കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിങ്കളാഴ്ച മുതൽ ദുബായ് വിമാനത്താവളം അടക്കുന്നു; ആയിരത്തോളം സർവ്വീസുകളിൽ മാറ്റം

Google Oneindia Malayalam News

അബുദാബി; ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റൺവേ തിങ്കളാഴ്ച മുതൽ അടച്ചിടും. അറ്റകുറ്റപ്പണികൾക്കായാണ് റൺവേ അടച്ചിടുന്നത്. ജൂൺ 22 വരെയാകും പ്രവൃത്തികൾ നടത്തുക. അവശേഷിക്കുന്ന ഒരു റൺവേയിലൂടെ സർവീസുകൾ നടക്കുമെങ്കിലും നിരവധി വിമാന സർവീസുകൾ പുനഃക്രമീകരിച്ചതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു.

 dubai-international-airport-1586843594-1651922721.jpg -Properties

പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ വിമാനത്താവളം, ടെർമിനൽ എന്നിവ ഏതാണെന്ന് ഉറപ്പ് വരുത്തിയ ശേഷം യാത്ര തുടരണമെന്ന് അധികൃതർ അറിയിച്ചു.
അൽ മക്തൂം വിമാനത്താവളത്തിൽ (ഡിഡബ്ല്യുസി) നിന്ന് തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് ഫ്ലൈറ്റുകൾ സർവ്വീസ് നടത്തുമെന്ന് ഫ്ലൈ ദുബൈ നേരത്തേ വ്യക്തമാക്കിയിരുന്നു. മറ്റ് ഫ്ലൈറ്റുകൾ ദുബായ് ഇന്റർനാഷണലിലെ (ഡി എക്സ് ഡബ്ല്യു ) മിനൽ 2, ടെർമിനൽ 3 എന്നിവിടങ്ങളിൽ നിന്ന് പ്രവർത്തിക്കും.

കേരളത്തിൽ കൊച്ചി കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ പുനഃക്രമീകരിക്കുമെന്ന് ഫ്ലൈ ദുബൈ അറിയിച്ചിട്ടുണ്ട്. ദുബൈയിൽ നിന്ന് ഈ ന​ഗരങ്ങളിലേക്കുള്ള വിമാന സർവീസുകളിലും മാറ്റമുണ്ടാകും. ഇന്ത്യയിൽ ചെന്നൈ, ദില്ലി, ഹൈദരാബാദ്, കൊൽക്കത്ത, ലക്നോ, മുംബൈ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ദുബൈയിലേക്കുള്ള സർവീസുകളും മറ്റിടങ്ങളിലേക്ക് ക്രമീകരിക്കും.

ഡിഡബ്ല്യുസിയിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ സൗജന്യ പാർക്കിംഗ് അനുവദിക്കും. കൂടാതെ ഓരോ 30 മിനിറ്റിലും ഡിഎക്സ്ബി, ഡിഡബ്ല്യുസി എന്നിവിടങ്ങളിലെ എല്ലാ ടെർമിനലുകൾക്കുമിടയിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) കോംപ്ലിമെന്ററി ബസ് സർവീസ് നടത്തും.

ചില സർവ്വീസുകൾ ഷാർജയിലേക്കും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുവിടുമെന്ന് എയർ ഇന്ത്യയും അറിയിച്ചു. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മം​ഗലാപുരം, തിരിച്ചിറപ്പള്ളി, അമൃത്‍സർ, ജയ്പൂർ, ലഖ്നൗ എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകളാണ് പുനക്രമീകരിക്കുക.കോഴിക്കോട്ടേക്ക് ആഴ്ചയിൽ മൂന്ന് തവണ സർവീസ് നടത്തുന്ന ഐഎക്‌സ് 345, ഐഎക്‌സ് 346 വിമാനങ്ങൾ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റിയതായും എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. പുതുക്കിയ സമയക്രമം ഉൾപ്പെടെയുള്ള വിവരങ്ങൾ http://blog.airindiaexpress.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും (ഡി എക്സ് ബി) അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ (ഡി ഡബ്ല്യു സി) നിന്നുമായി സർവ്വീസുകൾ നടത്തുമെന്ന് ഗൾഫ് എയർ . സ്പൈസ് ജെറ്റ്, ഇന്റിഗോ എയർലൈൻസ് എന്നീ കമ്പനികളും അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Dubai airport closes; Change in thousands of services
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X