കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: കിണറ്റില്‍ വീണ കുഞ്ഞിനെ പൊലീസ് രക്ഷിച്ചു, വീട്ടുകാര്‍ 'സ്നേഹിച്ച് 'കൊന്നു

Google Oneindia Malayalam News

ദുബായ്: വീട്ടുകാരുടെ സ്‌നേഹ പ്രകടനം ആറ് വയസുകാരന്റെ മരണത്തിനിടയാക്കിയ സംഭവം ഓര്‍ത്തെടുത്ത് ദുബായ് പൊലീസ്. കിണറില്‍ വീണ് അപകടാവസ്ഥയിലായി പൊലീസ് രക്ഷപ്പെടുത്തിയ കുട്ടിയെയാണ് ആശുപത്രിയില്‍ പോലും കൊണ്ടുപോകാന്‍ തയ്യാറാവാതെ വീട്ടുകാര്‍ സ്‌നേഹം പ്രകടിപ്പിച്ച് കൊന്നത്. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിയ്ക്കാമായിരുന്നു.

അടിയന്തര ഘട്ടങ്ങളില്‍ എങ്ങനെ പെരുമാറണമെന്ന് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനെപ്പറ്റി സംസാരിയ്ക്കവെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവത്തെപ്പറ്റി ദുബായ് പൊലീസി സെര്‍ച്ച് ആന്റ് റെസ്‌ക്യൂ വിഭാഗം തലവന്‍ ലെഫ്റ്റനന്റ് കേണല്‍ അഹമ്മദ് ബുര്‍ഖിബാഹ് പറഞ്ഞത്.

Dubai Map

യുഎഇ അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടക്കുന്നത്. വളരെ പഴയ ഒരു കിണറിനുള്ളില്‍ ആറു വയസുകാരന്‍ വീണു. പൊലീസ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയെങ്കിലും കിണറിന്റെ പഴക്കവും വിസ്താരക്കുറവും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.

ഓക്‌സിജന്‍ കൃത്രിമമായി കിണറിലേയ്ക്ക് എത്തിച്ചാണ് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയത്. സമാന്തരമായി കുഴിയെടുത്താണ് കുഞ്ഞിനെ പുറത്തെടുത്തത്. രക്ഷപ്പെടുത്തിയ കുട്ടിയെ അടിയന്തിരമായി ആശുപത്രിയില്‍ എത്തിയ്ക്കാന്‍ പൊലീസിനെ ബന്ധുക്കള്‍ അനുവദിച്ചില്ല.

കുഞ്ഞിനെ ഉമ്മവച്ചും കെട്ടിപ്പിടിച്ചും സ്‌നേഹം പ്രകടിപ്പിയ്ക്കുകയായിരുന്നു ബന്ധുക്കള്‍. തങ്ങള്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിയ്ക്കാമെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ആംബുലന്‍സിന് പകരം ഇവര്‍ സ്വന്തം കാറില്‍ കുട്ടിയെ ആശുപത്രിയിലേയ്ക്ക് എത്തിച്ചപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു.

English summary
A six-year-old boy who fell into an old well in his village, was rescued by Dubai Police only to succumb to misplaced love and hugs from his family, who insisted the child remain with them and not be taken to hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X