ഭീകരവാദം അനുവദിക്കില്ല; പാകിസ്താന് താക്കീത്, സന്ദേശവുമായി യുഎസ് പ്രതിനിധികൾ പാകിസ്താനിലേക്ക്...
ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്ന വിഷയത്തില്‍ കര്‍ശന മുന്നറിയിപ്പുമായാണ് ഇരുവരും പാകിസ്താനിലെത്തുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്ത റിപ്പോർട്ട് ചെയ്യുന്നു
വാഷിങ്ടൺ: ഭീകരതയ്ക്കെതിരെ മൗനം പാലിക്കുന്നുവെന്ന് ആരോപിച്ച് പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡെണാൾഡ് ട്രംപ്. അമേരിക്കയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ തന്റെ സന്ദേശനുമായി ഈ മാസം പാകിസ്താനിലേയ്ക്ക് അയക്കുമെന്ന് ട്രംപ് അറിയിച്ചു. ഭീകരവാദത്തിനെതിരെ പാകിസ്താൻ മൃദു സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ട്രംപിന്റെ ഈ നടപടി.
ജിമ്മിക്കി കമ്മല്‍ തരംഗം അവസാനിക്കുന്നില്ല... മൂന്ന് കോടി കാഴ്ചക്കാരുമായി പുതിയ റെക്കോർഡിലേക്ക്...

യുഎസ് നയതന്ത്ര, സൈനിക ഉപദേശകര്‍ കൂടിയായ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരാണ് പാകിസ്താന്‍ സന്ദശനം നടത്തുക. ഈ മാസമൊടുവിലാണ് സന്ദര്‍ശനം. യുഎസിന്റെ ആശങ്കകളും സന്ദേശവും പാകിസ്താനെ നേരിട്ട് അറിയിക്കുകയാണ് ഇവരുടെ യാത്രയുടെ ലക്ഷ്യം.

ഭീകരർക്ക് താവളം ഒരുക്കുന്നു
അയൽ രാജ്യങ്ങളായ ഇന്ത്യയേയും അഫ്ഗനേയും ആക്രമിക്കുന്ന ഭീകരർക്ക് പാകിസ്താൻ അഭയം നൽകുന്നുവെന്നാണ് യുഎസിന്റെ ആരോപണം. കൂടാതെ മേഖലയിൽ ഇവർ ഭീഷണി സൃഷ്ടിക്കുന്നുവെന്നും യുഎസ് ആരോപിക്കുന്നു.

യാത്രയുടെ ലക്ഷ്യം
യുഎസ് നയതന്ത്രജ്ഞരുടെ പാക് സന്ദർശന ലക്ഷ്യം അമേരിക്കയുടെ ഭീകരവാദത്തിനെ കുറിച്ചുള്ള ആശങ്കയും സന്ദേശവും പാകിസ്താനെ അറിക്കുക എന്നാണ്. അതിനാൽ തന്നെ പാക് പ്രധാനമന്ത്രിയുമായും സൈനികമോധവിയുമായും ഇവർ കൂടിക്കാഴ്ച നടത്തും. . ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്ന വിഷയത്തില്‍ കര്‍ശന മുന്നറിയിപ്പുമായാണ് ഇരുവരും പാകിസ്താനിലെത്തുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ.എഫ്.പി. വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു

കടുത്ത നടപടി
യുഎസ് പ്രതിനിധികളുടെ കൂടിക്കാഴ്ചക്കു ശേഷവും പാകിസ്താന്റെ ശൈലിയ്ക്ക് മാറ്റമില്ലെങ്കിൽ ഉപരോധം അടക്കമുള്ള നടപടികളുണ്ടാകുമെന്നും നയതന്ത്രതലത്തിൽ ഒറ്റപ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കയുമായുള്ള നാറ്റോ ഇതര സഖ്യകക്ഷിയെന്ന സ്ഥാനം ഇല്ലാതാക്കിയും പാകിസ്താനെ പ്രയാസപ്പെടുത്തുമെന്നും യുഎസ് പറയുന്നു

അമേരിക്കയ്ക്ക് അതൃപ്തി
ഭീകരസംഘടനയായ താലബാൻ അടക്കുമുള്ളവയ്ക്ക് സുരക്ഷ താവളം ഒരുക്കുന്നതിൽ അമേരിക്കയ്ക്ക് കടുത്ത അതൃപ്തിയാണുള്ളത്. കൂടാതെ പാക് സൈന്യത്തിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞുവന്ന അല്‍ ഖ്വെയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ സൈന്യത്തെ അയച്ചതിനെത്തുടര്‍ന്ന് 2011 ല്‍തന്നെ അമേരിക്കയും പാകിസ്താനും തമ്മിൽ സ്വരചേർച്ചയുണ്ടായിരുന്നു

പാകിസ്താനെതിരെ ട്രംപ്
പാകിസ്താനെതിരെയുള്ള ട്രംപിന്റെ വിമർശനം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്നം വഷളാക്കിയിരുന്നു. ഭീകരതക്കെതിരായ പോരാട്ടത്തിന്റെ പേരില്‍ കോടിക്കണക്കിന് ഡോളര്‍ അമേരിക്കയില്‍നിന്ന് കൈപ്പറ്റുന്ന പാകിസ്താന്‍ ഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.

യുഎസിന്റെ പരാമർശങ്ങൾ ശരിയല്ല
പാകിസ്താനെതിരെ യുഎസ് ഉന്നയിക്കുന്ന പരാമർശങ്ങൾ ശരിയല്ലെന്ന് പാക് വിദേശകാര്യ മന്ത്രി പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. 70 വര്‍ഷമായി ഒപ്പം നില്‍ക്കുന്ന സുഹൃത്തിനോട് സംസാരിക്കേണ്ടത് ഇത്തരത്തില്‍ അല്ലെന്നും പാക് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications