക്കാന്‍ താന്‍ തയ്യാറാണെന്നും പ്രശ്നങ്ങളില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ദക്ഷിണ കൊറിയയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് കിം ജോങ് ഉന്‍ നേരത്തെ പുതുവത്സരദിനത്തില്‍ വ്യക്തമാക്കിയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ദക്ഷിണ കൊറിയയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് പച്ചക്കൊടി വീശി ഉന്‍ രംഗത്തെത്തുന്നത്.

 ഒളിംപിക്സിനപ്പുറം നീളണം

ഒളിംപിക്സിനപ്പുറം നീളണം

ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ട്രംപ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒളിംപിക്സിനപ്പുറം നീണ്ടുനില്‍ക്കണമെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു. ശരിയായ സമയത്ത് തങ്ങള്‍ പ്രശ്നത്തില്‍ ഇടപെടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ക്കുന്നു. മൊത്തം മാനുഷികതയ്ക്ക് വേണ്ടി ചര്‍ച്ചകളുമായി മുന്നോട്ടുപോകുമെന്നും ട്രംപ് ചൂണ്ടിക്കാണിക്കുന്നു.

കിം നിലപാട് മയപ്പെടുത്തി!!

കിം നിലപാട് മയപ്പെടുത്തി!!


അമേരിക്കയുടെ സഖ്യരാഷ്ട്രമായ ദക്ഷിണ കൊറിയയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തയ്യറാണെന്ന നിലപാട് വ്യക്തമാക്കി കഴിഞ്ഞ ദിവസം കിം ജോങ് ഉന്‍ രംഗത്തെത്തിയിരുന്നു. ഫെബ്രുവരിയില്‍ ദക്ഷിണ കൊറിയയില്‍ വച്ച് നടക്കുന്ന വിന്റര്‍ ഒളിംപിക്സില്‍ പങ്കെടുക്കാന്‍ ടീമിനെ അയയ്ക്കുമെന്നും കിം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദക്ഷിണകൊറിയയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കിം പറയുന്നു. പുതുവത്സര സന്ദേശത്തില്‍ അമേരിക്കയ്ക്കെതിരെ ഭീഷണി മുഴക്കി രംഗത്തെത്തിയ കിം ദക്ഷിണ കൊറിയ്ക്ക് മുമ്പാകെ ഒലിവ് ചില്ലയുമായി എത്തിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തിയാല്‍ മാത്രമേ ആണവായുധങ്ങള്‍ ഉപയോഗിക്കുകയുള്ളൂവെന്നാണ് ഉത്തരകൊറിയ ഉറപ്പുനല്‍കിയിരുന്നു. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സൈനിക സമ്മര്‍ദ്ദം കുറച്ചുകൊണ്ടുവരുന്നതിനായി ദക്ഷിണ കൊറിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉത്തരകൊറിയ തയ്യാറാണെന്നും കിം പറയുന്നു.

 കിമ്മിന്‍റെ നീക്കം സ്വാഗതാര്‍ഹം

കിമ്മിന്‍റെ നീക്കം സ്വാഗതാര്‍ഹം


ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി കിം ജോങ് ഉന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ദക്ഷിണ കൊറിയ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ കിമ്മിന്റെ പുതുവത്സര പ്രസംഗത്തെ മറ്റൊരു വീക്ഷണ കോണിലാണ് യുഎസ് വിദഗ്ധര്‍ നോക്കിക്കാണുന്നത്. രണ്ട് കൊറിയന്‍ രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടി എപ്പോള്‍ വേണമെങ്കിലും എവിടെവച്ചും ചര്‍ച്ച നടത്താമെന്ന് ഉത്തരകൊറിയയെ അറിയിച്ചതായി ദക്ഷിണ കൊറിയന്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. വിന്റര്‍ ഒളിംപിക്സില്‍ ഉത്തരകൊറിയ പങ്കാളികളാവുമെന്ന് അറിയിച്ചതില്‍ സന്തോഷമുണ്ടെന്നും സാധുവായ കാര്യങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പ്യോങ്ച്യാങ് ഓര്‍നൈസേഷന്‍ കമ്മറ്റി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കാന്‍ സാധ്യതയുള്ള ചര്‍ച്ചയെ എതിര്‍ത്ത് ട്രംപ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

 വാളോങ്ങുന്നത് യുഎസിനെതിരെ

വാളോങ്ങുന്നത് യുഎസിനെതിരെ

യുഎസിനെതിരെ ആസൂത്രിത നീക്കം ദക്ഷിണ കൊറിയയെ പ്രധാന സഖ്യരാജ്യമായ അമേരിക്കയില്‍ നിന്ന് അകറ്റുന്നതിനുള്ള തന്ത്രങ്ങളാണ് കിമ്മിന്റെ പ്രസംഗത്തില്‍ ഉടനീളമുള്ളതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങളെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള ക്യാമ്പെയിന്‍ നടക്കുന്ന സാഹചര്യത്തില്‍ അമേരിക്കയ്ക്ക് എതിരെയുള്ള നീക്കമായും ഇതിനെ വിലയിരുത്താം. അമേരിക്കയെ ലക്ഷ്യം വച്ചുകൊണ്ട് ഉത്തരകൊറിയ ആയുധ പരീക്ഷണങ്ങളും ആണവായുധങ്ങളും വികസിപ്പിക്കുന്നത് പതിവാക്കിയതോടെയാണ് ഇത് ഉപേക്ഷിക്കുന്നതിനുള്ള നീക്കങ്ങള്‍ക്കായി അമേരിക്ക പോരാട്ടം ആരംഭിച്ചത്. കിമ്മിന്‍റെ നീക്കം തിരിച്ചറിഞ്ഞ ശേഷമാണ് ട്രംപിന്റെ പ്രതികരണമെന്നും സൂചനയുണ്ട്.

 ട്രംപിന്റെ മുന്നറിയിപ്പ്

ട്രംപിന്റെ മുന്നറിയിപ്പ്


അമേരിക്ക ഉത്തരകൊറിയ വികസിപ്പിച്ചെടുത്തിട്ടുള്ള ആണവായുധങ്ങളുടെ പരിധിയിലാണെന്നും, ന്യൂക്ലിയര്‍ ബട്ടണ്‍ എല്ലായ്പ്പോഴും തന്റെ മേശപ്പുറത്താണെന്നുമുള്ള ഉന്നിന്റെ ഭീഷണിയ്ക്കുള്ള മറുപടിയായിട്ടായിരുന്നു ട്രംപിന്‍റെ പ്രതികരണം. തന്റെ കയ്യിലും ശക്തിയാര്‍ജ്ജിച്ച ന്യൂക്ലിയര്‍ ബട്ടണുണ്ടെന്നും ദുര്‍ബലരും നിറഞ്ഞ കൊറിയന്‍ ഭരണകൂടത്തെ ഇത് അറിയിക്കണമെന്നുമാണ് ട്രംപ് ട്വീറ്റില്‍ ചൂണ്ടിക്കാണിച്ചത്. അത് ഉത്തരകൊറിയയേക്കാള്‍ വലുതും പ്രവര്‍ത്തനക്ഷമായതാണെന്നും അത് നന്നായി പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറയുന്നു.

 കിം ജോങ് ഉന്നിന്‍റെ ഭീഷണി

കിം ജോങ് ഉന്നിന്‍റെ ഭീഷണി


അമേരിക്ക മുഴുവന്‍ തങ്ങളുടെ ആണവായുധങ്ങളുടെ പരിധിയിലാണെന്നും ന്യൂക്ലിയര്‍ ബട്ടണ്‍ എപ്പോഴും എന്റെ ഓഫീസിലെ ഡെസ്കിന് മുകളിലാണുള്ളതെന്നുമാണ് കിം ജോങ് ഉന്നിന്റെ ഭീഷണി. ഇത് ഭീഷണിയല്ല, യാഥാര്‍ത്ഥ്യമാണെന്ന് അവര്‍ കൃത്യമായി തിരിച്ചറിയണമെന്നും ഉന്‍ പറയുന്നു. പുതുവത്സര ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സാരിക്കുമ്പോഴായിരുന്നു കിം ജോങ് ഉന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
english summary US President Donald Trump said Saturday he would be willing to speak directly with Kim Jong-Un, voicing hope that rare talks between North and South Korea could help de-escalate the crisis over Pyongyang's nuclear drive.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്