കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റ ക്ലിക്കില്‍ സ്റ്റാറായി മലയാളി യുവാവ്; ചിത്രത്തിന് ലൈക്കടിച്ചും കമന്റിട്ടും ദുബായ് കിരീടാവകാശി

Google Oneindia Malayalam News

ദുബായ്: മലയാളി യുവാവ് എടുത്ത ചിത്രത്തിന് ലൈക്ക് അടിച്ച് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഇതോടെ താരമായിരിക്കുകയാണ് കോഴിക്കോട് സ്വദേശിയായ നിസ്ഹാസ് അഹമദ് എന്ന ഇരുപ്പത്തിയെട്ടുകാരൻ. ലൈക്ക് അടിക്കുക മാത്രമല്ല നിസ്ഹാസ് എടുത്ത ചിത്രം അത്രയ്ക്ക് ഇഷ്ടമായ ഷെയ്ഖ് ഹംദാൻ കമന്റും ഇട്ടിട്ടുണ്ട്.നിസ്ഹാസിന്റെ പടത്തിന് രണ്ട് തംപ് സ് അപ് ഇമോജിയാണ് അദ്ദേഹം നൽകിയത്. @faz3 എന്ന തന്റെ ഇൻസ്റ്റഗ്രാം പേജിൽ സജീവമാണ് അദ്ദേഹം.

കഴിഞ്ഞദിവസമാണ് ഈ സംഭവം നടക്കുന്നത്. നിസ്ഹാസ് ദുബായിൽ ജോലി ചെയ്യുകയാണ്. ഫ്രീലാൻസ് ഫൊട്ടോഗ്രഫറുമാണ് നിസ്ഹാസ്.
അമേരിക്കയിൽ നിന്ന് വന്ന തന്റെ സുഹൃത്തുക്കളിലൊരാൾ ബഹുനില കെട്ടിടത്തിന്റെ ടെറസിന്റെ കൈവരിയിലിക്കുന്ന ചിത്രമാണ് നിസ്ഹാസ് പകർത്തിയത്. ഇത് തന്റെ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

'അയാള്‌ പോലും കൂളായി പൊടിയുംതട്ടിപ്പോകാനുള്ള അടവുകളാണ് ഇവിടെ നെയ്തുകൊണ്ടിരിക്കുന്നത്': പ്രകാശ് ബാരെ'അയാള്‌ പോലും കൂളായി പൊടിയുംതട്ടിപ്പോകാനുള്ള അടവുകളാണ് ഇവിടെ നെയ്തുകൊണ്ടിരിക്കുന്നത്': പ്രകാശ് ബാരെ

pc:nishas_ahmed instagram

pc:nishas_ahmed instagram


ദുബായുടെ ലോകപ്രശസ്ത മുദ്രകളായ ബുർജ് ഖലീഫയും മറ്റു കെട്ടിടങ്ങളും ഷെയ്ഖ് സായിദ് റോഡിൽ നിന്നുള്ള ദൃശ്യത്തിന്റെ പശ്ചാത്തലത്തിൽ വരുന്ന രീതിയിലാണ് ചിത്രം. ചിത്രം ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് ഒരുപാട് ലൈക്കുകളും കമന്റുകളും ലഭിച്ചു. അതിനൊപ്പം ഇരട്ടിമധുരമായാണ് ഷെയ്ഖ് ഹംദാന്റെ ലൈക്കും കമന്റും.

pc:nishas_ahmed instagram

pc:nishas_ahmed instagram

ഷെയ്ഖ് ഹംദാന്റെ ലൈക്കും കമൻ്റും അഭിനന്ദനവും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇപ്പോഴും അക്കാര്യം വിശ്വസിക്കാനാകുന്നില്ലെന്നുമാണ് നിസ്ഹാസ് പറയുന്നത്. ഇതിന് ശേഷം റൂംമേയ്റ്റിനോട് പോലും സംസാരിക്കാനാത്തവിധം ഞെട്ടലിലായിരുന്നു. ഞാൻ അരമണിക്കൂറോളം പുറത്തിറങ്ങി നടന്നതിന് ശേഷമാണ് വിശേഷം എല്ലാവരോടും പങ്കുവച്ചത്. എന്നെങ്കിലും ഒരിക്കലും അദ്ദേഹത്തെ നേരിൽ കാണണമെന്നാണ് ആഗ്രഹം എന്നും നിസ്ഹാസ് പറയുന്നു...

ആരാധകന്റെ സ്‌നേഹം കണ്ട് കണ്ണ് തള്ളി ലക്ഷ്മി നക്ഷത്ര; ഇങ്ങനെയുണ്ടോ ഒരു സ്‌നേഹം...

3

ഇതാദ്യമായല്ല ഷെയ്ഖ് ഹംദാൻ നിസ്ഹാസിന്റെ ചിത്രത്തെ അഭിനന്ദിക്കുന്നത്. കഴിഞ്ഞ വർഷം ദുബായ് മാൾ ഫൗണ്ടന് മുന്നിൽ ഒരു ബോട്ട് കുറുകെ കടക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്തതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു എന്ന് ദുബായിലെ ഒരു ലോജിസ്റ്റിക് കമ്പനിയിൽ ജോലി ചെയ്യുന്ന നിസ്ഹാസ് പറയുന്നു.

Recommended Video

cmsvideo
അരിഭക്ഷണം കഴിക്കുന്നവർക്ക് മനസിലാകും കേസിന്റെ പോക്ക് | *Kerala
pc:nishas_ahmed instagram

pc:nishas_ahmed instagram

2019ലാണ് നിസ്ഹാസ് ജോലി തേടി യുഎഇയിലെത്തിയത്. കോളജ് പഠനകാലത്തേ ഫൊട്ടോഗ്രഫിയിൽ താൽപ്പര്യം ഉണ്ടായിരുന്നു. മൊബൈൽ ഫോണിലാണ് ചിത്രമെടുത്ത് പരിശീലിച്ചത്. അഞ്ച് വർഷം മുൻപ് സുഹൃത്തുക്കൾ ഒരു ക്യാമറ സമ്മാനിച്ചു. ഇപ്പോൾ ഒഴിവു സമയങ്ങളിലൊക്കെ ഫോട്ടോ എടുക്കലാണ് നിസ്ഹാസിന്റെ പ്രധാന വിനോദം.

English summary
Dubai Crown Prince sheikh Hamdan appreciate malayali youth nishas ahemmed's photography,goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X