കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്: വിനോദ വേദികളില്‍ 70% പേര്‍ക്ക് പ്രവേശിക്കാം

Google Oneindia Malayalam News

ദുബായ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ദുബായ്. കോവിഡ് വാക്സിന്‍ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചവര്‍ക്ക് കായിക പരിപാടികളില്‍ സംഗീത നിശകളിലും പങ്കെടുക്കാമെന്നാണ് ദുബായ് അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചത്. ടൂറിസം രംഗത്ത് ഉണര്‍വ് ലക്ഷ്യമിട്ടാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ജൂലൈയിൽ എമിറേറ്റ് ടൂറിസത്തിലേക്കുള്ള വാതിലുകൾ തുറന്നിരുന്നു. ഇതോടൊപ്പം തന്നെ വാക്സിനേഷൻ നടപടികള്‍ ശക്തമാക്കുകയും ചെയ്തു.

സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍ പോലുള്ള നിയന്ത്രണങ്ങള്‍ ഇപ്പോഴും കര്‍ശനമായി തുടരുന്നു. തിങ്കളാഴ്ച മുതല്‍ വിനോദ വേദികള്‍ക്ക് 70 ശതമാനം വരെ ആളുകളെ പങ്കെടുപ്പിച്ച് പ്രവർത്തിക്കാനാകുമെന്നാണ് ദുബായ് മീഡിയ ഓഫീസ് അറിയിച്ചത്. ഇന്‍ഡോറില്‍ പരമാവധി 1,500 പേരെയും ഔട്ടോ ഡോറില്‍ 2500 പേരെയും ഉള്‍പ്പെടുത്താം.

dubau

അതേസമയം ഹോട്ടലുകൾക്ക് പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാൻ കഴിയും. പകർച്ചവ്യാധി പടരുന്നതിനുമുമ്പ് 2019 ൽ 16 ദശലക്ഷത്തിലധികം സന്ദർശകരായിരുന്നു ദുബായിലെ ടൂറിസം മേഖലയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനത്തിന് പിന്നാലെ ഇത് കുത്തനെ കുറ‍ഞ്ഞു. എമിറേന്‍റിറ്റെ സാമ്പത്തിക വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്ഥാനം കൂടി ടൂറിസം മേഖലയ്ക്കുണ്ട്.

കമ്മ്യൂണിറ്റി സ്പോർട്സ് ഇവന്റുകൾ, സംഗീതനിശകള്‍, ഗാല ഡിന്നർ, അവാർഡ് ദാന ചടങ്ങുകൾ തുടങ്ങിയ പരിപാടികൾക്ക് പെർമിറ്റുകൾ നൽകും. എന്നാല്‍ പങ്കെടുക്കുന്നവര്‍ എല്ലാം കോവിഡ് വാക്സിന്‍ സ്വീകരിച്ചിരിക്കണം. 100 പേർക്ക് ഹോട്ടലുകളിലോ മറ്റ് വേദികളിലോ നടക്കുന്ന വിവാഹങ്ങളിൽ പങ്കെടുക്കാമെങ്കിലും എല്ലാവർക്കും വാക്സിനേഷൻ നിര്‍ബന്ധം.

വീട്ടിലെ വിവാഹ ആഘോഷങ്ങൾ 30 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, സ്വകാര്യ പരിപാടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമില്ലെങ്കിലും അതിഥികൾ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.

English summary
Dubai announces relaxation of covid restrictions on covid recipients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X