ഉത്തരകൊറിയന്‍ പ്രകോപനം: മിസൈല്‍ പരീക്ഷണത്തില്‍ ചൈനയ്ക്ക് യുഎസ് മുന്നറിയിപ്പ്, വിലക്ക്!!

  • Written By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: ഉത്തരകൊറിയ വിഷയത്തില്‍ ചൈനയ്ക്ക് മുന്നറിയിപ്പുമായി യു​എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണത്തെത്തുടര്‍ന്ന് ചൈന തുടരുന്ന നിസ്സംഗതയെ വിമര്‍ശിച്ച് രംഗത്തെത്തിയ ട്രംപ്  ഏറെക്കാലം ചൈനയെ ഇങ്ങനെ തുടരാന്‍ അനുവദിക്കില്ലെന്നും വ്യക്തമാകി. ഉത്തരകൊറിയ കഴിഞ്ഞ ദിവസം ഹ്വാസോങ് 3 എന്ന ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അമേരിക്കയിലെ ചിക്കാഗോയിലെത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്ധര മിസൈല്‍ 1000 കിലോ മീറ്റര്‍ അകലെ ജപ്പാന്‍ കടലില്‍ പതിച്ചുവെന്നാണ് വിവരം. ചൈനയെ പ്രകോപിപ്പിക്കുന്നതിനായി യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനം വിന്യസിക്കുമെന്ന് ദക്ഷിണ കൊറിയ സൂചന നല്‍കിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.അമേരിക്കയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടേയും യുഎന്നിന്‍റെയും വിലക്ക് മറികടന്ന് നിരന്തരം ആയുധ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ തങ്ങളെ ആക്രമിച്ചാല്‍ അമേരിക്കയെ നശിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ വക്താവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഉത്തരകൊറിയന്‍ പരീക്ഷണം

ഉത്തരകൊറിയന്‍ പരീക്ഷണം

ഉത്തരകൊറിയ കഴിഞ്ഞ ദിവസം ഹ്വാസോങ് 3 എന്ന ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചതോടെ ഉത്തരകൊറിയ അടുത്ത കാലത്ത് നടത്തുന്ന 14 ാമത്തെ മിസൈല്‍ പരീക്ഷണമാണിത്. നേരത്തെ ജൂലൈ അഞ്ചിനും 12 നും 12നും അമേരിക്കയേയും യുഎസിനേയും ലക്ഷ്യം വച്ച് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ജൂലൈയില്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ മിസൈല്‍ ജപ്പാന്‍റെ സ്പെഷ്യല്‍ ഇക്കണോമിക് സോണിലാണ് പതിച്ചത്.

ചൈനയ്ക്ക് താക്കീത്

ചൈനയ്ക്ക് താക്കീത്

വ്യാപാരം വഴി ചൈനയെ കോടികള്‍ സമ്പാദിക്കാന്‍ തനിക്ക് മുമ്പേ വന്ന മന്ദബുദ്ധികളായ യുഎസ് നേതാക്കള്‍ അനുവദിച്ചുവെന്ന് ചൂണ്ടിക്കാണിച്ച ട്രംപ്, ഉത്തരകൊറിയയുമായി ചേര്‍ന്ന് യുഎസ് വേണ്ടി ഒന്നും ചെയ്യാന്‍ ഇതുവരെ കഴിഞ്ഞില്ലെന്നും പറയുന്നു. ഇത് അനുവദിക്കാനാവില്ലെന്നും, ചൈനയ്ക്ക് എളുപ്പത്തില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന പ്രശ്നമാണ് നിലവിലുള്ളതെന്നും ട്രംപ് പറയുന്നു.

ഉത്തരകൊറിയ്ക്കെതിരെ കൊറിയ- യുഎസ് കൂട്ടായ്മ

ഉത്തരകൊറിയ്ക്കെതിരെ കൊറിയ- യുഎസ് കൂട്ടായ്മ

ജൂണ്‍ 29ന് ഉത്തരകൊറിയ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചതോടെ മറുപടിയെന്നോണം അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്ന് സംയുക്ത മിസൈല്‍വേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിന് പുറമേ അമേരിക്കയെ ലക്ഷ്യം വച്ച് വിക്ഷേപിക്കാവുന്ന ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം വിജയകരമായതോടെ യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ദക്ഷിണ കൊറിയയും ആരംഭിച്ചിട്ടുണ്ട്. എന്നല്‍ ദക്ഷിണ കൊറിയന്‍ നീക്കത്തെ എതിര്‍ത്തുകൊണ്ടാണ് ചൈന രംഗത്തെത്തിയത്.

യുഎന്‍ പ്രമേയത്തിന്‍റെ ലംഘനം

യുഎന്‍ പ്രമേയത്തിന്‍റെ ലംഘനം

ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം യുഎന്‍ പ്രമേയങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് സമ്മതിച്ച ചൈന സംഘര്‍ഷം ലഘൂകരിക്കാനാണ് ശ്രമിക്കേണ്ടതെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചത്. ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണത്തില്‍ അപലപിച്ച ചൈന മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള ദക്ഷിണ കൊറിയന്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. പ്രതിരോധ സംവിധാനം കൊണ്ട് ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണി ഇല്ലാതാവില്ലെന്നും സൈനിക സന്തുലിതാവസ്ഥ ഇല്ലാതാക്കുകയേ ഉള്ളൂവെന്നാണ് ചൈന ചൂണ്ടിക്കാണിക്കുന്നത്.

ചൈനയുടെ ആശങ്ക

ചൈനയുടെ ആശങ്ക

ദക്ഷിണ കൊറിയ സ്ഥാപിക്കാനിരിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തിലെ റഡാറുകള്‍ ചൈനയെക്കൂടി ലക്ഷ്യംവയ്ക്കുന്നതായിരിക്കുമെന്നതാണ് ചൈനയെ ആശങ്കയിലാക്കുന്നത്. ഉത്തരകൊറിയയുടെ സഖ്യകക്ഷിയായ ചൈന കൊറിയയെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ ശക്തമായി നേരിടുമെന്ന് നേരത്തെ അമേരിക്ക തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഈ സാഹചര്യത്തില്‍ ദക്ഷിണകൊറിയും അമേരിക്കയും കൈകോര്‍ത്തത് ചൈനയെയും ത്രിശങ്കുവിലാക്കിയിട്ടുണ്ട്.

ആക്രമിച്ചാല്‍ നശിപ്പിക്കും

ആക്രമിച്ചാല്‍ നശിപ്പിക്കും

അമേരിക്കയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടേയും യുഎന്നിന്‍റെയും വിലക്ക് മറികടന്ന് നിരന്തരം ആയുധ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ തങ്ങളെ ആക്രമിച്ചാല്‍ അമേരിക്കയെ നശിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ വക്താവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

North Korea parades Military And Warns US
ഉത്തരകൊറിയയ്ക്ക് വിലക്ക്!!

ഉത്തരകൊറിയയ്ക്ക് വിലക്ക്!!

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അധികാരത്തിലെത്തിയ ശേഷം 14 മിസൈല്‍ പരീക്ഷണങ്ങളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതില്‍ മൂന്ന് ആണ​വ പരീക്ഷണങ്ങളും ഉത്തരകൊറിയ നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഉത്തരകൊറിയയ്ക്ക് വിലക്കേര്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മുണ്‍ ജി ഇന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക ഉത്തരകൊറിയയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

English summary
US President Donald Trump warned Saturday that he would "no longer" allow China to "do nothing" on North Korea, after the belligerent hermit state launched an intercontinental ballistic missile test.
Please Wait while comments are loading...