ഡേറ്റിംഗ് വെബ്സൈറ്റിൽ കയറുന്നവർ ജാഗ്രതൈ!! മുന്നറിയിപ്പുമായി ദുബായ് പോലീസ്, പോക്കറ്റ് കാലിയാവുമെന്ന്
ദുബായ്: ഡേറ്റിംഗ് വെബ്സൈറ്റുകൾ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകൾ സംബന്ധിച്ച് മുന്നറിയിപ്പുമായി ദുബായ് പോലീസ്. തട്ടിപ്പ് സംഘം ആളുകളെ കെണിയിലാക്കാൻ ഉപയോഗിക്കുന്ന പുതിയ രീതികളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി വീഡിയോ ക്ലിപ്പും ദുബായ് പോലീസ് പുറത്തിറക്കിയിട്ടുണ്ട്.
ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍ ഇല്ലെന്ന് പാകിസ്താന്... വീണ്ടും യൂടേണ്‍, പട്ടിക പുനപ്രസിദ്ധീകരിച്ചതാണ്
ഡേറ്റിംഗ് വെബ്സൈറ്റുകൾ വഴി പരിചയമില്ലാത്ത ആളുകളുമായി അടുപ്പം സ്ഥാപിക്കുകയും ആളുകളെ കെണിയിൽ പെടുത്തുകയും ചെയ്യുകയാണെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. മസാജ് സെന്ററുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം റാക്കറ്റുകൾ പ്രവർത്തിക്കുന്നതെന്നും പോലീസ് പറയുന്നു. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം മസാജ് പാർലറുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘങ്ങൾ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുന്നത്. ഈ രീതിയിലാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിച്ചുവരുന്നതെന്നും ദുബായ് പോലീസ് പുറത്തിറക്കിയ വീഡിയോയിൽ പറയുന്നു.
സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചും ഈ സംഘം തട്ടിപ്പ് നടത്തുന്നതായും പോലീസ് മുന്നറിയിപ്പ് നൽകുന്നു. സ്ത്രീകളുടെ പേരിലുള്ള പ്രൊഫൈലുകളുടെ ഉണ്ടാക്കി ആളുകളെ ആകർഷിച്ച് പരിചയം സ്ഥാപിക്കുകയും അപ്പാർട്ട്മെന്റുകളിലേക്ക് ക്ഷണിക്കുകയും തുടർന്ന് കാർഡും മറ്റ് വിലപ്പെട്ട വസ്തുക്കളും കൊള്ളയടിച്ച ശേഷം അശ്ലീല ചിത്രങ്ങളുമെടുത്ത ശേഷമാണ് ഇത്തരക്കാരെ വിട്ടയ്കുക. ഇത്തരം സംഭവങ്ങളിൽ പരാതി നൽകുകയോ പുറത്തറിയിക്കുകയോ ചെയ്താൽ സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുകയുമാണ് പതിവ്.#Video | Online dating platforms can be obvious targets for fraud, with scammers developing new faces of embezzlement. #DPAwareness #YourSecurityOurHappiness #SmartSecureTogether pic.twitter.com/kPvakt0IR3
— Dubai Policeشرطة دبي (@DubaiPoliceHQ) August 23, 2020