Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ യാത്രക്കാർക്ക് വിമാനത്താവളത്തിലെ കൊവിഡ് ടെസ്റ്റ് വേണ്ട; ദുബായുടെ പുതിയ നിർദ്ദേശം ഇങ്ങനെ

ദുബായ്: ഇന്ത്യയിലെ വിമാനത്താവളത്തിൽ നടത്തുന്ന കൊവിഡ് റാപ്പിഡ് പിസിആർ പരിശോധന ദുബായ് നീക്കം ചെയ്തു. എയർ അറേബ്യയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയിലേക്ക് എത്തുന്നതിന് മുൻപ് ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇന്ത്യക്കാർ പരിശോധനയ്ക്ക് വിധേയമാകണമായിരിന്നു.

എന്നാൽ, ഈ പരിശോധനയാണ് ദുബായ് നീക്കം ചെയ്തത്. ഇതോടെ, യാത്ര പുറപ്പെടുന്നതിനു 4 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ നടത്തിയിരുന്ന പരിശോധനയാണ് ഒഴിവായത്. ഇന്ത്യയ്ക്ക് പുറമെ , പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ദുബായിലേക്ക് വരുന്ന യാത്രക്കാർക്ക് ഈ ഇളവ് ബാധകമാണ്.

ae

ദുബായ് എയർപോർട്ട് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ നിർദ്ദേശ പ്രകാരം, അംഗീകൃത ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് മാത്രം മതിയാകും.

അതേസമയം, ദുബായിൽ എത്തിയാൽ ഇന്ത്യൻ യാത്രക്കാർ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. ദുബായ്, ഷാർജ വിമാനത്താവളങ്ങളിലെത്തിയശേഷം പിസിആർ പരിശോധനയുണ്ടാകും. പരിശോധനാഫലം പോസിറ്റീവാണെങ്കിൽ മാത്രം ക്വാറൻറീനിൽ കഴിഞ്ഞാൽ മതി. അതേസമയം, ഇന്ത്യയിൽ നിന്നും അബുദാബി വിമാനത്താവളത്തിലേക്ക് യാത്രക്കാർക്ക് പോകുന്ന വിമാനത്താവളങ്ങളിലെ യാത്രക്കാർക്ക് റാപിഡ് പരിശോധന തുടരും.

അതേസമയം, യാത്രാ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം എയർലൈൻ ഓപ്പറേറ്റർമാർക്കാണെന്നും അതോറിറ്റി വ്യക്തമാക്കി. അതേസമയം, ഷാര്‍ജയിലേക്കുള്ള യാത്രക്കാര്‍ക്കും റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക,കെനിയ, നേപ്പാള്‍, ഈജിപ്ത്, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് റാപിഡ് പിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയത്. എയര്‍ അറേബ്യയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, 48 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ടി പിസിആര്‍ പരിശോധനയുടെ ഫലം നിര്‍ബന്ധമാണെന്ന് എയര്‍ അറേബ്യ വ്യക്തമാക്കി. ഈ പുതിയ നിര്‍ദ്ദേശം ഇന്നു മുതൽ പ്രാബല്യത്തില്‍ ആയി.

എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 13,405 പുതിയ കൊവിഡ് കേസുകളും 235 മരണങ്ങളും രേഖപ്പെടുത്തി. രാജ്യത്തെ സജീവ കേസുകൾ നിലവിൽ 1,81,075 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 34,226 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.24 ശതമാനമാണ്. അതേസമയം, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.98 ശതമാനം ആണ്. എന്നാൽ, രാജ്യത്ത് ഇതുവരെ 175.83 കോടി വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.

Recommended Video

cmsvideo
    ദുബായ് യാത്രയ്ക്ക് ഇന്നുമുതല്‍ കോവിഡ് റാപ്പിഡ് ടെസ്റ്റ് വേണ്ട

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+