ഉന്നിനു വീണ്ടും തിരിച്ചടി, സൈനികന് നേരെ വെടിയുതിർത്തത് ഉത്തരകൊറിയ തന്നെ, ദൃശ്യങ്ങളുമായി അമേരിക്ക

  • Posted By:
Subscribe to Oneindia Malayalam

സോൾ: ഉത്തരകൊറിയയ്ക്ക് നിർഭാഗ്യവശാൽ ഇപ്പോൾ സമയം അത്രനല്ലതല്ല. ഉന്നിനു ഉത്തരകൊറിയയ്ക്കും ഏറെ നാണക്കേടായി സൈനികൻ രാജ്യവിട്ടോടുന്ന ദൃശ്യം പുറത്ത്. ഉത്തരകൊറിയൻ സൈനികൻ ദക്ഷിണകൊറിയയിലേയ്ക്ക് ഓടി രക്ഷപ്പെടുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. യുണൈറ്റഡ് നേഷൻസ് കമാൻഡാണ് ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

റോഹിങ്ക്യൻ വിഷയത്തിൽ കുറ്റക്കാർ മ്യാൻമാർ തന്നെ, ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് പുറത്ത്...

ഉത്തരകൊറിയൻ സൈനികരുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന സൈനികനെപ്പറ്റി കഴിഞ്ഞ ദിവസം വാർത്തയുണ്ടായിരുന്നു. എന്നാൽ വെടിയുതിർത്ത് ഉത്തരകൊറിയയാണെന്നുള്ള സ്ഥിരീകരണം ലഭിച്ചിരുന്നില്ല. ഇതു സ്ഥരീകരിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

6.57 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ

6.57 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ

6.57 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് അമേരിക്ക നേത്യത്വത്തിലുളള യുഎൻസി പ്രസിദ്ധീകരിച്ചത്. നവംബർ 13 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉത്തരകൊറിയിയിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ട് ഓടിയ സൈനികനു നേരെ സൈന്യം വെടിയുതിർത്തത്. അതിർത്തിയിലെ യുഎൻ സംരക്ഷിത മേഖലയിൽ കാവൽ നിൽക്കുന്നതിനിടയിലാണ് സൈനികൻ രക്ഷപ്പെടാൻ ശ്രമിച്ചത്.

ദൃശ്യങ്ങൾ ഇങ്ങനെ

ദൃശ്യങ്ങൾ ഇങ്ങനെ

ഉത്തരകൊറിയയിലെ വിനോദ സഞ്ചാര കേന്ദ്രമായ പൻമുൻജം ട്രസ് ഗ്രാമത്തിലായിരുന്നു സംഭവം. ആളൊഴിഞ്ഞ റോഡിലൂടെ അമിതവേഗതയിൽ ജീപ്പോടിച്ചു പോകുന്ന ദൃശ്യങ്ങളാണ് ആദ്യം കാണുന്നത്. എന്നാൽ സൈനികരുടെ കനത്ത കാവലുള്ള സ്ഥലം എത്തുന്നതിനും മുൻപ് ജീപ്പ് നിർത്തു. പുറത്തിറങ്ങിയ ഇയാൾ അതിർത്തിയിലേയ്ക്ക് ഓടുകയാണ്. എന്നാൽ സൈനികന്റെ നീക്കം ആറിഞ്ഞെത്തിയ ഉത്തരകൊറിയൻ സൈന്യം ഇയാളെ പിന്തുടർന്നെത്തുകയും വെടിയുതിർക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സൈന്യത്തിന്റെ വെടിയേറ്റിട്ടും അതിർത്തി കടന്നതിനു ശേഷമാണ് ഇയാൾ കുഴ‍ഞ്ഞു വീണത്. ശേഷം ഇയാളെ ദക്ഷിണകൊറിയൻ സൈന്യം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

 നയതന്ത്ര ലംഘനം

നയതന്ത്ര ലംഘനം

ഉത്തരകൊറിയൻ സൈന്യത്തിന്റെ കടുത്ത നയതന്ത്ര ലംഘനമാണ് നടന്നതെന്ന് യുഎൻസി വക്താവ് കേണൽ കരാൾ പറഞ്ഞു. രക്ഷപ്പെട്ട സൈനികനെ പിന്തുടർന്ന് ഉത്തരകൊറിയൻ സൈന്യം ദക്ഷിണകൊറിയൻ അതിർത്തിയിൽ സഞ്ചരിച്ചിരുന്നു. ഈ പ്രവർത്തി 1953 ലെ കരാർ ലംഘനമാണ്. ഭാവിയിൽ . ഭാവിയിൽ ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും കാരാൾ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികരിക്കാതെ ഉത്തരകൊറിയ

പ്രതികരിക്കാതെ ഉത്തരകൊറിയ

സൈനികന് നേരെയുള്ള ആക്രമണത്തെപ്പറ്റിയോ അതിർത്തി ലംഘനത്തെപ്പറ്റിയെ ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണത്തിൽ രണ്ടു തൊറ്റുകളാണ് ഉത്തരകൊറിയയ്ക്കെതിരെ കണ്ടെത്തിയിരിക്കുന്നത്. ഒന്ന് സൈനികാതിർത്തിയിൽ വെടിയുതിർത്തതും മറ്റൊന്നു സൈന്യം അതിർത്തി മറികടന്നത്.

സൈനികർ പട്ടിണിയിൽ

സൈനികർ പട്ടിണിയിൽ

ഉത്തരകൊറിയയിൽ സൈനികർക്ക് നല്ലഭക്ഷണമോ സൗകര്യങ്ങളെ ലഭിക്കുന്നില്ലയെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഉത്തരകെറിയയിൽ നിന്നു രക്ഷപ്പെട്ട സൈനികന്റെ വയറ്റിൽ നിന്ന് 27 സെന്റീമീറ്റർ നീളമുള്ള വിരയെ കണ്ടെത്തിയിരുന്നു. ഇത് പേഷകാഹാരകുറവു മൂലമാണെന്നാണ് വിവരം. കൂടാതെ ഇയാളുടെ ആമാശയത്തില്‍ ചോളത്തരികൾ കണ്ടെത്തിയിട്ടുണ്ട്. തീർത്തും മോശമായ ഭക്ഷണമാണു സൈനികർക്കു പോലും കിട്ടിയിരുന്നതെന്ന സൂചനയാണിത്

English summary
Dramatic footage of a North Korean soldier's defection released Wednesday showed him racing across the border under fire from former comrades, and then being hauled to safety by South Korean troops.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്