കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശത്രുത വളര്‍ത്തുന്ന ചോദ്യങ്ങള്‍ ഉന്നയിക്കും, മാധ്യങ്ങളെ കാണില്ല, എന്റെ സമയം അതിനുള്ളതല്ലെന്ന് ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കോവിഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുന്നത് അവസാനിപ്പിക്കാനുള്ള കാരണം വെളിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സമയമോ അധ്വാനമോ വിലമതിക്കപ്പെടുന്നില്ലെന്ന് ട്രംപ് പറഞ്ഞു. മാധ്യമങ്ങളെ രൂക്ഷമായി അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും മറ്റുമായി ട്രംപ് തുടര്‍ച്ചയായി മാധ്യമങ്ങളെ കാണാറുണ്ടായിരുന്നു. എന്നാല്‍ പല വിവാദങ്ങളും ഈ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം അണുനാശിനി ഉപയോഗിച്ചാല്‍ ശരീരത്തില്‍ കൊറോണവൈറസ് നശിച്ചുപോകുമെന്ന ട്രംപിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം വെട്ടിച്ചുരുക്കാന്‍ വൈറ്റ് ഹൗസ് തീരുമാനിച്ചത്.

1

ഇതോടെ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് ഉറപ്പിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തെ ട്രംപ് കൈകാര്യം ചെയ്ത രീതി മാധ്യമങ്ങള്‍ വ്യാപകമായി വിമര്‍ശിച്ചിരുന്നു. ഇത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. വൈറ്റ്ഹൗസിലെ വാര്‍ത്താസമ്മേളനത്തില്‍ എന്ത് കാര്യമാണ് ഉള്ളത്. ഈ നിലവാരം കുറഞ്ഞ മാധ്യമങ്ങള്‍ വെറും ശത്രുത വളര്‍ത്തുന്ന ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. എന്നാല്‍ പറയുന്ന ഉത്തരങ്ങള്‍ സത്യസന്ധമായി റിപ്പോര്‍ട്ടും ചെയ്യില്ല. ഫേക്ക് ന്യൂസാണ് അവര്‍ എഴുതുന്നതെന്നും ട്രംപ് പറഞ്ഞു. അവര്‍ക്ക് റെക്കോര്‍ഡ് ടിവി റേറ്റിംഗുകളാണ് ലഭിക്കുന്നത്. അമേരിക്കന്‍ ജനതയ്ക്ക് വ്യാജ വാര്‍ത്തയല്ലാതെ മറ്റെന്താണ് ലഭിക്കുന്നതെന്നും ട്രംപ് ചോദിച്ചു. എന്റെ സമയവും പ്രയത്‌നവും വിലമതിക്കപ്പെടുന്നില്ലെന്നും ട്രംപ് പഞ്ഞു.

കഴിഞ്ഞ ദിവസവും ട്രംപിന്റെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ വാര്‍ത്താസമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് അദ്ദേഹം ഒരു ചോദ്യവും സ്വീകരിച്ചിരുന്നില്ല. സാധാരണ ട്രംപിന്റെ വാര്‍ത്താസമ്മേളനം ഒരു മണിക്കൂറില്‍ അധികമൊക്കെ നീളാറുണ്ട്. ട്രംപും റിപ്പോര്‍ട്ടര്‍മാരുമായുള്ള സംഭാഷണങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാല്‍ ചൈനീസ് വിദ്വേഷം കലര്‍ന്ന പ്രസ്താവനകള്‍ കൂടുതലായി വരാന്‍ തുടങ്ങിയതോടെയാണ് വാര്‍ത്താസമ്മേളനത്തിന്റെ പ്രാധാന്യം തന്നെ നഷ്ടപ്പെട്ടത്. ഇതിനൊപ്പം ഫോക്‌സ് ന്യൂസ് അടക്കമുള്ളവര്‍ അണിനിരന്നിരുന്നു. ട്രംപിന്റെ രാഷ്ട്രീയം ഇവരാണ് പ്രചരിപ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം ഒഴിവാക്കാന്‍ തീരുമാനിച്ചത്.

വൈസ് പ്രസിഡന്റോ അതല്ലെങ്കില്‍ വൈറ്റ് ഹൗസ് ഡോക്ടര്‍മാരോ കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിന് മാധ്യമങ്ങളെ കണ്ടാല്‍ മതിയെന്നാണ് നിര്‍ദേശം. താന്‍ അണുനാശിനിയെ കുറിച്ച് പറഞ്ഞത് തമാശരൂപേണയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് വിശദീകരിച്ചിരുന്നു. അതേസമയം ഇനിയുള്ള വാര്‍ത്താസമ്മേളനങ്ങളില്‍ വിവരങ്ങള്‍ കൈമാറല്‍ മാത്രമേ ഉണ്ടാവൂ. മാധ്യമങ്ങളില്‍ നിന്ന് ചോദ്യങ്ങള്‍ കേള്‍ക്കാന്‍ ഇവര്‍ തയ്യാറാവില്ല. ട്രംപ് ഈ വാര്‍ത്താസമ്മേളനത്തെ രാഷ്ട്രീയ നേട്ടത്തിനായിട്ടാണ് ഉപയോഗിച്ചത്. രാഷ്ട്രീയ എതിരാളികളെ അപമാനിക്കാനായും ഉപയോഗിച്ചിരുന്നു. ഇതെല്ലാം ട്രംപിന്റെ പ്രതിച്ഛായ ഇടിയാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടുണ്ട്.

English summary
donald trump stops white house media briefings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X