കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ അമേരിക്കന്‍ ക്രൂരത; സ്‌കൂളിന് മുകളില്‍ ബോംബിട്ടു, 33 ജീവന്‍ നഷ്ടം, മരണതുല്യം ഇരട്ടിപേര്‍

ഈ മാസം ആദ്യത്തില്‍ റഖയിലും ഇറാഖിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും വിദേശ സൈന്യം കൊലപ്പെടുത്തിയത് 220 സാധാരണക്കാരെയാണ്.

  • By Ashif
Google Oneindia Malayalam News

ദമസ്‌കസ്: യുദ്ധം കൊടുമ്പിരികൊള്ളുന്ന സിറിയയില്‍ സ്‌കൂളിന് മുകളില്‍ ബോംബിട്ട് അമേരിക്കന്‍ ക്രൂരത. 33 പേര്‍ കൊല്ലപ്പെടുകയും അതിലിരട്ടി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. യുദ്ധം മൂലം വീട് നഷ്ടമായവര്‍ ഈ സ്‌കൂളിലാണ് താമസിക്കുന്നത്.

സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു. വടക്കന്‍ പ്രവിശ്യയായ റഖയിലെ അല്‍ മന്‍സൂറയിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊല്ലപ്പെട്ടത് സാധാരണക്കാര്‍

33 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. റഖ, അലപ്പോ, ഹുംസ് എന്നീ പ്രദേശങ്ങളില്‍ നിന്നു വീട് നഷ്ടമായവരാണ് ഇവിടെ സ്‌കൂളില്‍ താമസിക്കുന്നതെന്ന് സിറിയയിലെ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ബ്രിട്ടന്‍ കേന്ദ്രമായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് പറഞ്ഞു.

കെട്ടിടാവശിഷ്ടങ്ങളില്‍ ആളുകള്‍ കുടുങ്ങി

സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ ഏറെ നേരത്തിന് ശേഷവും പൂര്‍ണമായും പുറത്തെടുക്കാനായിട്ടില്ലെന്ന് സംഘടനയുടെ മേധാവി റാമി അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.

രണ്ടു പേരെ പുറത്തെടുത്തു

രണ്ടുപേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നു ജീവനോടെ പുറത്തെടുത്തു. സിറിയയില്‍ വിശാലമായ വിവരശേഖര ശൃംഖലയുള്ള വിഭാഗമാണ് ബ്രിട്ടന്‍ കേന്ദ്രമായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ്.

നിശബ്ദമായ കൂട്ടക്കൊല

റഖയില്‍ നിശബ്ദമായ കൂട്ടക്കൊലകളാണ് നടക്കുന്നതെന്ന് സംഘടന പറയുന്നു. അമേരിക്കന്‍ സൈന്യത്തിന്റെയും മറ്റു വിദേശ സൈനികരുടെയും ഐസിസിന്റെയും ആക്രമണം ഒഴിഞ്ഞ സമയമില്ലിവിടെ. സാധാരണക്കാരായ ജനങ്ങളാണ് ഇതിനെല്ലാം ഇരകള്‍.

നൂറോളം കുടുംബങ്ങള്‍

നൂറോളം കുടുംബങ്ങളാണ് തകര്‍ക്കപ്പെട്ട സ്‌കൂളില്‍ താമസിച്ചിരുന്നത്. പുലര്‍ച്ചെ ആയതിനാല്‍ എല്ലാവരും ഉറങ്ങുന്ന സമയമാണ് ബോംബ് പതിച്ചതെന്ന് കരുതുന്നു. അതുകൊണ്ട് തന്നെ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് നിഗമനം. 33 മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തിട്ടുണ്ട്.

 2014 മുതല്‍ യുഎസ് സൈന്യത്തിന്റെ ആക്രമണം

ഐസിസിന്റെ കേന്ദ്രമാണ് റഖ പ്രദേശം. 2014 മുതലാണ് അമേരിക്കന്‍ സൈന്യം ഇവിടെ ആക്രമണം ആരംഭിച്ചത്. റഖയില്‍ ഐസിസിന്റെ സ്വാധീനം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും വിദേശ സൈന്യം ആക്രമണം നിര്‍ത്തിയിട്ടില്ല. ഈ മാസം ആദ്യത്തില്‍ റഖയിലും ഇറാഖിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും വിദേശ സൈന്യം കൊലപ്പെടുത്തിയത് 220 സാധാരണക്കാരെയാണ്.

സിറിയന്‍ വിമതര്‍ മുന്നേറുന്നു

അതിനിടെ ചൊവ്വാഴ്ച സിറിയന്‍ വിമതര്‍ ഹമ പ്രവിശ്യയില്‍ മുന്നേറ്റം നടത്തിയെന്നാണ് വിവരം. ഇവിടെ സര്‍ക്കാര്‍ സൈന്യം പിന്തിരിഞ്ഞോടി. നിരവധി സായുധ സംഘങ്ങളുടെ അകമ്പടിയോടെയാണ് സിറിയന്‍ വിമതര്‍ ആക്രമണം നടത്തുന്നത്. ആക്രമണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് തഹ്രീര്‍ അല്‍ ശാം മാധ്യമവിഭാഗം മേധാവി ഇമാദ് അല്‍ദിന്‍ മുജാഹിദ് പറഞ്ഞു.

English summary
At least 33 people were killed in a US-led coalition strike on a school used as a centre for displaced people near a militant-held Syrian town, a monitor said Wednesday. The Syrian Observatory for Human Rights said the strike south of Al-Mansoura, a town held by the Islamic State group in the northern province of Raqqa, "took place in the early hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X