കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ നിന്നും അബുദാബിയിലേക്ക് 33 (2ദിര്‍ഹം) രൂപയ്ക്ക് യാത്ര ചെയ്യാം!

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ദുബായില്‍ നിന്ന് അബുദാബിയിലേക്ക് ദിവസേന യാത്ര ചെയ്യുന്നവരാണോ നിങ്ങള്‍. പലപ്പോഴും യാത്ര ചെലവിനെ നിങ്ങള്‍ പഴി പറയുന്നുണ്ടാവും. എന്നാല്‍ ഇനി യാത്രക്കൂലിയെ പഴിക്കേണ്ട. വെറും 33 രൂപയ്ക്ക് നിങ്ങള്‍ക്ക് ദുബായില്‍ നിന്നും അബുദാബിയിലേക്ക് യാത്ര നടത്താം. ഇലക്ട്രിക് വാഹനങ്ങള്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് യുഎഇ കുറഞ്ഞ നിരക്കില്‍ യാത്ര വാഗ്ദാനം ചെയ്യുന്നത്.

പരിസ്ഥിതി മാലിന്യം കുറയ്ക്കുന്നതും ചെലവ് കുറഞ്ഞതുമായ യാത്ര രീതി ദുബായ് വളരെ മുമ്പേ പരീക്ഷിയ്ക്കാനൊരുങ്ങിയതാണ്. ഇതിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഇത്തരം വാഹനങ്ങള്‍ ജനകീയമാക്കാനൊരുങ്ങുകയാണ് അധികൃതര്‍. ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകള്‍ ഇല്ലാതിരുന്നതായിരുന്നു ദൗത്യത്തിന് വെല്ലുവിളിയായത്.

Dubai

എന്നാല്‍ ഇപ്പോള്‍ ആ വെല്ലുവിളിയും നീങ്ങാനൊരുങ്ങുകയാണ്. ദുബായ് വാട്ടര്‍ ആന്റ് ഇലക്ട്രിസ്റ്റി അതോറിര്‌റി (ദേവ) ആസ്ഥാനത്ത് ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിയ്ക്കുകയാണ്. 2015 ഏപ്രിലോടെ 100 ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങും.

വാഹനം ഫുള്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് വെറും രണ്ട് ദിര്‍ഹമാണ് ചെലവ്. രണ്ട് ദിര്‍ഹം നല്‍കി ചാര്‍ജ്ജ് ചെയ്താലോ 160 കിലോമീറ്റര്‍ യാത്ര ചെയ്യാം. 30 മിനിട്ടാണ് കാര്‍ ചാര്‍ജ്ജ് ചെയ്യാന്‍ വേണ്ട സമയം. ഇലക്ട്രിക് വാഹനങ്ങളെ പരമാവധി പ്രോത്സാഹിപ്പിയ്ക്കാനാണ് അധികൃതരുടെ തീരുമാനം.

English summary
Travelling in the UAE is set to become even cheaper very soon as driving down from Dubai to Abu Dhabi could cost just Dh2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X