ഫിലിപ്പിനോ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാകിസ്താനിയെ ദുബായ് നാടുകടത്തും
ദുബായ്: ദുബൈയിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ഫിലിപ്പിനോ യുവതിയെ തൊട്ടടുത്ത ട്രക്കിനു പിറകിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പാകിസ്താനി യുവാവിന് തടവ് ശിക്ഷ. 24കാരനായ പാകിസ്താനി നിര്‍മാണത്തൊഴിലാളിയെ ആറു മാസത്തെ തടവിനാണ് ദുബയ് കോടതി ശിക്ഷിച്ചത്. 2000 ദിര്‍ഹം പിഴയീടാക്കാനും വിധിച്ച കോടതി, ജയില്‍ വാസത്തിനു ശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടു.
ജൂലൈ 12ന് അല്‍ ഖൂസ് ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. ബസ് കാത്തിരിക്കുകയായിരുന്ന യുവതിയെ ഇയാള്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ആ സമയത്ത് മദ്യലഹരിയിലായിരുന്നു യുവാവെന്ന് പോലിസ് പറഞ്ഞു. ബസ് സ്റ്റോപ്പില്‍ മറ്റ് ആളുകളൊന്നും ഇല്ലാത്ത സമയമായിരുന്നു അത്. യുവാവ് താനിരിക്കുന്ന സീറ്റിന് തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നതായി ഫിലിപ്പിനോ യുവതി പോലിസിനോട് പറഞ്ഞു. ഇയാളുടെ ശരിയല്ലാത്ത നോട്ടം ശ്രദ്ധയില്‍പ്പെട്ട യുവതി സീറ്റില്‍ നിന്ന് മാറിയിരുന്നു. എന്നാല്‍ ഇയാള്‍ എഴുന്നേറ്റ് തന്റെ അടുത്തേക്ക് തന്നെ വരികയാരുന്നു. ഇയാള്‍ അടുത്തെത്തിയപ്പോള്‍ യുവതി എഴുന്നേറ്റ് മാറിനില്ക്കാന് ശ്രമിച്ചു. കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കുതറിമാറിയ യുവതി പോലിസിനെ വിളിക്കുമെന്ന് പറഞ്ഞുവെങ്കിലും അയാള്‍ ചെവിക്കൊണ്ടില്ല. യുവതിയെ പിറകിലൂടെ പിടിച്ച് തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വലിയ ട്രക്കിന്റെ മറവില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍.

യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മധ്യവയസ്കനായി ഇന്ത്യക്കാരന് കണ്ടത് മുട്ടുകുത്തിയിരിക്കുന്ന യുവതിയുടെ ഷര്‍ട്ട് അഴിച്ചുമാറ്റാന്‍ ശ്രമിക്കുന്ന യുവാവിനെയായിരുന്നു. അപ്പോഴേക്കും മറ്റു നാലുപേര്‍ കൂടി സ്ഥലത്തെത്തുകുയം യുവാവിനെ പിടിച്ചുമാറ്റി യുവതിയെ രക്ഷപ്പെടുത്തുകയും ചെയ്തു. ഉടന്‍ പോലിസിനെ വിളിച്ച് വിവരമറിയിച്ചു. കുതറിയോടാന്‍ ശ്രമിച്ച പാകിസ്താനിയെ ഓടിച്ച് പിടിച്ച് പോലിസിലേല്‍പ്പിക്കുകയും ചെയ്തു. യുവാവ് കുറ്റം നിഷേധിച്ചെങ്കിലും സാക്ഷിമൊഴികളടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതിനും ലൈസന്‍സില്ലാതെ മദ്യം ഉപയോഗിച്ചതിനുമായിരുന്നു പോലിസ് ഇയാള്‍ക്കെതിരേ കേസെടുത്തത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications