മദ്യപിച്ച് പൊതുസ്ഥലത്ത് മൂത്രമൊഴിച്ച ഏഷ്യക്കാരന് കടുത്ത ശിക്ഷ

  • Posted By:
Subscribe to Oneindia Malayalam

അബുദബി: മദ്യപിച്ച് പൊതുസ്ഥലത്ത് മൂത്രമൊഴിച്ച ഏഷ്യക്കാരനെ ഒരു മാസം തടവിനും അതിനു ശേഷം നാട്ടിലേക്ക് പറഞ്ഞയക്കാനും അബൂദബിയിലെ ഫെഡറല്‍ സുപ്രിംകോടതി വിധിച്ചു. നേരത്തേ കീഴ്‌ക്കോടതികള്‍ ഇയാളെ ഒരു മാസം തടവിന് മാത്രമായിരുന്നു ശിക്ഷിച്ചിരുന്നത്. എന്നാല്‍ സുപ്രിംകോടതി ഇയാളെ യു.എ.ഇയില്‍ നിന്ന് നാടുകടത്താന്‍ കൂടി വിധിക്കുകയായിരുന്നു. ഒരു മാസത്തെ തടവിന് ശേഷമാണ് ഇയാളെ നാട്ടിലേക്ക് പറഞ്ഞയക്കുക.

രാഹുല്‍ ഹിന്ദുവല്ല? ക്ഷേത്ര രജിസ്റ്ററില്‍ രാഹുലിന്റെ പേര് അഹിന്ദുക്കളുടെ ലിസ്റ്റില്‍!!

വടക്കന്‍ എമിറേറ്റുകളിലൊന്നിലാണ് ഏഷ്യന്‍ രാജ്യക്കാരനായ പ്രവാസി കുറ്റകൃത്യം ചെയ്തത്. ഇയാള്‍ പൊതുസ്ഥലത്ത് ആളുകള്‍ കടന്നുപോകുന്ന വഴിയില്‍ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലിസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. വഴിയരിക്കും മൂത്രമൊഴിക്കുമ്പോള്‍ ഇയാള്‍ നന്നായി മദ്യപിച്ചിരുന്നതായി പോലിസ് കണ്ടെത്തി. ലൈസന്‍സില്ലാതെ നിയമവിരുദ്ധമായി മദ്യം കൈവശം വയ്ക്കുകയും അത് ഉപയോഗിക്കുകയും ചെയ്ത കുറ്റത്തിനു കൂടിയാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്.

arrest

നാടിന്റെ നിയമങ്ങള്‍ പരസ്യമായി ലംഘിക്കുകയും ശുചിത്വ സംസ്‌ക്കാരത്തിന് എതിരായി പ്രവര്‍ത്തിക്കുകയും ചെയ്ത ഇയാള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കണമെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഒരു മാസത്തെ തടവിന് മാത്രം ശിക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ പോരെന്ന് കാണിച്ച് പ്രൊസിക്യൂഷന്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ അപ്പീല്‍ കോടതിയും കീഴ്‌ക്കോടതിയുടെ തീരുമാനം ശരിവയ്ക്കുകയാണ് ചെയ്തത്. ഇതേത്തടര്‍ന്നാണ് കേസ് സുപ്രിം ഫെഡറല്‍ കോടതിയിലെത്തിയത്. ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ നാടുകടത്താന്‍ യു.എ.ഇ ശിക്ഷാനിയമത്തിലെ നൂറ്റി ഇരുപത്തി ഒന്നാമത് അനുഛേദം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന വാദം സുപ്രിം കോടതി അംഗീകരിക്കുകയായിരുന്നു.
English summary
drunk man to be deported for urinating on street in uae
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്