കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഹിന്ദുവല്ല? ക്ഷേത്ര രജിസ്റ്ററില്‍ രാഹുലിന്റെ പേര് അഹിന്ദുക്കളുടെ ലിസ്റ്റില്‍!!

ഗുജറാത്തിലെ സോംനാഥ് ക്ഷേത്രത്തില്‍ നടത്തിയ സന്ദര്‍ശനമാണ് വിവാദത്തിലായത്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ക്ഷേത്രത്തില്‍: പേര് അഹിന്ദുക്കളുടെ രജിസ്റ്ററില്‍ | Oneindia Malayalam

അഹമ്മദാബാദ്: ഒരു ക്ഷേത്ര ദര്‍ശനം കാരണം പ്രതിരോധത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രശസ്തമായ സോംനാഥ് ക്ഷേത്രത്തില്‍ രാഹുല്‍ നടത്തിയ സന്ദര്‍ശനമാണ് വിവാദങ്ങള്‍ക്കു വഴി വച്ചത്. ക്ഷേത്രത്തിലെത്തുന്ന അഹിന്ദുക്കളുടെ പേര് രേഖപ്പെടുത്തുന്ന രജിസ്റ്ററിലാണ് രാഹുലിന്റെ പേരുള്ളത്. ഇതാണ് വവാദങ്ങള്‍ വഴിവച്ചത്.

ഗുജറാത്ത് സന്ദര്‍ശനത്തിനിടെയാണ് സോംനാഥ് ക്ഷേത്രത്തില്‍ രാഹുല്‍ എത്തിയത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രങ്ങളിലൊന്നാണ് സോംനാഥ് ക്ഷേത്രം. രാഹുലിനെ കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലും ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. രാഹുലിന്റെ പേര് കൂടാതെ അഹമ്മദ് പട്ടേലിന്റെയും പേരും ഒപ്പുമാണ് അഹിന്ദുക്കളുടെ ലിസ്റ്റിലുണ്ടായിരുന്നത്.

അഹിന്ദുക്കള്‍ക്ക് പ്രവേശിക്കാം

അഹിന്ദുക്കള്‍ക്ക് പ്രവേശിക്കാം

അഹിന്ദുക്കള്‍ക്കും പ്രവേശിക്കാമെന്നതാണ് സോംനാഥ് ക്ഷേത്രത്തിന്റെ പ്രധാന പ്രത്യേകത. എന്നാല്‍ ക്ഷേത്രദര്‍ശനം നടത്തുന്നതിനു മുമ്പ് അഹിന്ദുക്കള്‍ രജിസ്റ്ററില്‍ പേര് എഴുതി ഒപ്പുവയ്‌ക്കേണ്ടതുണ്ട്.
ഈ രജിസ്റ്ററിലാണ് രാഹുല്‍ പേരെഴുതി ഒപ്പുവച്ചിരിക്കുന്നത്. രാഹുലിനെതിരേ ആഞ്ഞടിക്കാനുള്ള അവസരമായാണ് ബിജെപി ഇതിനെ ഉപയോഗിക്കുന്നത്.

മതം വെളിപ്പെടുത്തണമെന്ന് ബിജെപി

മതം വെളിപ്പെടുത്തണമെന്ന് ബിജെപി

അഹിന്ദുക്കളുടെ രജിസ്റ്ററില്‍ പേരെഴുതി ഒപ്പുവച്ച രാഹുല്‍ താന്‍ ഏതു മതത്തില്‍പ്പെട്ടയാളാണെന്നു വെളിപ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
അതേസമയം, വിവാദങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അഹിന്ദുക്കളുടെ രജിസ്റ്ററില്‍ പേരെഴുതി ഒപ്പിട്ടത് രാഹുല്‍ അല്ലെന്നും അദ്ദേഹത്തെ കുടുക്കാന്‍ മറ്റാരോ കള്ളൊപ്പിട്ടതാണെന്നുമാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

 ക്ഷേത്ര അധികൃതര്‍ പറയുന്നത്

ക്ഷേത്ര അധികൃതര്‍ പറയുന്നത്

മറ്റാരോ പേരെഴുതി രാഹുലിന്റെ പേരില്‍ കള്ളയൊപ്പിട്ടതാണെന്ന കോണ്‍ഗ്രസിന്റെ വാദം ക്ഷേത്ര അധികൃതര്‍ തള്ളിക്കളഞ്ഞു. ഒരു തരത്തിലുള്ള കൃത്രിമവും നടന്നിട്ടില്ല. അഹമ്മദ് പട്ടേലിനൊപ്പം അഹിന്ദുവായാണ് രാഹുല്‍ ക്ഷേത്ര ദര്‍ശനം നടത്തിയതെന്നാണ് സോംനാഥ് ക്ഷേത്ര ഭാരവാഹിയായ പി കെ ലഹേരി പറയുന്നത്.
എന്തു കൊണ്ടാണ് രാഹുല്‍ അഹിന്ദുക്കളുടെ രജിസ്റ്ററില്‍ പേരെഴുതി ഒപ്പിട്ടെന്നതിന്റെ കാരണം കോണ്‍ഗ്രസിനാണ് പറയാന്‍ സാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ കൃത്രിമം കാണിച്ചിട്ടില്ലെന്ന് ബിജെപി

തങ്ങള്‍ കൃത്രിമം കാണിച്ചിട്ടില്ലെന്ന് ബിജെപി

രാഹുലിന്റെ വിവാദത്തിനു പിന്നില്‍ തങ്ങളാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ഇതെങ്ങനെ ശരിയാവുമെന്ന് ബിജെപി ചോദിക്കുന്നു. മനോജ് ത്യാഗിയാണ് കോണ്‍ഗ്രസിന്റെ മീഡിയ കോര്‍ഡിനേറ്റര്‍. അദ്ദേഹമാണ് സോംനാഥ് ക്ഷേത്രത്തിലെ അഹിന്ദുക്കളുടെ രജിസ്റ്ററില്‍ രാഹുലിന്റെ പേരെഴുതി ഒപ്പിട്ടത്. പിന്നെയെങ്ങനെയാണ് ഗൂഡാലോചനയ്ക്കു പിന്നില്‍ തങ്ങളാണെന്ന് പറയാന്‍ സാധിക്കുകയെന്നും ബിജെപി വക്താവ് സംബിത്ത് പത്ര ചോദിക്കുന്നു.

വിമര്‍ശിച്ച് മോദിയും

വിമര്‍ശിച്ച് മോദിയും

രാഹുല്‍ സോംനാഥ ക്ഷേത്രത്തിലെത്തിയതിനെ പ്രധാന മന്ത്രി നരേന്ദ്ര മോദിയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സോംനാഥ് ക്ഷേത്രം പുനര്‍ നിര്‍മിക്കുന്നതില്‍ ജവഹര്‍ ലാല്‍ നെഹ്‌റുവിനു താല്‍പ്പര്യം കുറവായിരുന്നു. തന്റെ കുടുംബത്തിലെ പൂര്‍വ്വികര്‍ പറഞ്ഞ കാര്യം രാഹുലിന് ഓര്‍മയുണ്ടോയെന്നും മോദി ചോദിച്ചിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇല്ലായിരുന്നെങ്കില്‍ ഈ ക്ഷേത്രം ഒരിക്കലും ഉണ്ടാവുമായിരുന്നില്ലെന്നും മോദി ചൂണ്ടിക്കാട്ടിയിരുന്നു.

പിന്തുണയുമായി കോണ്‍ഗ്രസ്

പിന്തുണയുമായി കോണ്‍ഗ്രസ്

വിവാദത്തില്‍ കുടുങ്ങിയ രാഹുലിനു പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഗുജറാത്തില്‍ രാഹുലിന്റെ ക്യാപയ്‌നില്‍ വിരണ്ടു പോയ ബിജെപി തിരഞ്ഞെടുപ്പില്‍ ധ്രുവീകരണം നടത്തി വോട്ട് തട്ടാനുള്ള ശ്രമമാണ് ഇത്തരം നീക്കങ്ങളിലൂടെ നടത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ദീപേന്ദ്ര ഹൂഡ ആരോപിച്ചു.

English summary
Congress vice-president Rahul Gandhi was at the centre of a raging controversy after his name was seen to have been entered in a register for "non-Hindus" during a visit to Somnath temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X