കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദുബായി പൊലീസിന്റെ പൊലീസ് ഐ'യില്‍ കുടുങ്ങിയത് 500 ദുരൂഹ സംഭവങ്ങള്‍

Google Oneindia Malayalam News

ദുബായ്: ദുബായ് പൊലീസിന്റെ ദുബൈ പൊലീസ് ഐയില്‍ കുടുങ്ങിയത് 500 ദുരൂഹ സംഭവങ്ങള്‍. ദുബായ് കേന്ദ്രീകരിച്ച് നടക്കുന്ന സംശയാസ്പദമായ സംഭവങ്ങള്‍ കണ്ടെത്തുന്നതിനാണ് ആപ്ലിക്കേഷന്‍ ആരംഭിച്ചിട്ടുള്ള ദുബായ് ഐ എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെയാണിത്.

ആന്‍ഡ്രോയ്ഡിലും ഐഫോണിലും പ്രവര്‍ത്തിക്കുന്ന ജീവന്‍ രക്ഷാ ആപ്ലിക്കേഷന്‍ ഇതിനകം തന്നെ ദുബായിലെ ഒരു മില്യണിലധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. ഒടുവില്‍ വന്നിട്ടുള്ള അപ്‌ഡേറ്റും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ലഭിച്ചികഴിഞ്ഞു. അറബിക്, മലയാളം, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, ജെര്‍മന്‍, ചൈനീസ് ഭാഷകളില്‍ ആപ്ലിക്കേഷന്റെ സേവനം ലഭ്യമാണ്.

dubai

ദുബായ് നിവാസികള്‍ക്ക് തങ്ങളുടെ പ്രദേശത്ത് എന്തെങ്കിലും സംശയാസ്പദമായ സംഭവങ്ങളോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ നടക്കുന്നുണ്ടെങ്കില്‍ അത് ആപ്ലിക്കേഷന്‍ വഴി പൊലീസിന് വിവരം നല്‍കാന്‍ കഴിയുന്ന തരത്തിലാണ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം, ഏതെങ്കിലും തരത്തില്‍ ദുരൂഹമായ സംഘം ചേരല്‍, വസ്തുവകകള്‍ നശിപ്പിക്കുക തുടങ്ങിയ പ്രവൃത്തികളാണ് ആപ്ലിക്കേഷന്‍ വഴി പൊലീസിനെ അറിയിക്കാന്‍ കഴിയുക. ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ വാഹനങ്ങളാണ് ഇവയിലേറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

എന്നാല്‍ വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ പൊലീസ് രഹസ്യമാക്കി വെയ്ക്കും. അതിനാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇത്തരക്കാര്‍ ചോദ്യം ചെയ്യാനുള്ള സാധ്യത ഇതോടെ ഇല്ലാതാവുന്നു. എല്ലാ ദുബായ് നിവാസികളോടും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്ന പൊലീസ് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ഊട്ടിയുറപ്പിക്കുകയാണ്.

English summary
Dubai police app reported 500 Suspicious activities vehicles are in top
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X