കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിയെ ഞെട്ടിച്ച് വാഹനാപകടം; മൂന്ന് മണിക്കൂറുകൊണ്ട് നടന്നത് 136 അപകടങ്ങള്‍

Google Oneindia Malayalam News

അബുദാബി: ദുബായില്‍ കനത്ത മഞ്ഞ് വീഴ്ച. മഞ്ഞ് വീഴ്ചകാരണമുണ്ടായ അപകടങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങളും ഉദ്യോഗസ്ഥരും. മൂന്ന് മണിക്കൂറുകൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് 810 ഫോണ്‍ കോളുകളാണ്. റിപ്പോര്‍ട്ട് ചെയ്ത അപകടങ്ങള്‍ 136 ഉം.

പുലര്‍ച്ചെയുള്ള പലയാത്രകള്‍ക്കും മൂടല്‍ മഞ്ഞ് പ്രതിസന്ധികള്‍ തീര്‍ക്കുകയാണ്. മുന്‍ വര്‍ഷങ്ങളിലും ശൈത്യകാലങ്ങളില്‍ വാഹനങ്ങളുടെ കൂട്ടിയിടി നടന്നിട്ടുണ്ടെങ്കിലും, ചെറിയ സമയത്തിനുള്ളില്‍ ഇത്രയും വാഹനാപകടങ്ങള്‍ നടന്നത് ഉദ്യോഗസ്ഥരെയും ജനങ്ങളെയും ഞട്ടിച്ചിരിക്കുകയാണ്.

Dubai Map

ആറ് മണിമുതല്‍ ഒമ്പത് മണിവരെയുള്ള മൂന്ന് മണിക്കൂറിനുള്ളിലാണ് ഇത്രയും അപകടങ്ങള്‍ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡ്രൈവര്‍മാരും യാത്രക്കാരും മഞ്ഞ് വീഴ്ചയുള്ള സമയങ്ങളില്‍ മുന്‍കരുതലെടുക്കണമെന്ന് ദുബായി പോലീസ് ഡെപ്യൂട്ടി ജനറല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഒമര്‍ അബ്ദുള്‍ അസീസ് അല്‍ ഷംസി ജനങ്ങളോട് ആവശ്യപെട്ടു.

യാത്ര ചെയ്യുന്നതിനു മുമ്പ് വൈപ്പറും ലൈറ്റുമൊക്കെ പ്രവര്‍ത്തനക്ഷമമാണോ എന്ന് നോക്കണമെന്നും അദ്ദേഹം പറഞ്ഞു. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ട്രാഫിക്ക് ലൈനുകള്‍ മറികടക്കരുതെന്നും വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണമെന്നും ഒമര്‍ അബ്ദുള്‍ അസീസ് അല്‍ ഷംസി കൂട്ടിചേര്‍ത്തു.

English summary
The Command and Control Centre at Dubai Police recorded 136 traffic accidents between 6am and 9am yesterday (Sunday) due to fog.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X