കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്‌ക്കെതിരെ സംസാരിക്കരുത്: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്!

  • By Muralidharan
Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും പാകിസ്താനിലെ മന്ത്രിമാര്‍ക്ക് വിലക്ക്. പ്രധാനമന്ത്രി നവാസ് ഷെരീഫ് തന്നെയാണ് തന്റെ മന്ത്രിമാരോട് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കരുത് എന്ന നിര്‍ദേശം നല്‍കിയത്. വിദ്വേഷ പ്രയോഗങ്ങള്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഗുണകരമാകില്ല എന്ന തിരിച്ചറിവിലാണ് പാക് പ്രധാനമന്ത്രിയുടെ ഈ തീരുമാനം എന്നാണ് കരുതപ്പെടുന്നത്.

<strong>മോദിക്ക് വേണ്ടി ടെന്റ് കെട്ടാന്‍ സര്‍ക്കാര്‍ മുടക്കിയത് 31 ലക്ഷം രൂപ?</strong>മോദിക്ക് വേണ്ടി ടെന്റ് കെട്ടാന്‍ സര്‍ക്കാര്‍ മുടക്കിയത് 31 ലക്ഷം രൂപ?

സമാധാന ചര്‍ച്ചകളെ തടസ്സപ്പെടുത്തുന്ന ഒരു പരാമര്‍ശവും ഉണ്ടാകാന്‍ പാടില്ല എന്ന് നവാസ് ഷെരീഫ് മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പഴയ കാലത്തെ സംഭവങ്ങളെ കുത്തിപ്പൊക്കുന്നതിന് പകരം സമാധന ചര്‍ച്ചകളെ സഹായിക്കുന്ന തരത്തിലുള്ള പരമാര്‍ശങ്ങള്‍ നടത്തുന്നതില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നാണ് പ്രധാനമന്ത്രിയുടെ നയം.

modi-sharif

ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധമുണ്ടാക്കാമെന്ന് നവാസ് ഷെരീഫ് പ്രതീക്ഷിക്കുന്നതായി ദി നേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പാക് അധിനിവേശ കാശ്മീരിന്റെ കാര്യം മാത്രമേ സംസാരിക്കേണ്ടൂ എന്ന ഇന്ത്യന്‍ നിലപാടിനോട് നവാസ് ഷെരീഫിന് നീരസമുണ്ട് എന്നാണ് അറിയുന്നത്. കാശ്മീര്‍ പ്രശ്‌നം മാത്രമല്ല, ഭീകരവാദവും കച്ചവടവും കൂടി ചര്‍ച്ചാ വിഷയമാക്കണം എന്നാണ് പാകിസ്താന്റെ നിലപാട്.

പാരീസില്‍ വെച്ച് നരേന്ദ്ര മോദിയും നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തിയത് സമാധാന ശ്രമങ്ങള്‍ക്കുള്ള പച്ചക്കൊടിയായിട്ടാണ് പാകിസ്താന്‍ കാണുന്നത്. പിന്നാലെ ഇന്ത്യന്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാനായി സ്വിറ്റ്‌സര്‍ലന്‍ഡിലെത്തുന്ന നരേന്ദ്ര മോദിയും നവാസ് ഷെരീഫും തമ്മില്‍ കൂടിക്കാഴ്ച നടന്നേക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

English summary
Pakistani Prime Minister Nawaz Sharif has stopped his ministers from giving anti-India statements so that the peace process is not hit, an official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X